റിയാദ് കലാഭവന്‍ കുടുംബസംഗമവും സിഡി പ്രകാശനവും

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: റിയാദ് കലാഭവന്‍ കുടുംബസംഗമം സുലൈയിലെ ഖാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കെഎംസിസി കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ കൊട്ടിയം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റഫീഖ് മാനക്കെരി അധ്യക്ഷത വഹിച്ചു. അലക്‌സ് കൊട്ടാരക്കര ആമുഖ പ്രസംഗം നടത്തി.

'അവര്‍ പറയട്ടെ' നാടകത്തിന്റെ സിഡി പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. അമാനുല്ല പാലക്കാട്, അഷ്‌റഫ് മൂവാറ്റുപുഴ, റാഡോ റാഫി, അറ്റ്‌ലസ് മൊയ്തു, ഷംനാദ് കരുനാഗപ്പള്ളി, സനൂപ് പയ്യന്നൂര്‍, കോശി മാത്യൂ, ബഷീര്‍ ചേറ്റുവ, കോശി മാത്യൂ, ഷാജിലാല്‍, റഹിം സംസാരിച്ചു. സത്താര്‍ മാവൂരിന്റെ നേതൃത്വത്തില്‍ മുന്ന കാപ്പാട്, അരുണ്‍, സോജി ഗാന സന്ധ്യ അവതരിപ്പിച്ചു.

kalabhavan

കോമഡി സ്‌കിറ്റിന് ഷാരോണ്‍ ഷെരിഫ്, രഞ്ജിത്ത്, ഷംനാദ്, അജോഷ്, നിഷ, സലിം, അലക്‌സ്, റഫീഖ് നേതൃത്വം നല്‍കി. ഗ്രിഷ്മ ജോയ്, എംഒസിസി കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര, ജോര്‍ജ് കുട്ടി മാക്കുളം, ശംസുദ്ദീന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലയ്‌സ്, രാജന്‍ കാരിച്ചാല്‍ നേതൃത്വം നല്‍കി. ഷാരോണ്‍ ഷെരിഫ് സ്വാഗതവും സലിം കൊല്ലം നന്ദിയും പറഞ്ഞു.

English summary
Saudi:Riyadh Kalabhavan organises family get together. Also held CD releasing of drama 'Avar Parayatte'.
Please Wait while comments are loading...