കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വിദഗ്ദ തൊഴിലാളികളില്ല,സ്വദേശിവല്‍ക്കരണത്തില്‍ നിന്നും പിന്മാറുന്നു?വിദേശികളെ നിയമിക്കും...

മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആറു ശതമാനം വിദേശികളെ നിയമിക്കാനാണ് സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Google Oneindia Malayalam News

റിയാദ്: സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സൗദി അറേബ്യയില്‍ വിദഗ്ദ തൊഴിലാളികളെ ലഭിക്കാത്തത് തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലാണ് വിദഗ്ദരുടെ അഭാവം തിരിച്ചടിയായിരിക്കുന്നത്.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആറു ശതമാനം വിദേശികളെ നിയമിക്കാനാണ് നിലവില്‍ സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിതാഖത്തില്‍ ഭേദഗതി വരുത്തുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തിരിച്ചടി...

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തിരിച്ചടി...

മൊബൈല്‍ ഫോണ്‍ വിപണിയിലാണ് സൗദി അറേബ്യ ആദ്യഘട്ട സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത്. മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഇതുകാരണം സൗദിയിലെ മൊബൈല്‍ ഷോപ്പുകള്‍ ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയുമുണ്ടായിരുന്നു. എന്നാല്‍ വിദഗ്ദ തൊഴിലാളികളുടെ അഭാവമാണ് മൊബൈല്‍ ഫോണ്‍ വിപണിയ്ക്ക് തിരിച്ചടിയായത്. ഇതിനെ തുടര്‍ന്നാണ് ആറു ശതമാനം വിദേശികളെ നിയമിക്കാന്‍ തീരുമാനിച്ചത്.

പരമാവധി ആറു ശതമാനം...

പരമാവധി ആറു ശതമാനം...

സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആദ്യം നടപ്പിലാക്കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് പരമാവധി ആറു ശതമാനം വിദേശികളെ നിയമിക്കാമെന്നാണ് നിര്‍ദേശം. ഇതുപ്രകാരം 94% മുതല്‍ 98% വരെ സ്വദേശികളുള്ള സ്ഥാപനങ്ങള്‍ പച്ച വിഭാഗത്തിലും, 92% സ്വദേശികളുള്ള സ്ഥാപനങ്ങള്‍ മഞ്ഞ വിഭാഗത്തിലും, 90% സ്വദേശികളുള്ള സ്ഥാപനങ്ങള്‍ ചുവപ്പിലും ഉള്‍പ്പെടും.

പുതിയ നിതാഖത്ത്...

പുതിയ നിതാഖത്ത്...

പരിഷ്‌കരിച്ച നിതാഖത്ത് നിയമം സെപ്റ്റംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൗദി തൊഴില്‍ സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി അലി അല്‍ ഗഫീസ് അറിയിച്ചത്.

സ്വകാര്യ സംരംഭകരുടെ ആവശ്യം?

സ്വകാര്യ സംരംഭകരുടെ ആവശ്യം?

സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം കാരണം രാജ്യത്തെ മൊബൈല്‍ വിപണിയിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് വരെ തിരിച്ചടിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ദ തൊഴിലാളികളുടെ അഭാവം മൊബൈല്‍ ഫോണ്‍ സര്‍വ്വീസിംഗ് സെന്ററുകളെയും ബാധിച്ചു. സ്വകാര്യ സംരംഭകരുടെ ആവശ്യപ്രകാരമാണ് സൗദി മൊബൈല്‍ ഫോണ്‍ വിപണിയിലെ സ്വദേശിവല്‍ക്കരണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതാണെന്നാണ് സൂചന.

English summary
Saudi Arabia will make changes in nitaqat laws.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X