സൂഖ് വാഖിഫില്‍ ഇനി ഉല്‍സവ നാളുകള്‍; വസന്തോല്‍സവത്തിന് തിങ്കളാഴ്ച തുടക്കം

  • Posted By:
Subscribe to Oneindia Malayalam

ദോഹ: നാലുമാസം നീളുന്ന സ്പ്രിംഗ് ഫെസ്റ്റിവലിന് ദോഹയിലെ പരമ്പരാഗത വ്യാപാരമേഖലയായ സൂഖ്വാഖിഫില്‍ തിങ്കളാഴ്ച തുടക്കമാകും. ഉല്ലാസ റൈഡുകളും സംഗീതപരിപാടികളും നിറപ്പകിട്ടാര്‍ന്ന ഷോകളും ഉള്‍പ്പെടെ അറുപതിലേറെ പരിപാടികളോടെ ഇത്തവണത്തെ വസന്തോല്‍സവം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി സൂഖ് വാഖിഫ് അധികൃതര്‍ അറിയിച്ചു. ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയായ ക്യു സ്പോര്‍ട്സുമായി സഹകരിച്ചാണ് ഇത്തവണത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 25ന് തുടങ്ങി ഏപ്രില്‍ 25വരെ നീണ്ടുനില്‍ക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവല്‍ സൂഖ് വാഖിഫിലെ ഏറ്റവും വലിയ ഉല്‍സവമാണ്.

പീഡനം സഹിക്കാനാവാതെ സൗദിയില്‍ നിന്ന് ഒളിച്ചോടിയ സഹോദരിമാര്‍ തുര്‍ക്കിയില്‍

കുടുംബമായെത്തുന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലസിക്കാനും ആസ്വദിക്കാനുമുതകുന്ന രീതിയിലാണു പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഔട്ട്ഡോര്‍ ഗെയിമുകള്‍, റൈഡുകള്‍, മ്യൂസിക്കല്‍ ഷോകള്‍ തുടങ്ങിയവ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. വന്‍വിജയമായ ഇത്തവണത്തെ സമ്മര്‍ ഫെസ്റ്റിവലിനു ശേഷമാണു നാലുമാസം നീളുന്ന സ്പ്രിങ് ഫെസ്റ്റിവലില്‍ സൂഖ് വാഖിഫുമായി തങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ക്യു സ്പോര്‍ട്സ് ഡപ്യൂട്ടി ചെയര്‍മാന്‍ ഗാനിം അല്‍ മുറൈഖി അല്‍ മുഹന്നദി പറഞ്ഞു. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ വിവിധപ്രായക്കാര്‍ക്ക് ആസ്വദിക്കാവുന്ന ഒട്ടേറെ സാംസ്‌കാരിക, കലാപരിപാടികളും ഉല്‍സവദിനങ്ങളില്‍ അരങ്ങേറും. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ഒട്ടേറെ വിദേശി സന്ദര്‍ശകര്‍ എത്തുമെന്ന പ്രതീക്ഷയിലാണു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

souq

ജനുവരി ഏഴുമുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോപ് ഖത്തര്‍ ഉല്‍സവംകൂടി വസന്തോത്സവത്തിന്റെ ഭാഗമായി സൂഖ് വാഖിഫില്‍ ആഘോഷിക്കപ്പെടുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണു (ക്യുടിഎ) സാമ്പത്തിക വാണിജ്യമന്ത്രാലയവുമായി ചേര്‍ന്നു രണ്ടാം ഷോപ് ഖത്തര്‍ വാണിജ്യോല്‍സവം സംഘടിപ്പിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
More than 60 activities including 30 amusement rides are in store for Souq Waqif visitors at the Souq Waqif Spring Festival which kicks off on Monday. Preparations are in full swing with just a few days to go before the start of the festival which has been one of the most awaited annual events in Souq Waqif’s calendar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്