യുഎഇ എക്‌സ്‌ചേഞ്ചും അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണ

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: പണമിടപാട് രംഗത്ത് ഫിനാന്‍ഷ്യല്‍ ടെക്ക്‌നോളജി എന്ന പേരില്‍ വികസിച്ചുവരുന്ന നൂതന സാങ്കേതിക സംവിധാനങ്ങള്‍ യു.എ.ഇ.യില്‍ വ്യാപിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വേണ്ടി യു.എ.ഇ.എക്‌സ്‌ചേഞ്ചും അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.

image02


image01

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത 'സ്റ്റാര്‍ട്ട് ആഡ്' എന്ന സംവിധാനം ഉപയോഗിച്ച് തങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തനക്ഷമതയും ആവര്‍ത്തിച്ചുള്ള ഉപയോഗ സാധ്യതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കരാറില്‍ യു.എ.ഇ.എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, അബുദാബിയുടെ സംരംഭകത്വ വിഭാഗം പ്രോവോസ്റ്റും 'സ്റ്റാര്‍ട്ട് ആഡ്' മാനേജിങ് ഡയറക്ടറുമായ രമേശ് ജഗന്നാഥനുമാണ് ഒപ്പുവെച്ചത്.

English summary
UAE Exchange and Abu Dhabi NewYork University to empower Fintech startups
Please Wait while comments are loading...