50 ദിര്‍ഹമിന് മാനംമുട്ടെ ഉയരത്തില്‍ ഒരു കുളി - അതും ബുര്‍ജ് ഖലീഫയില്‍!!

  • Posted By:
Subscribe to Oneindia Malayalam

കൊടുംചൂടില്‍ ചുട്ടുപൊള്ളുകയാണ് ദുബായ്. പലപ്പോഴും 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് അന്തരീക്ഷോഷ്മാവ്. വെന്തുരുകുന്ന ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസത്തിനൊപ്പം ആസ്വാദനം കൂടി സമ്മാനിക്കുകയാണ് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അധികൃതര്‍. സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് മാനംമുട്ടെ ഉയരത്തില്‍ കുളിച്ചുല്ലസിക്കാന്‍ ബുര്‍ജ് ഖലീഫയിലെത്തുന്നത്.

burj-khalifa-elevator

150 ദിര്‍ഹമിന് കുളിയും ഭക്ഷണവും
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ബുര്‍ജ് ഖലീഫയില്‍ റൂഫ്‌ടോപ് സോയിറീ ഒരുക്കിയിരിക്കുന്നത്. 150 ദിര്‍ഹമിന്റെ ടിക്കറ്റെടുത്താന്‍ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കാനുള്ള പാസിനൊപ്പം 100 രൂപയുടെ ഭക്ഷണ കൂപ്പണും ലഭിക്കും. നീന്തിത്തളര്‍ന്നാല്‍ കുശാലായ ഭക്ഷണം എന്നതാണ് ഇതിന്റെ പിന്നിലെ ഐഡിയ. അതോടൊപ്പം ആവോളം സംഗീതവും ആസ്വദിക്കാം.

ആകാശക്കാഴ്ചകള്‍ ആസ്വദിക്കാം
കുളിയും കുടിയുമാണ് ഈ പാക്കേജിന്റെ പ്രധാന ലക്ഷ്യമെങ്കിലും പലരെയും ആകര്‍ഷിക്കുന്നത് ഇതിന്റെ മറ്റൊരു ഘടകമാണ്. അംബര ചുംബികളായ കെട്ടിടങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും നിറഞ്ഞ ദുബയുടെ മനംമയക്കുന്ന ആകാശക്കാഴ്ച കണ്ട് ആസ്വദിക്കാം എന്നതാണത്. കുറേ കാലമായി ബുര്‍ജ് ഖലീഫ സന്ദര്‍ശനം സ്വപ്‌നമായി കൊണ്ടുനടക്കുന്ന പ്രവാസികളില്‍ പലരും ഇതൊരു പറ്റിയ അവസരമായിക്കണ്ട് സുഹൃത്തുക്കളുമൊത്ത് കുളിച്ചും കുടിച്ചും ആറാടാനുള്ള ഒരുക്കത്തിലാണ്. അവധി ദിനമായ വെള്ളിയാഴ്ച ടിക്കറ്റ് കിട്ടാന്‍ ഏറെ പ്രയാസപ്പെടുമെന്നാണ് ഇവിടം സന്ദര്‍ശിച്ചവരുടെ അഭിപ്രായം. വൈകിട്ട് ആറു മണി മുതല്‍ 11 മണിവരെയാണ് കുളിക്കാനും ഉല്ലസിക്കാനുമുള്ള സമയം. കൊടുംചൂടിനെ ലാഭകരമാക്കി മാറ്റാനുള്ള ബുര്‍ജ് ഖലീഫയുടെ ഈ ഓഫര്‍ ടൂറിസ്റ്റുകളെയും ഉന്നമിട്ടുള്ളതാണ്.

English summary
There's a new pool party at Burj Khalifa for only Dh50
Please Wait while comments are loading...