കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ഭാര്യ നിങ്ങളെ അമിതമായി സംശയിക്കുന്നുണ്ടോ...? എങ്കില്‍ അവള്‍ക്ക് 'ഒഥല്ലോയുമായി' ബന്ധമുണ്ട്

  • By Desk
Google Oneindia Malayalam News

വിവാഹബന്ധങ്ങള്‍ പലപ്പോഴും ശിഥിലമാകാന്‍ കാരണം സംശയ രോഗമാണ്. അതിപ്പോള്‍ ഭാര്യയ്ക്കായാലും ഭര്‍ത്താവിനായാലും പ്രശ്‌നം തന്നെയാണ്. പരസ്പര വിശ്വാസമില്ലെങ്കില്‍ വിവാഹം എന്നല്ല ഏത് ബന്ധവും തകര്‍ന്നുപോകും.

ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ അമിതമായ സംശയങ്ങള്‍ പങ്കാളിയുടെ ജീവിതം നിരാശാഭരിതവും അസഹ്യവും ആക്കും. എന്താണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യുക എന്നത് പലരേയും വലക്കുന്ന ഒരു ചോദ്യമാണ്. മിക്കവരും ഒരുപരിധികഴിയുമ്പോള്‍ ദേഷ്യത്തോടെ പൊട്ടിത്തെറിയ്ക്കും ചിലര്‍ വിവാഹമോചനത്തിന് വഴികള്‍ തേടും, മറ്റ് ചിലര്‍ ആത്മഹത്യപോലും ചെയ്‌തെന്നിരിക്കും.

എന്നാല്‍ അതൊന്നും അല്ല ഇതിനുള്ള പ്രതിവിധി. മന:ശാസ്ത്രത്തിന്റെ വഴികള്‍ തേടുകയേ നിവൃത്തിയുള്ളൂ. ഇത്തരക്കാരും ഷേക്‌സ്പിയറിന്റെ സുപ്രസിദ്ധ കൃതിയായ ഒഥല്ലോയും തമ്മില്‍ ഒരു അഭേദ്യമായ ബന്ധമുണ്ട്... ഒരാളുടെ അനുഭവത്തില്‍ നിന്ന് തന്നെ അതിലേക്ക് കടക്കാം...

ഭാര്യ സംശയിക്കുന്നു

ഭാര്യ സംശയിക്കുന്നു

ടൈംസ് ഓഫ് ഇന്ത്യയുടെ ലൈഫ് സ്റ്റൈല്‍ വിഭാഗത്തില്‍ റിലേഷന്‍ഷിപ്പ് എന്ന ഒരു സെക്ഷന്‍ ഉണ്ട്. അതില്‍ ഒരാള്‍ എഴുതി ചോദിച്ച കാര്യങ്ങള്‍ ആരേയും വിഷമിപ്പിക്കും. ഭാര്യ അയാളെ അത്രമാത്രം സംശയിക്കുകയാണ്.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

താന്‍ 24 മണിക്കൂറും ഭാര്യയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നാണ് ഇയാള്‍ പറയുന്നത്. മറ്റ് സ്ത്രീകളെ അറിയാതെ പോലും നോക്കാന്‍ പാടില്ല. നോക്കിയാല്‍....

ഭാര്യാസഹോദരി

ഭാര്യാസഹോദരി

ഭാര്യയുടെ സ്വന്തം സഹോദരിമാരോട് പോലും മിണ്ടാന്‍ പറ്റാത്ത സാഹചര്യമാണത്രെ അയാള്‍ക്ക്. എന്തെങ്കിലും യാദൃശ്ചികമായി സംസാരിച്ചാല്‍ അതിന് മറ്റ് അര്‍ത്ഥങ്ങള്‍ കൊണ്ടുവരും.

18 വര്‍ഷത്തെ ദാമ്പത്യം

18 വര്‍ഷത്തെ ദാമ്പത്യം

18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഇയാള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ ദുരിതമാണ്. 16 വയസ്സുള്ള ഒരു മകനുണ്ട് ഇവര്‍ക്ക്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

സൈക്കോളജിസ്റ്റ്

സൈക്കോളജിസ്റ്റ്

രണ്ട് തവണ സൈക്കോളജിസ്റ്റിനടുത്ത് കൊണ്ടുപോയി ഭാര്യയെ. പക്ഷേ കൗണ്‍സിലിങ്ങുകൊണ്ട് ഒരു വ്യത്യാസവും ഉണ്ടായില്ല. ഇനിയെന്ത് ചെയ്യും എന്നാണ് ഇയാളുടെ ചോദ്യം.

ഭര്‍ത്താവിനാണെങ്കിലോ?

ഭര്‍ത്താവിനാണെങ്കിലോ?

ഇവിടെ സംശയ രോഗം ഭാര്യക്കാണ്. ഒന്ന് തിരിച്ച് ചിന്തിച്ചുനോക്കൂ... എന്തൊക്കെ ആയിരിക്കും സംഭവിക്കുക? ആ സ്ത്രീ എത്രമാത്രം മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കേണ്ടിവരും.

ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍

ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍

ഇത്തരം മാനസികാവസ്ഥയെ ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ എന്നാണ് വിളിക്കുക. പങ്കാളി തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന തെറ്റിദ്ധാരണ അവരെ പല ചിന്തകളിലേയ്ക്കും മുന്‍വിധികളിലേക്കും നയിക്കും.

ഒഥല്ലോ സിന്‍ഡ്രം

ഒഥല്ലോ സിന്‍ഡ്രം

പ്രസിദ്ധമായ ഷേക്‌സ്പീരിയന്‍ കഥാപാത്രമാണ് ്ഒഥല്ലോ. വഞ്ചിക്കുന്നുണ്ടോ എന്ന സംശയം, അസൂയ ഇതെല്ലാം വിശ്വസ്തനായ ഒരു പങ്കാളിയെ അവിശ്വസിക്കാനും സംശയിക്കാനും ഉള്ള എല്ലാ വഴികളും തുറന്നുതരും എന്ന് ഒഥല്ലോ നമ്മെ പഠിപ്പിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഈ രോഗത്തെ ഒഥല്ലോ സിന്‍ഡ്രോം എന്നും വിളിക്കുന്നു.

വഴിയുണ്ട്

വഴിയുണ്ട്

ഈ രോഗാവസ്ഥയില്‍ നിന്ന് പങ്കാളിയെ രക്ഷിക്കാനാവില്ലെന്ന് കരുതേണ്ട. ഒരുപരിധിവരെ അതിന് സാധ്യതകളുണ്ട്. പക്ഷേ കൗണ്‍സിലിങ് മാത്രം പോര.

സൈക്യാട്രിസ്റ്റ്

സൈക്യാട്രിസ്റ്റ്

കൗണ്‍സിങ് കൊണ്ട് മാത്രം എല്ലാവരിലും ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മരുന്നും വേണം. അതുകൊണ്ട് സൈക്കോളജിസ്റ്റിനേക്കാള്‍ ഇക്കാര്യത്തില്‍ ഗുണം ചെയ്യുക ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം തന്നെ ആകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

English summary
If Your Husband or Wife is suspecting you like anything... Don't get panic, they have Othello Syndrome and treatment are available.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X