• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട പൂച്ചയെ കാണാതായിട്ട് 9 വര്‍ഷം; 1600 കിലോമീറ്റര്‍ താണ്ടി വന്ന സര്‍പ്രൈസില്‍ ഞെട്ടി യുവതി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മരിച്ചുപോയെന്ന് നമ്മള്‍ വിശ്വസിക്കുന്നവര്‍ തിരിച്ചുവന്നാല്‍ എങ്ങനെയിരിക്കും. ജീവിതത്തില്‍ ഒരിക്കലും ലഭിക്കാത്തൊരു സന്തോഷമായിരിക്കും അതിലൂടെ ലഭിക്കുക. എന്നാല്‍ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന ഒരു പൂച്ച വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിന്റെ ഉടമസ്ഥയെ തേടിയെത്തിയിരിക്കുകയാണ്. പറഞ്ഞറിയിക്കാത്ത സന്തോഷത്തിലാണ് ഈ യുവതി.

എന്നാല്‍ എങ്ങനെ ഈ പൂച്ച തിരിച്ചുവന്നു എന്നതാണ് ഏറ്റവും വലിയ അമ്പരപ്പിക്കുന്ന കാര്യം. താന്‍ ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതിയിരുന്ന പൂച്ചയാണ് അപ്രതീക്ഷിതമായി ഈ യുവതിയെ തേടിയെത്തിയത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Kitten News Daily

കാലിഫോര്‍ണിയന്‍ യുവതിയുടെ ജീവിതത്തിലാണ് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ നടന്നത്. തന്റെ പ്രിയപ്പെട്ട പെറ്റ് ക്യാറ്റിനെ കാണാതായി വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഇതിനിടയില്‍ അവര്‍ക്ക് ഇദാഹോയില്‍ നിന്ന് ഒരു കോള്‍ വന്നു. ഇവരുടെ നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു ഫോണിലൂടെ വിളിച്ചറിയിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പൂച്ചയെ കാണാതായത്. എവിടെ പോയെന്ന് മാത്രം ആര്‍ക്കുമറിയില്ലായിരുന്നു. ഈ യുവതി ഒരുപാട് സ്ഥലത്ത് പ്രിയപ്പെട്ട പൂച്ചയ്ക്കായി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

2

image credit: Kitten News Daily

വൃദ്ധന്റെ ഭാര്യ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; കണ്ടെത്തി കൊടുത്താല്‍ ജീനിയസ്, 11 സെക്കന്‍ഡ് തരാംവൃദ്ധന്റെ ഭാര്യ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; കണ്ടെത്തി കൊടുത്താല്‍ ജീനിയസ്, 11 സെക്കന്‍ഡ് തരാം

കാലിഫോര്‍ണിയയിലെ ക്ലോവിസ് സ്വദേശിയായ സൂസന്‍ മൂറിനാണ് ഇങ്ങനൊരു കഥ പറയാനുള്ളത്. ഹാരിയറ്റ് എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്ന പൂച്ചയായിരുന്നു സൂസന് നഷ്ടമായത്. ഒന്‍പത് വര്‍ഷം മുമ്പാണ് ഇത് കൊല്ലപ്പെട്ടുവെന്നാണ് സൂസനും ഭര്‍ത്താവും എല്ലിസണും കരുതിയിരുന്നത്. ഒന്നുകില്‍ ഹാരിയറ്റിനെ ചെന്നായയോ കാട്ടുനായ്ക്കളോ പിടിച്ച് കൊന്നതാകാമെന്ന് ഇവര്‍ കരുതിയിരുന്നു. ഒന്‍പത് വര്‍ഷത്തോളം ഇവര്‍ ആകെ സങ്കടപ്പെട്ട് കഴിയുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ആ കോള്‍ അവരെ തേടിയെത്തിയത്.

3

മക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവമക്‌ഡൊണാള്‍ഡിന്റെ ഷോറൂം, ആപ്പിള്‍ സ്റ്റോര്‍; ചാള്‍സ് രാജാവിന്റെ ആരുമറിയാത്ത സമ്പാദ്യം ഇവ

സെപ്റ്റംബര്‍ പത്തൊന്‍പതിനാണ് ഇവരെ കൂട്ടനൈ ഹ്യൂമെയ്ന്‍ സൊസൈറ്റിയില്‍ നിന്ന് വിളിക്കുന്നത്. ഇവരുടെ പൂച്ചയെ കണ്ടെത്തിയെന്നായിരുന്നു ഇവര്‍ അറിയിച്ചത്. ഇദാഹോയിലെ ഹെയ്ഡനിലെ തെരുവുകളില്‍ അലഞ്ഞ് നടക്കുകയായിരുന്നു ഈ പൂച്ച. 1600 കിലോമീറ്റര്‍ അകലെ നിന്നാണ് ഇവര്‍ക്ക് വിളി വന്നത്. അതാണ് ഈ സംഭവത്തിലെ ഹൈലൈറ്റ് ഇത്രയും ദൂരം പൂച്ച എങ്ങനെ എത്തിയെന്നാണ് അറിയാത്തത്. എന്നാല്‍ ഹാരിയറ്റിന്റെ മൈക്രോചിപ്പിലെ വിവരങ്ങള്‍ ശേഖരിച്ചാണ് മൃഗസംരക്ഷണ കേന്ദ്രം സൂസന്റെ വീട്ടിലേക്ക് വിളിച്ചത്.

4

തന്റെ പൂച്ചയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുകയാണ്. എങ്ങനെയാണ് തന്റെ പൂച്ച ഇദാഹോയില്‍ എത്തിയത് എന്ന കാര്യം അറിയാന്‍ ആഗ്രഹമുണ്ടെന്നും സൂസന്‍ പറയുന്നു. സൂസന്റെ സഹോദരന്‍ ഇദാഹോയിലാണ് താമസിക്കുന്നത്. സഹോദരനോട് ഹാരിയറ്റിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പറയാനായിരുന്നു താന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഹാരിയറ്റ് തന്നെ തിരിച്ചറിയില്ലെന്ന് കരുതി ഭയന്നിരുന്നു. തന്റെ കുടുംബത്തിലേക്ക് അതിന് വരാനാവില്ലെന്ന ഭയമുണ്ടായിരുന്നതായും സൂസന്‍ പറഞ്ഞു.

5

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം

അതേസമയം ഇദാഹോയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലെ വളണ്ടിയറായ മൗറീന്‍ റൈറ്റ് ഈ പൂച്ചയെ തനിക്ക് തരുമോ എന്ന് സൂസനോട് ചോദിച്ചിട്ടുണ്ട്. തന്റെ വീട്ടിലെ നായ്ക്കള്‍ക്കൊപ്പം നല്ല രീതിയില്‍ പൊരുത്തപ്പെടാന്‍ സാധിക്കുന്നുണ്ടെന്ന് റൈറ്റ് അറിയിക്കുകയായിരുന്നു. ഇതോടെ സൂസന്‍ സമ്മതം അറിയിക്കുകയായിരുന്നു. വളരെ മനോഹരിയാണ് ഹാരിയറ്റ്. അവള്‍ക്ക് ഞാനൊരു വീട് കൊടുത്തു. ഇനി എല്ലാ കാലവും ഞങ്ങള്‍ക്കൊപ്പം അവളുണ്ടാകുമെന്നും റൈറ്റ് പറഞ്ഞു.

English summary
cat lost from california found its owner after 9 years, incident goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X