ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

യുഎഇയില്‍ വിവാഹ മോചനം പെരുകുന്നു; വില്ലന്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദുബായ്: ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ അമിത ഉപയോഗവും അവയുടെ ദുസ്വാധീനവും യു.എ.ഇയിലെ വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. അടുത്തകാലത്തായി ഇത്തരം കേസുകളുടെ എണ്ണം വിലയ അളവില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അബൂദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്ക് പ്രകാരം യു.എ.ഇയില്‍ 2015ല്‍ വിവാഹമോചനങ്ങളുടെ എണ്ണം 1,813 ആയിരുന്നത് 2016ല്‍ 1,922 ആയി ഉയര്‍ന്നിട്ടുണ്ട്.


  വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാവുന്നു

  വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാവുന്നു

  വിവാഹിതര്‍ക്കിടയില്‍ വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടനം സോഷ്യല്‍ മീഡിയയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. നേരത്തേ ഇത്തരം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക വളരെ പ്രയാസമായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് ഇത് വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ വ്യാപകമായ തോതില്‍ ഇത്തരം ബന്ധങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായും അത് ക്രമേണ വിവാഹമോചനത്തിലേക്കെത്തുന്നതായും അബൂദബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം തലവന്‍ ഡോ. ഡോളി ഹബ്ബാള്‍ പറയുന്നു.

  പഴയ ബന്ധങ്ങള്‍ പൊടിതട്ടിയെടുക്കുന്നു

  പഴയ ബന്ധങ്ങള്‍ പൊടിതട്ടിയെടുക്കുന്നു

  വിവാഹത്തിന് ശേഷം പഴയ കാമുകന്‍മാരും കാമുകിമാരുമായുള്ള ബന്ധങ്ങള്‍ വീണ്ടും ശക്തമാവുന്ന കേസുകള്‍ അടുത്തകാലത്തായ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മനശ്ശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു. സ്‌കൂള്‍-കോളേജ് കാലങ്ങളിലുള്ള ഇത്തരം സ്‌നേഹ ബന്ധങ്ങള്‍ പൊതുവെ സ്വാഭാവികമാണെങ്കിലും വിവാഹശേഷം അവര്‍ തമ്മില്‍ ബന്ധം പുതുക്കാനുള്ള സാഹചര്യങ്ങള്‍ വളരെ വിരളമായിരുന്നു പണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് വന്നതോടെ ആരെയും എളുപ്പത്തില്‍ കണ്ടെത്താനും ബന്ധം സ്ഥാപിക്കാനും സാധിക്കുമെന്നതിനാല്‍ ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ കൂടിവരുന്നതായി കാണാനാവും. ഇത് അവരുമായി വിവാഹ ബന്ധത്തില്‍ കലാശിക്കുകയോ വിവാഹേതര ലൈംഗിക ബന്ധത്തിലേക്ക് നയിക്കുകയോ ആണ് ചെയ്യുന്നത്. പഴയ കാമുകീ കാമുകന്‍മാരുമായി ബന്ധം സൂക്ഷിക്കുന്നത് വിവാഹ ബന്ധങ്ങളില്‍ പലപ്പോഴും വിള്ളലുണ്ടാക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

  ദമ്പതിമാര്‍ തമ്മില്‍ ആശയ വിനിമയം കുറയുന്നു

  ദമ്പതിമാര്‍ തമ്മില്‍ ആശയ വിനിമയം കുറയുന്നു

  കുടുംബകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്ത് ഒന്നിച്ച് കിടന്നുറങ്ങുന്ന പഴയ കാലത്ത് ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ ദൃഢമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാത്രി വൈകിയും സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരിക്കാനാണ് പലര്‍ക്കും താല്‍പര്യം. ഇത് ഇണകളില്‍ സംശയങ്ങള്‍ ഉണര്‍ത്തുമെന്ന് മാത്രമല്ല, ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞുവരികയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതും ക്രമേണ വിവാഹ ബന്ധത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

  പരാതികളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു

  പരാതികളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു

  സോഷ്യല്‍ മീഡിയ വഴിയുള്ള ഭാര്യയുടെയും ഭര്‍ത്താവിന്റെയും വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് പരാതിയുമായെത്തുന്നവര്‍ യു.എ.ഇയില്‍ കൂടിവരുന്നതായി ഡോക്ടര്‍ ഡോളി ഹബ്ബാള്‍ പറയുന്നു. പലപ്പോഴും ഇത്തരം ചാറ്റുകളും മറ്റും ശ്രദ്ധയില്‍പ്പെടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇത് സംശയങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുകയും ക്രമേണ മാനസികമായ അകല്‍ച്ചയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ഒരു തവണ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നീട് എന്തും സംശയത്തോടെ വീക്ഷിക്കുന്ന അനുഭവങ്ങളും ഉള്ളതായി അവര്‍ പറഞ്ഞു.

  അശ്ലീല വെബ്‌സറ്റുകളും പ്രശ്‌നം

  അശ്ലീല വെബ്‌സറ്റുകളും പ്രശ്‌നം

  ചില ഭര്‍ത്താക്കന്‍മാര്‍ അശ്ലീല വെബ് സൈറ്റുകളുടെ അടിമകളായിത്തീരുന്നതും വിവാഹ ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതായി പഠനത്തില്‍ വ്യക്തമായി. ഇത്തരം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ അതിന്റെ അടിമകളായിത്തീരുകയാണ് പതിവ്. ഇതു കാരണം ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യമില്ലാത്തവരായി അവര്‍ മാറുന്നു. ഇത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം കുടുംബജീവിതത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

  അമിതഉപയോഗം വില്ലനാകും

  അമിതഉപയോഗം വില്ലനാകും

  ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വലിയ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളാണെങ്കിലും അവയുടെ അമിത ഉപയോഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അബൂദബി ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ സൈക്കോളജിസ്റ്റ് നാസര്‍ അല്‍ റിയാമി അഭിപ്രായപ്പെട്ടു. തെറ്റായ ബന്ധങ്ങളിലോക്കോ ശീലങ്ങളിലേക്കോ പോകുന്നില്ലെങ്കിലും ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് തന്നെ സാമൂഹിക ബന്ധങ്ങളില്‍, പ്രത്യേകിച്ച് ഭാര്യാഭര്‍തൃബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

  വിവാഹമെന്നത് നല്ല ശ്രദ്ധയും സമയവും ആവശ്യമുള്ള ഒരു നിക്ഷേപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫെയ്‌സ്ബുക്കിലും വാട്ടിസാപ്പിലും ട്വിറ്ററിലുമായി മണിക്കൂറുകള്‍ ചെലവഴിക്കുന്നതോടെ ദമ്പതികള്‍ തമ്മിലുള്ള വൈകാരിക ബന്ധം ക്രമേണ അപ്രത്യക്ഷമാവുകയും അത് കുടുംബങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിനയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

  English summary
  According to psychologists, social media is the main facilitator for infidelity and extramarital affairs - one of the main reasons couples part ways. Dr Dolly Habbal, clinical psychologist and head of the department at Universal Hospital in Abu Dhabi, said romantic reunions with past partners are more common than ever, due to the ease of finding people online

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more