ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യൻ റെയിൽവേയിൽ വൻ തൊഴിലവസരങ്ങളുമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ്. റെയിൽവേ അസിസ്റ്റന്റ്, ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ എന്നീ തസ്തികളിലായി 26,502 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാര്‍‍ത്ഥികള്‍ക്ക് മാര്‍ച്ച് 5ന് മുമ്പായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അടിസ്ഥാന യോഗ്യത

അടിസ്ഥാന യോഗ്യത

മെട്രിക്കുലേഷന്‍/ എസ്എസ്എല്‍സിയ്ക്കൊപ്പം ഐടിഐ അല്ലെങ്കില്‍ എന്‍ജിനീയറിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ളവര്‍ക്കാണ് ഈ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വർഷം വരെ പ്രായത്തിൽ ഇളവ് ലഭിക്കും. എസ് സി/ എസ്ടി ഉദ്യോഗാര്‍ത്ഥികൾക്ക് അ‍ഞ്ച് വർഷം വരെ പ്രായത്തില്‍ ഇളവ് ലഭിക്കുകയും ചെയ്യും.

 രണ്ട് ഘട്ടങ്ങളിലായി ടെസ്റ്റ്

രണ്ട് ഘട്ടങ്ങളിലായി ടെസ്റ്റ്


രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷഠിത ടെസ്റ്റിന്റെ പരീക്ഷയുടെയും കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോദഗാർത്ഥികളെ തിരഞ്ഞെടുക്കുക. രണ്ട് ടെസ്റ്റുകളിലും യോഗ്യത തെളിയിക്കുന്ന ഉദ്യോഗാർ‍ത്ഥികളെ ആര്‍ആർബി ഡോക്യുമെന്റ് വേരിക്കേഷന് ക്ഷണിക്കുകയും ചെയ്യും.

 ആദ്യ ഘട്ടത്തിന് ശേഷം

ആദ്യ ഘട്ടത്തിന് ശേഷം


ആദ്യഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓരോ ആർആർബിയ്ക്കും കീഴിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ആർആർബി പട്ടിക പ്രസിദ്ധീകരിക്കും.

 അപേക്ഷിക്കേണ്ട വിധം

അപേക്ഷിക്കേണ്ട വിധം

www.indianrailways.gov.in എന്ന ഇന്ത്യൻ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിൽ നിന്ന് ആർആർബി സോണ്‍ തിരഞ്ഞെടുത്ത ശേഷം Apply for CEN 01/2018 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. വെബ്സൈറ്റില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം ഒപ്പിന്റെ സ്കാന്‍ ചെയ്ത കോപ്പി അപ് ലോഡ് ചെയ്യുക. തുടർ‍ന്ന് ആവശ്യമായ ഫീസും സമര്‍പ്പിക്കുക.

English summary
The Railway Recruitment Board (RRB) of the Indian Railways has begun inviting applications for the 26,502 posts of assistant loco pilot and technician. Interested candidates can apply on or before 5 March on RRB's official website.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്