ഫുജൈറയിൽ യുഎഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് നടത്തി
ഫുജൈറയിൽ ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽ ഗ്രൂപ് ,യുഎഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് നടത്തി
ഫുജൈറ :ഫുജൈറയിൽ ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽ ഗ്രൂപ് ,യുഎഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് നടത്തി. ഇന്ത്യ ,യു എ ഇ എന്നിവടങ്ങളിലെ വാണിജ്യ വ്യവസായ നിക്ഷേപാവസരം സംബന്ധിച്ച സെമിനാറുകളും ചർച്ചകളും നടന്നതോടൊപ്പം മൂല്യ വർധിത നികുതിയെക്കുറിച്ചുള്ള ശിൽപശാലയും അരങ്ങേറി. അറബി ,ഇംഗ്ലീഷ് ഭാഷകളിലായിരുന്നു സെമിനാറുകളും ശിൽപശാലകളും.
ഇത് സ്വദേശി നിക്ഷേപാർഥികൾക്കു ഗുണം ചെയ്തു. ശൈഖ് ഇബ്രാഹിം ബിൻ അബ്ദുല്ല അൽ ശർഖി, മുൻ മന്ത്രി മുഹമ്മദ് സയീദ് അൽ കിന്ദി, അംന സാബിർ അൽ ധൻഹാനി, ഡോ .പുത്തൂർ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു. ഐ ബി എം സി സി ഇ ഓ യും എം ഡി യുമായ സജിത്ത് കുമാർ അതിഥികളെ അവതരിപ്പിച്ചു. തുടർച്ചയായ 12 മണിക്കൂർ പരിപാടികളാണ് നടന്നത്. ഐ ബി എം സി ,സി ബി ഓ ,പി എസ് അനൂപ് സ്വാഗതം പറഞ്ഞു.

ഫുജൈറ എമിറേറ്റിന് സെമിനാർ പ്രതീക്ഷ നൽകുമെന്നു ഐ ബി എം സിചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹ്‌മദ് അൽ ഹാമിദ് പറഞ്ഞു. യു എ ഇ യിൽ ഇത് അഞ്ചാമത്തെ പരിപാടിയാണെന്നും റാസൽഖൈമ, അബുദാബി എന്നീ എമിറേറ്റുകളിലും ഇത്തരത്തിൽ പരിപാടി ഒരുങ്ങുന്നുവെന്നും സജിത്കുമാർ അറിയിച്ചു.












Click it and Unblock the Notifications