
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പാമ്പ്; ജീനിയസ്സാണെങ്കില്‍ കണ്ടുപിടിക്കും, 11 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ നമുക്ക് സമ്മാനിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നിന്റെ ഉത്തരം നമ്മള്‍ അന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും മറ്റൊന്ന് നമ്മളെ തേടിയെത്തുക. ഒടുവില്‍ രണ്ടിന്റെയും ഉത്തരം നമുക്ക് കിട്ടാത്ത അവസ്ഥ വരും. അതാണ് ഒപ്ടിക്കല്‍ ചിത്രം സമ്മാനിക്കുന്ന ഇല്യൂഷന്‍. ഇനി ഒന്നില്‍ മാത്രം ശ്രദ്ധിക്കാമെന്ന് കരുതിയാലും പ്രശ്‌നമുണ്ട്.
ഒന്നില്‍ തന്നെ നോക്കി നിന്നാല്‍ അത് പല തരത്തിലും നിറത്തിലുമൊക്കെയാവും നമ്മുടെ തലച്ചോറിലേക്ക് എത്തുക. അവസാനം നമ്മള്‍ വിചാരിച്ച കാര്യങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കാതെ വരും. എന്നാല്‍ ഏകാഗ്രതയുള്ള ആളാണെങ്കില്‍ ചിന്തിച്ച് തന്നെ ഉത്തരം കണ്ടെത്താം. ഇന്ന് അത്തരം ചിത്രങ്ങളിലൊന്നാണ് വൈറലാവുന്നത്. വിശദമായി ചിത്രമൊന്ന് പരിശോധിക്കാം...

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രം കുറച്ച് കടുപ്പമേറിയതാണ്. എല്ലാ ചിത്രങ്ങളും അങ്ങനെയാണ് എന്നുള്ളതാണ് സത്യം. പക്ഷേ ഇത് നിങ്ങളെ വട്ടം ചുറ്റിക്കും. ഒരു ഘോരവനത്തില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്തുകയെന്നതാണ് ഇന്നത്തെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിലെ ടാസ്‌ക്. ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. നല്ലൊരു തെളിഞ്ഞ ദിവസമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കും. മരങ്ങളാല്‍ നിറഞ്ഞ കാടാണ്. ഈ ചിത്രത്തില്‍ എവിടെ നോക്കിയാലും ഒരു ജീവിയെ എങ്കിലും കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും.

ഈ ചിത്രത്തില്‍ സിംഹം ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കും, 5 സെക്കന്‍ഡ് തരാം
ഒരുപക്ഷേ ചിത്രത്തിലേക്ക് നോക്കിയാല്‍ ഇളംകാറ്റില്‍ മരങ്ങള്‍ ഇളകുന്നതായി തോന്നിയേക്കാം. അത് ചിത്രത്തിന്റെ മായാജാലമാണ്. കിളികള്‍ കലപില കൂട്ടുന്നതായും തോന്നിയേക്കാം. ഒരു കാടിനെ കുറിച്ച് നമുക്ക് സാധാരണയുള്ള സങ്കല്‍പ്പങ്ങളാണ് മനസ്സിലേക്ക് വരിക. ഇതെല്ലാം ഒപ്ടിക്കല്‍ ചിത്രത്തിലേക്ക് നോക്കുന്നതിലൂടെ നമുക്ക് സംഭവിക്കാവുന്നതാണ്. ഇതിനിടയിലാണ് ഒരു പാമ്പ് ഒളിഞ്ഞിരിക്കുന്നത്. ഇരയെ പിടിക്കാനായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. അതിനെ എങ്ങനെ കണ്ടെത്താമെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ.

മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍
ഈ പാമ്പ് വളരെ നീളമേറിയതാണ്. ഒരുപക്ഷേ മരത്തിന്റെ ചില്ലകള്‍ക്കിടയിലാണ് ഇത് മറഞ്ഞിരിക്കുന്നത്. ഇലയ്ക്കും പാമ്പിനുമെല്ലാം ഒരേ നിറമായത് കൊണ്ട് മറഞ്ഞിരിക്കുക എളുപ്പമായിരിക്കും. പക്ഷേ നിങ്ങള്‍ക്ക് ഈ പാമ്പിനെ കണ്ടെത്താന്‍ മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡ് മാത്രമാണ്. ഇതിനുള്ളില്‍ അതിനെ കണ്ടെത്തിയാല്‍ നിങ്ങളൊരു ജീനിയസാണെന്ന് സമ്മതിക്കാം. ഇനി സമയം മനസ്സില്‍ കണ്ട് ആ പാമ്പിനെ ശരിക്കൊന്ന് തിരഞ്ഞ് നോക്കാം. ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് ഈ പറഞ്ഞ സമയത്തിനുള്ളില്‍ അതിനെ കണ്ടെത്താം.

ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ ചില പൊടിക്കൈകള്‍ ഒക്കെ പ്രയോഗിച്ച് നോക്കാം. താഴെ നിന്ന് തുടങ്ങാം. ഇനി മുകളിലോട്ട് നോക്കി തുടങ്ങൂ. ഒരുപക്ഷേ ഭാഗ്യം നമുക്കൊപ്പമുണ്ടെങ്കില്‍ ആ പാമ്പിനെ കണ്ടെത്താന്‍ സാധിക്കും. ഒറ്റ നോട്ടത്തില്‍ കാണുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഭാഗ്യം ചിലപ്പോള്‍ ഏത് കടുപ്പമുള്ള കാര്യവും എളുപ്പമാക്കി തരും. രണ്ട് വശങ്ങളിലേക്കും മരത്തിന്റെ ചില്ലകളിലേക്കും ഒക്കെ ഈ പാമ്പിനായി തിരഞ്ഞ് നോക്കാവുന്നതാണ്. എവിടെയാണ് ഉള്ളതെന്ന് പറയാന്‍ പറ്റില്ല. അതാണ് ഒപ്ടിക്കല്‍ ചിത്രത്തിന്റെ പ്രത്യേകത.

ചിത്രം കടപ്പാട്-jagranjosh.com
വേഗം തിരഞ്ഞോളൂ എന്തായാലും. മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡാണ്. ഒരു സൂചന തരാം. ഈ പാമ്പുള്ളത് പച്ച നിറത്തിലാണ്. ഇനി കുറച്ച് എളുപ്പമായിരിക്കും ആ പാമ്പിനെ കണ്ടെത്താം. ഇതുവരെ വിജയിക്കാന്‍ പറ്റിയില്ലേ. അത് എളുപ്പമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞതല്ലേ. ചിത്രത്തിന്റെ മുകളിലായി ഒന്ന് നോക്കൂ. ചില്ലയ്ക്കുള്ളില്‍ ആ പാമ്പിനെ കാണാം. അതായത് ഇടതൂര്‍ന്ന് നില്‍ക്കുന്ന മരത്തിന്റെ ചില്ലകളുടെ തുടക്കത്തില്‍ തന്നെ ആ പാമ്പുണ്ട്. നമുക്കൊന്ന് ഊഹിച്ചാല്‍ അറിയാം, പാമ്പിന് ഏറ്റവും അനുയോജ്യമായ ഇടം ഇത് തന്നെയായിരിക്കുമെന്ന്. പക്ഷേ ഈ ചിത്രം നമ്മളെ ചുറ്റിക്കുന്നത് കൊണ്ടാണ് കണ്ടുപിടിക്കാന്‍ പറ്റാത്തത്. പറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തിയെങ്കില്‍ ജീനിയസാണ് നിങ്ങളെന്ന് ഉറപ്പിക്കാം.