യുഎഇ: വാട്സ്ആപ്പില്‍ വീഡിയോ കോളും വോയ്സ് കോളും, പ്രവാസികള്‍ക്ക് ലോട്ടറി!! ടിആര്‍എ പ്രതികരണം!

  • Posted By:
Subscribe to Oneindia Malayalam

ദുബൈ: യുഎഇയിൽ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വാട്സ്ആപ്. യുഎഇയിൽ വാട്സ്ആപ് വോയ്സ്, വീഡിയോ കോളുകള്‍ ലഭ്യമായിത്തുടങ്ങിയതായി ഗൾഫ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ടങ്ങളിൽ വാട്സ്ആപ് വോയ്സ്- വീഡിയോ കോളുകള്‍ക്ക് വിലക്കുണ്ടെങ്കിലും വ്യാഴാഴ്ച രാവിലെ മുതല്‍ ഇവ രണ്ടും ലഭിക്കുന്നുണ്ടെന്ന് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈല്‍ ഡാറ്റയിലും വൈഫൈ കണക്ഷനിലും വോയ്സ് കോള്‍, വീഡിയോ കോള്‍ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നാണ് ഉപയോക്താക്കള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ തങ്ങളുടെ വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ പോളിസിയില്‍ മാറ്റം വന്നിട്ടില്ലെന്നാണ് യുഎഇയിലെ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ആപ്ലിക്കേഷനുകളും രാജ്യത്തെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും പ്രസ്താവനയില്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പറയുന്നു.

വായ്പ തിരിച്ചടച്ചില്ല !!! വീഴ്ച വരുത്തിയ സ്വകാര്യ കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി എസ്​ബിഐ

watsapp-

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍..!! എല്ലാം പുറത്തേക്ക്!!

എത്തിസലാദ് നെറ്റ് വര്‍ക്ക് വഴിയും വീഡിയോ കോള്‍ സംവിധാനം ലഭ്യമാകുന്നുണ്ടെന്നും ചില വാട്സ്ആപ്പ് ഉപയോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്. യുഇയിലെ ലൈസന്‍സുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍, അവരുമായി സഹകരിക്കുന്നവര്‍ എന്നിവര്‍ക്കുമാണ് നിലവില്‍ വാട്സ്ആപ്പ് വോയ്സ്, വീഡിയോ കോള്‍ സേവനം നിലവില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല.

English summary
Video and voice calls on the instant messaging service WhatsApp were blocked in the country as they are a VoIP serivce. But messages on WhatsApp groups and social media platforms hinted that the calls have started working since Thursday morning.
Please Wait while comments are loading...