
ബിവറേജില്‍ ചാടിക്കയറും.... കുപ്പിയെടുക്കും കുടിക്കും, റായ്ബറേലിയിലെ ഈ കുരങ്ങന്‍ ആളൊരു ജഗജില്ലിയാണ്!!
ദില്ലി: കടയില്‍ നിന്ന് സാധനം വാങ്ങി കാശ് കൊടുക്കാതെ മുങ്ങുന്ന ആളുകളെ കുറിച്ച് കേട്ടിട്ടില്ലേ. ഇത്തരക്കാര്‍ വന്‍ ശല്യമായിരിക്കും. ദിവസവും ഇവരുടെ വരവ് ഉണ്ടെങ്കില്‍ കട പൂട്ടാന്‍ പോലും അധികം സമയം വേണ്ടി വരില്ല. അത്തരമൊരു ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു മദ്യക്കടയില്‍ വന്നിരിക്കുന്നത്.
ഇവിടെ സ്ഥിരമായി വരുന്ന ഒരു കുരങ്ങനെ കൊണ്ട് ആകെ രക്ഷയില്ലാതായിരിക്കുകയാണ് കട നടത്തുന്നവര്‍. ഈ കുരങ്ങന്‍ തോന്നിയ പോലെ കടയില്‍ കയറി വരും. മദ്യക്കുപ്പിയും എടുത്ത് ഇത് പോവുകയും ചെയ്യും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit:anurag mishra twitter
ആളുകള്‍ വരി നില്‍ക്കുമ്പോഴാണ് ക്യൂ ചാടിക്കടന്ന് ഈ കുരങ്ങനെത്തുക. ആളുകളെ ഒന്നും കൂസാതെയാണ് വരവ്. പിന്നെ ഈ ബിവറേജിന്റെ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന ബോട്ടിലുകള്‍ എടുത്ത് ഒന്നും നോക്കാതെ കുരങ്ങന്‍ കടന്നുകളയുകയാണ് പതിവ്. വന്‍ ധനനഷ്ടമാണ് ഇതിലൂടെ അധികൃതര്‍ നേരിടുന്നത്. ഇവിടെയുള്ള ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങളും പതിഞ്ഞിരിക്കുകയാണ്. കിംഗ്ഫിഷറിന്റെ സ്‌ട്രോംഗ് ബിയര്‍ കുടിക്കുന്ന കുരങ്ങന്റെ ദൃശ്യമാണ് പുറത്തുവന്നത്. ബിയര്‍ ക്യാനാണ് ഈ കുരങ്ങന്‍ ബിവറേജില്‍ നിന്ന് എടുത്ത് കൊണ്ടുവന്നിരിക്കുന്നത്.

image credit:anurag mishra twitter
അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്
ഈ കുരങ്ങന് മദ്യമെന്ന് പറഞ്ഞാല്‍ ജീവനാണ്. അതുകൊണ്ട് നിത്യേന വരാറുമുണ്ട്. കടക്കാരാണ് ഈ കുരങ്ങന്റെ ശല്യം കാരണം പൊറുതി മുട്ടിയിരിക്കുന്നത്. മദ്യപാന ആസക്തിയാണ് ഈ കുരങ്ങനുള്ളത്. ഈ കടയില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ നിന്ന് കുപ്പികള്‍ തട്ടിപറിച്ച് പോകുന്ന ശീലവും ഈ കുരങ്ങനുണ്ട്. ചുരുക്കി പറഞ്ഞാല്‍ കടക്കാര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും മദ്യത്തിന്റെ കാര്യത്തില്‍ ഈ കുരങ്ങന്‍ ഭീഷണി. കുരങ്ങന്‍ ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുരാഗ് മിശ്ര എന്നയാളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

image credit:anurag mishra twitter
മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം
ഈ വീഡിയോ കണ്ടാല്‍ ചിരിപൊട്ടും. കുറച്ച് കുടിച്ച ശേഷം ഈ കുരങ്ങന് ബിയര്‍ ക്യാനിലേക്ക് നോക്കുന്നുണ്ട്. എത്ര കഴിഞ്ഞു എന്ന് നോക്കാനുള്ള ശ്രമമാണ് ഇത്. അചല്‍ഗഞ്ച് മേഖലയിലെ കടക്കാരാണ് ഈ കുരങ്ങന്റെ പരാക്രമത്തില്‍ മദ്യം നഷ്ടമാകുന്നു. അധികൃതരോട് കുരങ്ങനെ കുറിച്ച് പരാതിയും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിനെ പിടിച്ച് കൊടുക്കാനാണ് അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടത്. അതേസമയം കുരങ്ങനെ മദ്യം എടുക്കുന്നതില്‍ നിന്ന് ആരെങ്കിലും തടയാന്‍ നോക്കിയാല്‍, കടിയും മാന്തും ഉറപ്പാണ്. അതുകൊണ്ട് തടയാന്‍ എല്ലാവര്‍ക്കും ഭയമാണ്.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
അതേസമയം ഈ കുരങ്ങന് മദ്യപാന ശീലം എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ല. അത് മാത്രമല്ല, മദ്യം എവിടെ കിട്ടുമെന്ന് ഈ കുരങ്ങന്‍ എങ്ങനെ മനസ്സിലാക്കിയെന്നും അറിയില്ല. ഈ കുരങ്ങനെ വനംവകുപ്പിന്റെ സഹായത്തോടെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ജില്ലാ എക്‌സൈസ് ഓഫീസര്‍ രാജേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. നേരത്തെ ലഖ്‌നൗ-കാണ്‍പൂര്‍ റോഡിലെ നവാബ്ഗഞ്ച് മേഖലയില്‍ നിന്ന് ഇതേ പോലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ ഒരു മദ്യക്കടയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഒരു കുരങ്ങന്‍. എന്നാല്‍ മദ്യപാനത്തെ തുടര്‍ന്ന് കരള്‍ വീക്കം വന്നാണ് ഈ കുരങ്ങന്‍ മരിച്ചത്.