നിങ്ങൾക്ക് കണക്കിനെ ഭയങ്കര പേടിയാണോ? എങ്കിൽ നിങ്ങൾ സൂപ്പറാ.... ബുദ്ധിമാന്മാർ, ചുമ്മ പറയുന്നതല്ല...

  • Posted By: Desk
Subscribe to Oneindia Malayalam

ചെറുപ്പം മുതലേ എല്ലാവർക്കും കണ്കകിനെയാണ് പേടി. കണക്കിനെ പേടിച്ച് സ്കൂളിൽ പോകാത്ത വിരുതന്മാർ വരെയുണ്ട്. കണക്കിൽ പിറകിൽ നിൽക്കുന്നവരെ ക്ലാസുകളിൽ ബുദ്ധിയില്ലാത്തവരായി മുദ്രകുത്താറുമുണ്ട്. എന്നാൽ ഇനി അത് വേണ്ട. കണക്ക് അറിയാത്തവരാണ് ശരിക്കും ബുദ്ധമാന്മാരെന്നാണ് വിദഗ്ധർ പറയുന്നത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന ഡയലോഗ് ഇനി വിലപ്പോവില്ല.

സൂറിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ എൽസബെത്ത് സ്റ്റേമാണ് ഇക്കാര്യം പറയുന്നത്. കണക്കുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് മനുഷ്യന് ജനിക്കുമ്പോൾ തന്നെയുണ്ട്. അതുകൊണ്ട് തന്നെ അത് മനുഷ്യന്റെ അടിസ്ഥാനപരമായ കഴിവാണെന്നും അതിന് ബുദ്ധിയുമായി കൂട്ടിവായിക്കേണ്ടെന്നാണ് എൽസ്ബൈത്ത് സ്റ്റേണിന്റെ പഠനത്തിൽ പറയുന്നത്.

Maths

ക്ലാസ് റൂമിൽ പഠിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായുള്ള കണക്ക് ചെയ്യാൻ ക്ലാസിലെ ഏറ്റവും മികച്ച കുട്ടിക്ക് പോലും സാധിക്കണമെന്നില്ല. ജനിതകമായി കിട്ടിയ കഴിവിനേക്കാൾ വലുതാണ് കഠിനാധ്വാനമെന്നാണ് ഇവർ പറയുന്നത്. കണക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുമെന്നും എൽസ്ബെത്ത് പറഞ്ഞു.

കണക്കിൽ കുറവ് മാർക്ക് വാങ്ങുന്നത് നല്ല രീതിയിൽ കണക്ക് പഠിക്കാത്തതുകൊണ്ടാണെന്നും വിദഗ്ധർ പറയുന്നു. ക്ലാസ് റൂമിൽ പഠിപ്പിച്ചതിൽ‌ നിന്ന് വ്യത്യസ്തമായുള്ള കണക്ക് ചെയ്യാൻ ക്ലാസിലെ ഏറ്റവും മികച്ച കുട്ടിക്കുപോലും സാധിക്കണമെന്നില്ലെന്നും അവർ‌ പറയുന്നു. കുഞ്ഞുന്നാളിൽ കണക്ക് പഠിക്കാതിരുന്നാൽ കണക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. എന്നാൽ അത് ബുദ്ധിയില്ലാത്തതിനാലല്ലെന്ന് സംഘം പറയുന്നു. 3520 കുട്ടികളിൽ പഠനം നടത്തിയാണ് ഇവർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Are you worried about the maths?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്