സൗദി: ഒഐസിസി ചെസ്സ് ടൂര്‍ണമെന്റ്, സിജുവും ആവണിയും വിജയികള്‍

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി സഫ മക്ക പോളിക്ലിനിക്കുമായി സഹകരിച്ച് ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സീനിയര്‍ വിഭാഗത്തില്‍ സിജു രാജനും ജൂനിയര്‍ വിഭാഗത്തില്‍ ആവണി സുദര്‍ശനും ഒന്നാം സ്ഥാനം നേടി. എം കെ മജീറ (സീനിയര്‍), അനസൂയ (ജൂനിയര്‍) രണ്ടാം സ്ഥാനം നേടി. ദില്‍ജിത്ത് രാജ്, വൈശാഖ്, സയ്യിദ് ഫൈസല്‍, അമീര്‍ പട്ടണത്ത് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Read also: ശശികലയുടെ ഭാവി തുലാസിലാക്കിയത് ആ തെറ്റ്!! കേസിലെ നാള്‍വഴികള്

ജില്ല പ്രസിഡണ്ട് ഗിരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉദ്ഘടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ് സംസാരിച്ചു. വിജയികള്‍ക്കുള്ള ട്രോഫി സഫ മക്ക മാര്‍ക്കറ്റിങ് ഡയരക്ടര്‍ യഹിയ ചെമ്മാണിയോടും പ്രോത്സാഹന സമ്മാനങ്ങള്‍ റഫീഖ് പട്ടാമ്പി, നാസര്‍ മണ്ണാര്‍ക്കാട്, ഹക്കീം പട്ടാമ്പി, അനസ് എന്നിവരും കൈമാറി.

Read also: അനധികൃത സ്വത്ത് സമ്പാദനക്കേസ്; ശശികലയെ കാത്തിരിയ്ക്കുന്നത് തടവറ തന്നെ,നാല് വര്‍ഷം തടവ്</p>

chess-game

മുരളി, സുലൈമാന്‍, രാജന്‍ ബേബി, രാധാകൃഷ്ണന്‍, സെയ്തലവി വിളയൂര്‍, റോയ്, രാജു പൂപ്പള്ളി നേതൃത്വം നല്‍കി. മുഹമ്മദലി മണ്ണാര്‍ക്കാട് സ്വാഗതവും പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

English summary
Saudi: OICC organised chess tournament.
Please Wait while comments are loading...