ബഹ്‌റൈന്‍ അമേരിക്കയില്‍ നിന്ന് 3.8 ബില്യന്‍ ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം ബഹ്റൈന് എഫ്16 ഇനത്തില്‍ പെട്ട യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കാനുള്ള 3.8 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഇതുള്‍പ്പെടെ 10 ബില്യന്‍ ഡോളറിന്റെ കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ഈ കരാറുകള്‍ ബഹ്റൈന്‍ പ്രതിരോധ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും സാമ്പത്തിക രംഗത്തിന് പുത്തനുണര്‍വ് സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കിരീടാവകാശി പറഞ്ഞു. നവീകരിച്ച 16 യുദ്ധവിമാനങ്ങളാണ് ബഹ്‌റൈന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്തില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

ബഹ്റൈന്‍ അമേരിക്ക സൗഹൃദം ദീര്‍ഘനാളത്തെ പാരമ്പര്യമുള്ളതാണെന്നും പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും ഊന്നിയാണ് നിലനില്‍ക്കുന്നതെന്നും ബഹ്റൈന്‍ അമേരിക്കയുടെ പ്രിയ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കി. യു.എസുമായുള്ള പ്രതിരോധ സഹകരണം അചഞ്ചലമായി തുടരുമെന്ന് ബഹ്റൈന്‍ കിരീകാവകാശിയും പ്രതികരിച്ചു. പ്രതിരോധ രംഗത്തെ സഹകരണം തുടരാനുള്ള കാരാറില്‍ ഒപ്പുവെച്ചത് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറക്കും. ട്രംപിന്റെ സഊദി സന്ദര്‍ശനം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയില്‍ അമേരിക്കയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നെന്നും കിരീടാവകാശി അഭിപ്രായപ്പെട്ടു.

bahrain

ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തി നിലപാടെടുക്കുന്ന ട്രംപിന്റെ നയം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും ചെറുക്കാനുള്ള പദ്ധതികളാണ് ഇരുവരും ചര്‍ച്ച ചെയതതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ തീവ്രവാദത്തിന് പുറമെ, ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും ബഹ്‌റൈന്‍ കിരീടാവകാശി കൂടിക്കാഴ്ച നടത്തി.

English summary
Bahrain and the United States have signed contracts worth $10 billion, including one for the supply of F-16 fighter jets to Manama. This was announced at a meeting between Bahraini Crown Prince Salman bin Hamad Al Khalifa and U.S. Vice-President Mike Pence at the White House, Bahrain’s official news agency reported

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്