യുഎഇ; ഇന്ന് (ബുധനാഴ്ച്ച) യുഎഇ രക്തസാക്ഷിദിനം ആചരിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

യുഎഇ: രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരോടുള്ള ആദര സൂചകമായി യുഎഇ ഇന്ന് രക്തസാക്ഷിദിനം ആചരിക്കുന്നു. കാലത്ത് 11.30 ന് ഒരു മിനിറ്റ് മൗനപ്രാര്‍ഥനയോടെ എണീറ്റ് നിന്നാണ് രാജ്യം രക്തസാക്ഷികളെ ആദരിക്കുന്നത്. ഈ സമയം രാജ്യത്തെ ദേശീയ പതാകകള്‍ താഴ്്ത്തികെട്ടും. സാമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ തന്നെ അര്‍പ്പിക്കേണ്ടി വന്ന ധീരജവാന്മാരുടെ കുടുംബങ്ങളുടെ വേദനയില്‍ രാജ്യം ഒന്നടങ്കം പങ്കുചേരും.

തുടര്‍ച്ചയായി ഇതു രണ്ട് തവണയാണ് യുഎഇ രക്തസാക്ഷിദിനം ആചരിക്കുന്നത്. ഇറാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച യുഎഇ സ്വദേശി സാലീം സുഹൈല്‍ ബിന്‍ ഖമീസിന്റെ ഓര്‍മ്മദിനമായ നവംബര്‍ 30 നാണ് യുഎഇ രക്തസാക്ഷിദിനമായി ആചരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആളുകളെ സ്വയം പ്രാപ്തരക്കാന്‍ രക്തസാക്ഷിദിനത്തിലൂടെ സാധിക്കുമെന്നും യെമനില്‍ കൊല്ലപ്പെട്ട സൈനീകരെ രാജ്യം ഒര്‍മ്മിക്കുന്നുവെന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.

uae

രക്തസാക്ഷിദിനത്തിലൂടെ ഒരു പുതിയ യുഗത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നും രക്തസാക്ഷികളുടെ കുടുംബത്തിനും കുട്ടികള്‍ക്കും എന്നും തുണയായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒരുമിക്കണമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ആഹ്യാനം ചെയ്തു.

English summary
UAE; celebrating Martyr's day
Please Wait while comments are loading...