ഗൂഗിളിനും സ്ത്രീ 'മസാല'!!സൗത്ത് ഇന്ത്യന്‍ മസാലയുടെ സെര്‍ച്ച് റിസള്‍ട്ട്‌സ് ഇങ്ങനെ!!

Subscribe to Oneindia Malayalam

ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ സ്ത്രീ ദേവിയാണ്. അമ്മയാണ്. പ്രസംഗിക്കുമ്പോള്‍ അങ്ങനെ പലതുമാണ്. അതൊക്കെ ചുവരെഴുത്തുകളിലും പുകമറക്കുള്ളിലും മാത്രം. ഇന്നും 'മസാല'യെന്നും 'ചരക്ക്' എന്നൊക്കെയുള്ള വിശേഷണം ആര്‍ഷ ഭാരതത്തിലെ സ്ത്രീകള്‍ തന്നെയാണ് കേള്‍ക്കേണ്ടി വരുന്നത്.

സ്ത്രീകളെക്കുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചുമുള്ള വികലമായ ചിന്താഗതികള്‍ തന്നെയാണ് ഇപ്പോള്‍ ഗൂഗിളിലും പ്രകടമായിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ മസാല എന്നു സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് സ്ത്രീകളുടെ ഫോട്ടോകള്‍. അതിലധികവും സിനിമാ നടികള്‍. പലരും അര്‍ദ്ധ നഗ്നര്‍.

ഇന്ത്യക്ക് പ്രത്യേകിച്ച്, തെക്കേ ഇന്ത്യക്കാര്‍ക്ക് അപമാനകരമായ ഈ അവസ്ഥ ഉണ്ടാകാന്‍ കാരണമെന്താണ്..?ഗൂഗിള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ശരി തന്നെ. പക്ഷേ എങ്ങനെയാണ് ഗൂഗിളില്‍ ഇത്തരം വിവരങ്ങള്‍ കയറിക്കൂടിയത്? ഒരു കൗതുകവാര്‍ത്തയായി അറിയേണ്ട വിവരമല്ലിത്. സ്ത്രീയെ കേവലം ഉപഭോഗവസ്തുവായും ചരക്കായും മസാലയായും കാണുന്നതിന്റെ പ്രതിഫലനം തന്നെയാണ്.

സെര്‍ച്ച് റിസള്‍ട്ട് ഇങ്ങനെ

സെര്‍ച്ച് റിസള്‍ട്ട് ഇങ്ങനെ

ഗൂഗിളില്‍ സൗത്ത് ഇന്ത്യന്‍ മസാല എന്നു ടൈപ്പ് ചെയ്താല്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് തെക്കേ ഇന്ത്യയിലെ ഭക്ഷണവിഭവങ്ങളുടെ ഫോട്ടോ ആണ്. സംഭവിക്കുന്നത് അതല്ല. സൗത്ത് ഇന്ത്യന്‍ മസാലയുടെ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്നത് സ്ത്രീകളുടെ ചിത്രങ്ങള്‍. സിനിമാ നടികളുടെ ചിത്രങ്ങളാണ് അധികവും.

നോര്‍ത്ത് ഇന്ത്യന്‍ മസാലക്ക് പ്രശ്‌നമില്ല

നോര്‍ത്ത് ഇന്ത്യന്‍ മസാലക്ക് പ്രശ്‌നമില്ല

നോര്‍ത്ത് ഇന്ത്യന്‍ മസാലയെന്നു ടൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുക നമ്മള്‍ പ്രതീക്ഷിക്കുന്ന റിസള്‍ട്ട് തന്നെയാണ്. നോര്‍ത്ത് ഇന്ത്യയിലെ ഭക്ഷണ വിഭവങ്ങള്‍. നോര്‍ത്ത് ഇന്ത്യന്‍ മസാലയുടെ സെര്‍ച്ച് റിസള്‍ട്ടില്‍ ബട്ടര്‍ ചിക്കനും ചാട്ട് മസാലയും പോലുള്ള എരിവുള്ള വിഭവങ്ങള്‍ തന്നെ കാണാം.

സൗത്ത് ഇന്ത്യക്കു മാത്രം

സൗത്ത് ഇന്ത്യക്കു മാത്രം

സൗത്ത് ഇന്ത്യയുടെ കാര്യത്തില്‍ മാത്രം എരിവുള്ള ഈ വിഭവങ്ങള്‍ സ്ത്രീകളാണ്. ട്വിറ്ററിലെ ഒരു കൂട്ടം ആളുകളാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ മസാലയെന്നും സൗത്ത് ഇന്ത്യന്‍ മസാലയെന്നും ടൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലും സമാനമായ ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു.

സൗത്ത് ഇന്ത്യന്‍ മിര്‍ച്ചിയും

സൗത്ത് ഇന്ത്യന്‍ മിര്‍ച്ചിയും

സൗത്ത് ഇന്ത്യന്‍ മിര്‍ച്ചി എന്നു സേര്‍ച്ച് ചെയ്താലും ലഭിക്കുക സമാനമായ റിസള്‍ട്ടുകളാണ്. സേര്‍ച്ച് വേര്‍ഡുമായി യാതൊരു ബന്ധവും ഇല്ലാത്ത ചിത്രങ്ങളാണ് ലഭിക്കുക.

കുറ്റം ഗൂഗിളിനോ..?

കുറ്റം ഗൂഗിളിനോ..?

സോഷ്യല്‍ മീഡിയയിലെ തന്നെ ഒരു കൂട്ടം ആളുകള്‍ ഈ വിഷയത്തില്‍ ഗൂഗിളിനെയാണ് പഴിചാരുന്നത്. തീര്‍ച്ചയായും ഗൂഗിള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു, ശരി തന്നെ. എങ്കിലും സമൂഹത്തില്‍ നിലനിന്നു പോരുന്ന ചില കാഴ്ചപ്പാടുകളുടെയും വാര്‍പ്പു രൂപങ്ങളുടെയും പ്രതിഫലനം തന്നെയാണിത്.

എങ്ങനെ സംഭവിച്ചു

എങ്ങനെ സംഭവിച്ചു

ഗൂഗിളില്‍ ഒരു കീ വേര്‍ഡ് ടൈപ്പ് ചെയ്യുമ്പോള്‍ ആ കീ വേര്‍ഡ് മെറ്റാ ടാഗ് ആയി വരുന്ന റിസള്‍ട്ടുകളാണ് സേര്‍ച്ച് റിസള്‍ട്ട് ആയി വരിക. ആയിരക്കണക്കിനാളുകള്‍ 'മസാല' എന്ന ടാഗില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇത്തരം ഇമേജുകളൊക്കെ ഗൂഗിള്‍ ഒന്നിച്ചാക്കി. സൗത്ത് ഇന്ത്യന്‍ മസാലയെന്നു സേര്‍ച്ച് ചെയ്യുമ്പോള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ സെര്‍ച്ച് റിസള്‍ട്ടായി വരുന്നതിന്റെ കാരണം ഇതാണ്.

ഗൂഗിള്‍ പറയുന്നത്

ഗൂഗിള്‍ പറയുന്നത്

ഇത്തരമൊരവസ്ഥ ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നു തന്നെയാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കും. ഗൂഗിള്‍ റിസള്‍ട്ടുകള്‍ എപ്പോഴും പെര്‍ഫക്ട് ആകണമെന്നില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന റിസള്‍ട്ടാണ് ലഭിക്കുകയെന്നും ഒരു ഗൂഗിള്‍ വക്താവ് പറഞ്ഞതായി ഹഫ്‌പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Google Images shows images of women when you type 'South Indian masala'
Please Wait while comments are loading...