കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് അപ്പൂപ്പനെ പോലൊരു കാടിതാ, ഒളിഞ്ഞിരിപ്പുണ്ട് ഒരു പരുന്ത്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നാറുണ്ട്. കാരണം അതിന്റെ മനോഹാരിതയാവാം. ചിലപ്പോള്‍ അത്രയ്ക്കും മികച്ചൊരു ചിത്രം കണ്ടത് കൊണ്ടാവാം സന്തോഷം. എന്നാല്‍ ചിലത് അങ്ങനെയായിരിക്കില്ല, നമ്മുടെ ഉള്ളിലെ വ്യക്തിയെ ചലഞ്ച് ചെയ്ത് കളയും. അങ്ങനെയുള്ള ഒരു ഒപ്ടിക്കല്‍ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.

ഇവ വളരെ മനോഹരമായ ചിത്രമാണ്. അത് മാത്രമല്ല അത് നമ്മളെ ചലഞ്ചും ചെയ്യും. ഇതിനുള്ളില്‍ എന്തോ ഒരു വലിയ കാര്യം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അത് പറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ ഇന്റലിജന്റ് പവറിനെ അളക്കാന്‍ ഈ ചലഞ്ച് സഹായിക്കും. ചിത്രം ആദ്യം വിശദമായി പരിശോധിച്ച് നോക്കാം....

1

image credit: Floofmania

ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു മനോഹരമായ വനമാണ്. ഇതും ഘോരവനമാണ്. പക്ഷേ കുറച്ച് വ്യത്യാസമുണ്ട്. ആല്‍ഫ്‌സ് മലനിരകള്‍ക്ക് മുകളിലുള്ള ഒരു കാടാണ്. ഒരുപാട് ഉയരത്തിലാണ് ഈ വനമുള്ളതെന്ന് വ്യക്തമാണ്. ഈ ചിത്രത്തില്‍ പക്ഷേ ഒരാള്‍ ഒളിച്ച് കഴിയുന്നുണ്ട്. ആരുടെ കണ്ണിലുംപ്പെടാതെ ഇരിക്കുകയാണ് അത്. തന്നെയാര്‍ക്കും കണ്ടുപിടിക്കാനാവില്ലെന്ന വാശിയോടെയാണ് അത് ഒളിഞ്ഞിരിക്കുന്നത്.

2

മെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങിമെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങി

ക്രിസ്മസ് ട്രീ പോലുള്ള മരങ്ങളും ഈ ചിത്രത്തില്‍ കാണാം. പക്ഷേ തൂവെള്ള മൂടിയിരിക്കുകയാണ് ഇതില്‍. കാരണം ആല്‍പ്പ്‌സ് മഞ്ഞുപര്‍വത നിരകളാണ്. ഇതാകെ മഞ്ഞില്‍ മൂടിയിരിക്കുന്ന സ്ഥലമാണ്. ആര് പോയാലും കിടു കിടാ വിറയ്ക്കുന്ന സ്ഥലമാണിത്. അത്രയേറെ തണുപ്പാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഇവിടെ സ്‌കീയിംഗ് ധാരാളം നടക്കാറുണ്ട്. ഈ ചിത്രത്തിലും അത്തരം കാര്യങ്ങള്‍ കാണാന്‍ സാധിക്കും.

3

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

നമ്മുടെ ശ്രദ്ധ എങ്ങോട്ട് വേണമെങ്കിലും പോകാം. അതുകൊണ്ട് കൃത്യമായ ഒരു സ്ഥലത്തേക്കായിരിക്കണം നമ്മുടെ ശ്രദ്ധ. തെറ്റിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പരുന്താണ്. അതങ്ങനെ കണ്ണുകള്‍ കൂര്‍പ്പിച്ച് തന്നെ ആരെങ്കിലും തേടി വരുന്നുണ്ടോ എന്ന് നോക്കിയിരിപ്പാണ്. പക്ഷേ ഇത്രയും കാര്യങ്ങള്‍ ഈ ചിത്രത്തിലുള്ളത് കൊണ്ട് അതിനെ മാത്രമായി കണ്ടെത്തുക ശരിക്കും ബുദ്ധിമുട്ടേറിയതാവും.

4

ഈ ചിത്രം വിശദീകരിക്കുക തന്നെ വലിയ ബുദ്ധിമുട്ടേറിയതാണ്. ഇതൊരു ആല്‍ഫൈന്‍ വനമാണ്. ആല്‍ഫ്‌സ് മലനിരകളില്‍ കാണപ്പെടുന്ന വനാന്തരങ്ങളാണിത്. ഈ ചിത്രം നോക്കിയാല്‍ മൃഗങ്ങളെയും മനുഷ്യരെയുമൊക്കെ കാണാന്‍ സാധിക്കും. കരടികളെ ചിത്രത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. സ്‌കീയിംഗ് നടത്തുന്ന മനുഷ്യരും ഇതിനിടയിലുണ്ട്. ഇതെല്ലാം ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

5

ചിലയിടത്ത് മഞ്ഞുമനുഷ്യനെയും കാണാം. ക്രിസ്മസ് ആയത് കൊണ്ട് ആരെങ്കിലും ഉണ്ടാക്കിവെച്ചതാവാനും സാധ്യതയുണ്ട്. പക്ഷേ പരുന്തിനെ മാത്രം എവിടെയും കാണാന്‍ സാധിക്കുന്നില്ല അല്ലേ. അതാണ് ആ പക്ഷിയുടെ മിടുക്ക്. നമ്മള്‍ നോക്കുന്നുവെന്ന് കണ്ടാല്‍ അത് സമര്‍ത്ഥമായി മറഞ്ഞിരിക്കും. പരുന്തിന്റെ കണ്ണിന് എന്തും കാണാനുള്ള മികവുള്ളത് കൊണ്ട് നമ്മളുടെ ഓരോ ചലനവും അതിന് കാണാന്‍ സാധിക്കും.

6

എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍

നമ്മള്‍ ആ പരുന്തിനെ വേഗത്തില്‍ തിരയുകയാണ് വേണ്ടത്. ഒട്ടും എളുപ്പമല്ലാത്തൊരു ചിത്രം കൂടിയാണിത്. നമ്മള്‍ സകല കഴിവുകളും ഉപയോഗിച്ചാല്‍ മാത്രമേ ആ പരുന്തിനെ കാണാന്‍ സാധിക്കൂ. ഒരുപക്ഷേ ആ മരങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ആ പരുന്തുണ്ടാവാം. മഞ്ഞില്‍ നിന്ന് രക്ഷപ്പെടാനായിരിക്കും അത് മറഞ്ഞിരിക്കുന്നത്. കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ ആ പരുന്തിനുള്ള മാര്‍ഗങ്ങളായിരിക്കാം അതെല്ലാം.

7

image credit: Floofmania

നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളത് 9 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ സമര്‍ത്ഥനായ പരുന്തിനെ കണ്ടെത്തിയിരിക്കണം. ആലോചിച്ചിരിക്കാന്‍ അധികം സമയമില്ല. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നോക്കൂ. ഇതാ സമയം അവസാനിക്കാന്‍ പോവുകയാണ്. ഇനി ഞങ്ങള്‍ ഈ ചലഞ്ചില്‍ നിങ്ങളെ സഹായിക്കാം. ചിത്രത്തിന്റെ നടുവില്‍ വലത് ഭാഗത്തെ ഏറ്റവും അപ്പുറത്തായി ആ പരുന്തിനെ കാണാം. വൃക്ഷത്തിന്റെ അതേ നിറമായത് കൊണ്ട് അതിനെ അത്ര പെട്ടെന്ന് കാണാന്‍ സാധിക്കില്ല.

English summary
optical illusion: is that a forest like santa claus, an eagle in this pic, can you find it in 9 secss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X