ഭീമൻ പാലം തകർന്നടിഞ്ഞത് മൂന്നര സെക്കന്‍റിനുള്ളിൽ, സോഷ്യൽ മീഡിയയിൽ വൈറൽ, വീഡിയോ കാണൂ..

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: മൂന്നര സെക്കന്‍റിനുള്ളിൽ തകർന്ന് തരിപ്പണമായ പാലത്തിന്‍റെ വീഡിയോ വൈറലാവുന്നു. നോര്‍ത്ത് ഈസ്റ്റ് ചൈനയിലെ നാൻഹു പാലം തകർന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലെ താരം. 700 കിലോ ഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഞായറാഴ്ചയാണ് പാലം തകർത്തത്. പ്രാദേശിക ചാനലുകളും മാധ്യമങ്ങളും പോസ്റ്റ് ചെയ്ത പാലം തകർക്കുന്ന വീഡിയോ ഉടനെ തന്നെ വൈറലാവുകയായിരുന്നു.

പുതിയ പാലം നിർമിക്കുന്നതിന് വേണ്ടിയാണ് 1978ൽ നിർമിച്ച നാൻഹു പാലം പൊളിച്ചതെന്നാണ് സിജിടിഎന്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് സുരക്ഷാ ഭീഷണിയുയർത്തിയ പഴയ പാലം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകര്‍ത്തത്. 150 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള പാലത്തിൽ 710 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചാണ് പൊട്ടിത്തെറി സൃഷ്ടിച്ചത്. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ച പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ ആകാശത്തേയ്ക്ക് ഉയരുകയായിരുന്നു. അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ മൂന്നു മുതൽ അ‍ഞ്ച് വരെയുള്ള ദിവസങ്ങളെടുക്കുമെന്നാണ് സിജിടിഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.

photo-

പുതിയ പാലം കാല്‍നടയാത്രക്കാർക്ക് നടന്നുപോകാന്‍ ഇരുവളശങ്ങളിലും അധിക സ്ഥലം അനുവദിച്ചുകൊണ്ടുള്ളതായിരിക്കുമെന്നാണ് ചൈന ഡെയ് ലി റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത സെപ്തംബറോടെ പണി പൂർത്തിയാക്കുന്ന പാലം യാത്രയ്ക്കായി തുറന്നുകൊടുക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

English summary
Dramatic footage of the demolition was posted by several local news outlets on social media and it makes for an incredible watch.
Please Wait while comments are loading...