keyboard_backspace

ജോഷ്-മാഷ് യോഗ ദിന ക്യാമ്പെയ്ന്റെ ഭാഗമായി സ്വാമി അവ്ധേശാനന്ദ

Google Oneindia Malayalam News

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി'യോഗ ഫോർ ഹ്യുമാനിറ്റി'( #YogaForHumanity) ക്യാമ്പെയ്നുമായി ജോഷ് ആപ്.എംഎഎസ്എച്ച് പ്രൊജക്ട് ഫൗണ്ടേഷനും സ്വാമി അവ്ധേശാന്ദ ഗിരിയുമായി സഹകരിച്ചാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കൾക്കിടയിൽ യോഗയുടെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുരസ്കാര ജേതാവും സംരംഭകനും മുൻ ഐ ഐ ടി വിദ്യാർത്ഥിയുമായ അഭിനവ് ടണ്ടൻ ആണ് ക്യാമ്പെയ്ന് തുടക്കമിട്ടത്.

photo-2022-06-24-15-44-15-165606

ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ് യോഗ. പ്രായഭേദമന്യേ ശരീരത്തെയും മനസ്സിനെയും ശരീരത്തെയും ഊര്‍ജസ്വലമാക്കി നിര്‍ത്തുവാന്‍ യോഗ സഹായിക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 21-ാം തിയ്യതിയാണ് അന്താരാഷ്ട്ര യോഗാ ദിനമായി ലോകം ആചരിക്കുന്നത്. 2014ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. വടക്കൻ അർദ്ധഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമെന്നതിനു പുറമേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രാധാന്യമേറിയ ദിവസം എന്ന നിലയില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി തിരഞ്ഞെടുത്തു.

യുവാക്കള്‍ക്കിടയില്‍ ഈ ദിനത്തിന്റെ സ്വീകാര്യതയും പ്രാധാന്യവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സ്വാമി അവ്ധേശാന്ദ
ആണ് #YogaForHumanity എന്ന പേരില്‍ ജൂണ്‍ 7 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന യോഗ ചാലഞ്ച് ആരംഭിച്ചത്. ഇന്ത്യയിലെ മുന്‍നിര ഷോട്ട് വീഡിയോ പ്ലാറ്റ്ഫോം ആയ ജോഷുമായി ചേര്‍ന്നാണ് ക്യാമ്പെയ്ൻ നടത്തുന്നത്. ചാലഞ്ചിന്റെ ഭാഗമായി ജോഷ് ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട യോഗാസനം ചെയ്യാനും വീഡിയോ പോസ്റ്റ് ചെയ്യുവാനും അവസരമുണ്ടാകും. ഒപ്പം തന്നെ അവരുടെ 3 സുഹൃത്തുക്കളെ ഈ ചാലഞ്ചില്‍ ടാഗ് ചെയ്യുകയും വേണം. ജോഷ് ഉപഭോക്താക്കളില്‍ നിന്നും വലിയ സ്വീകരണമാണ് ഈ ചാലഞ്ചിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 21 വരെ 650 മില്യണിലധികം കാഴ്ചക്കാരെ ഈ #YogaForHumanity ചാലഞ്ചിനു മാത്രം ലഭിച്ചിട്ടുണ്ട്.

യോഗാ ദിനത്തിൽ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുവാക്കളെ ഇഷ്ടപ്പെട്ട യോഗാസനം ചെയ്യാൻ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച് നടത്തുന്നത്. യോഗയിലൂടെ ജനങ്ങളിൽ ആരോഗ്യകരമരമായ ശീലം വളർത്തിയെടുക്കുകയും ആരോഗ്യപൂർണമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനം, യോഗ, സാഹോദര്യം എന്നിവയെ കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ അധ്യക്ഷത വഹിച്ച വ്യക്തിയാണ് അവ്ധേശാന്ദ ഗിരി.കൂടാതെ നിരവധി അന്താരാഷ്ട്ര ഫോറങ്ങളിലും അദ്ദേഹം അധ്യക്ഷനായിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സാധുക്കളുടെ ഗണമായ ജുന അഖാരയുടെ ആചാര്യ മഹാമണ്ഡലേശ്വരനാണ് അദ്ദേഹം.വേൾഡ് കൗൺസിൽ ഓഫ് റിലീജിയസ് ലീഡേഴ്‌സിന്റെ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം.2019 മെയ് മാസത്തിൽ നടന്ന 'റെസ്പോൺസിബിൾ ലീഡർഷിപ്പ്' ഉച്ചകോടിയുടെ യുഎൻഒയിലെ മുഖ്യ പ്രഭാഷകനായിരുന്നു സ്വാമി അവ്ധേശാന്ദഗിരി.

ലോകമെമ്പാടുമുള്ള 200-ഓളം പ്രതിനിധികളായിരുന്നു ഉച്ചകോടിയുടെ ഭാഗമായത്. ഈ വർഷം യോഗ ദിനത്തിൽ, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാളിന്റെ ക്ഷണപ്രകാരം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അവ്ധേശാന്ദ ഗിരി പങ്കെടുക്കും. ചടങ്ങിൽ ആയിരക്കണക്കിന് യോഗ പ്രേമികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

'വേദങ്ങളിലുള്ള ജ്ഞാനവും മാനുഷീക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ചിന്താരീതികള്‍ക്കും പ്രസിദ്ധനായ സ്വാമി യുവാക്കള്‍ക്കിടയില്‍ സ്നേഹത്തിന്റെ സന്ദേശം നല്കുവാനാണ് എന്നും ആഗ്രഹിക്കുന്നത്.
#YogaforHumanity എന്ന ആശയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കിവാന്‍
സ്വാമിയുടെ അനുഗ്രഹവും പ്രോത്സാഹനവും ലഭിച്ചത് ഏറെ സൗഭാഗ്യകരമായി കണക്കാക്കുന്നു. വളരെ ലളിതവും അതേസയം ശക്തവുമായി യുവാക്കള്‍ക്കിടയില്‍ ഈ ചാലഞ്ച് എത്തിച്ചേരണമ‌ന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ ഏകദേശം അരമില്യണ്‍ യുവാക്കളുടെ ഇടയില്‍ ഈ ചാലഞ്ച് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ അവസരത്തില്‍ ആ ചാലഞ്ചിനായി ഞങ്ങള്‍ക്കൊപ്പം നിന്ന വൈറാലിററി പാട്ണര്‍ ജോഷ്, മാഷ് പ്രോജക്റ്റ്, പ്രൈസ് പാട്ണറും ലോക
ത്തിലെ ഏറ്റവും ചെറിയ ഇസിജി നിര്‍മ്മാതാക്കളുമായ അഗസ്താ, മുന്‍നിര സ്മാര്‍ട് വാച്ച് നിര്‍മ്മാതാക്കളായ റാപ്സ്, ഒപ്പം തന്നെ ഡിജിറ്റലൈസ്ഡ് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച് ജനപ്രിയമാക്കുവാനും ഏറ്റെടുക്കുവാനും സഹായിച്ച ഇന്ത്യക്കാരായ എല്ലാവര്‍ക്കും,വേൾഡ് ഈസ് വൺ മെറ്റാവേർസ് സ്ഥാപകനായ ടണ്ടൻ പറഞ്ഞു..

ജോഷ് ക്രിയേറ്റർ ആന്റ് കണ്ടന്റ് എക്കോസിസ്റ്റം ഹെഡ് സുന്ദർ വെങ്കട്ടരാമൻ- 'ആരോഗ്യ പരിപാലത്തിനായി അതീവ ശ്രദ്ധ പുലർത്തുന്നവരാണ് നമ്മൾ. ഇതിനായി ദിവസവും യോഗ ചെയ്യുന്നതിനേക്കാൾ മികച്ച മാർഗം എന്താണ് ഉള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഞങ്ങൾ മാഷ് ഫൗണ്ടനും സ്വാമി അവധേശാനന്ദജിയുമായും സഹകരിച്ച് #YogaForHumanity ക്യാമ്പെയ്നിൽ പങ്കാളികളായത്. മികച്ച പ്രതികരണമാണ് ക്യാമ്പെയിന് ലഭിക്കുന്നതെന്നത് ഏറെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ഉപയോക്താവിന്റെ മാനസികാവസ്ഥ മനസ്സിലാക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ ഇത്തരം ക്യാമ്പെയിനുകൾ മികച്ച ആശയവിനിമയങ്ങൾ രൂപപ്പെടുത്തുന്നതിനും സമൂഹത്തിൽ അവബോധം വളർത്താനും ഞങ്ങളെ സഹായിക്കുന്നു'.ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ യോഗയുടെ പ്രാധാന്യം യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കാനും യോഗയുടെ സന്ദേശം ഇന്ത്യയിലെ 2,3,4 ടയർ നഗരങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ വെല്ലുവിളിയിലൂടെ സ്വാമി ലക്ഷ്യമിടുന്നത്. അതുകൊണ്ട് കൂടിയാണ് ജീവിത ശൈലി മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ജോഷ് പോലുള്ള ബഹുഭാഷാ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവർ തിരഞ്ഞെടുത്ത്.

എംഎഎസ്എച്ച് ഫൗണ്ടേഷനെ കുറിച്ച്

'ആഗോള ആവാസ വ്യവസ്ഥയിൽ സാമൂഹിക സ്വാധീനം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ആണ് എംഎഎസ്എച്ച്. എസ്ഡിജി-17, പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക എന്നിവയ്ക്കാണ് എംഎഎസ്എച്ച് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇതിനായി സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, കോർപ്പറേഷനുകൾ, നയ നിർമ്മാതാക്കൾ, മാധ്യമങ്ങൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി ഞങ്ങൾ സഹകരിക്കാറുണ്ട്. മാത്രമല്ല യുവാക്കളെ ശാക്തീകരിക്കുന്നതിനും വലിയ സ്വാധീനം ഉണ്ടാക്കുന്നതിനും ഇവയെ ഒരുമിച്ച് കൊണ്ടുവരാനും ഞങ്ങൾ ശ്രമിക്കുന്നു'.

ജോഷ് ആപ്പിനെ കുറിച്ച്

വെർസേ ഇന്നവേഷൻ 2020 ഓഗസ്റ്റിൽ ആരംഭിച്ച ഇന്ത്യാ നിർമ്മിത ഹ്രസ്വ വീഡിയോ ആപ്പാണ് ജോഷ്. ഇന്ത്യയിലെ മികച്ച ആയിരത്തിലധികം ക്രിറ്റയേറ്റർമാർ, 20000 മാനേജ്‌മെന്റ് കമ്മ്യൂണിറ്റി,10 വലിയ മ്യൂസിക് ലേബലുകൾ, 15+ ദശലക്ഷം യുജിസി ക്രിയേറ്റർമാർ,കണ്ടന്റ് ക്രിയേഷൻ ടൂൾ,ഏറ്റവും മികച്ച വിനോദ ഫോർമാറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ജോഷ് ആപ്പ്. പ്ലേ സ്റ്റോറിൽ 100 ​​ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഇന്ത്യയിലെ മുൻനിര ഷോർട്ട്-വീഡിയോ ആപ്പ് കൂടിയാണ് ജോഷ്.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ഏറ്റവുമധികം ഇടപഴകുന്നതുമായ ഷോർട്ട്-വീഡിയോ ആപ്പായ ജോഷിന് നിലവിൽ 153 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളും 74 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളും ഉണ്ട്.

English summary
swami avdheshanand joins josh mash yoga day campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X