Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന് ഇതൊന്നും പുത്തരിയല്ല; ഐഫോൺ 17 പ്രോയ്ക്കും കൊടുത്തു പെടയ്ക്കണ ഓഫർ, വില എത്ര?

ഓരോ കാലത്ത് ഓരോ മോഡലുകളുമായി വിപണി പിടിക്കുകയാണ് ആപ്പിൾ. ഇതിന്റെ ഉദാഹരണമാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 9ന് ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് പുറത്തിറക്കിയപ്പോൾ അതിന് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും വിൽപ്പനയും. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ സ്‌മാർട്ട്‌ഫോണായ ഐഫോൺ എയറിനൊപ്പമാണ് കമ്പനി തങ്ങളുടെ പുതിയ മോഡലുകളുടെ ലോഞ്ച് പ്രഖ്യാപിച്ചത്. അതിന് രണ്ട് മാസങ്ങൾക്ക് ഇപ്പുറവും ഐഫോൺ 17 ഹോട്ട് ന്യൂസായി മാർക്കറ്റിൽ തുടന്ന് കൊണ്ടേയിരിക്കുന്നു.

പുതിയ ഐഫോൺ 17 സീരീസിൽ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് അത്. ഈ സ്‌മാർട്ട്‌ഫോണുകൾ കാര്യമായ അപ്‌ഗ്രേഡുകളുമായി വരുന്നുണ്ടെങ്കിലും, പുതിയ ഐഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതാണോ എന്ന് പലരും ആശയക്കുഴപ്പത്തിലാണ്. ശരിക്കും പറഞ്ഞാൽ അതൊക്കെയും നിങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങൾ ആണെങ്കിലും അതിന്റെ യഥാർത്ഥ ഗുണങ്ങൾ അറിയുന്നവർ നോ പറയാൻ സാധ്യത കുറവാണ്.

iphone17pro

ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ഐഫോൺ 17 സീരീസ് വിൽപ്പനയ്ക്ക് തുടക്കമിട്ടിട്ട് അധികം നാളായിട്ടില്ല. ഐഫോൺ 17ന്റെ അടിസ്ഥാന 256 ജിബി വേരിയന്റിന് 82,900 രൂപ മുതൽ വില ആരംഭിക്കുന്നു. അതുകൊണ്ട് തന്നെ വാങ്ങും മുൻപ് ആളുകൾക്ക് അറിയേണ്ടത് വിലയിൽ എന്തെങ്കിലും കുറവുണ്ടോ എന്നതാണ്. അങ്ങനെ വിലക്കുറവ് നോക്കി ഈ ഫോൺ വാങ്ങാൻ നിൽക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ നിരാശപ്പെടേണ്ട കാര്യമില്ല.

ഇന്ത്യയിലെ റീട്ടെയിലർമാർ ഇപ്പോൾ ഐഫോൺ 17 സീരീസിലും ഐഫോൺ എയറിലും ധാരാളം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ, വിജയ് സെയിൽസ് എന്നിവ അടക്കമുള്ള കമ്പനികളാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തൊക്കെയാണ് ആ ഓഫറുകൾ എന്നും എത്ര ലാഭം കിട്ടുമെന്നുമൊക്കെ അറിയാം.

ഐഫോൺ 17 പ്രോ: ഓഫറുകൾ

ആമസോൺ: നിലവിൽ ഐഫോൺ 17 പ്രോ (256 ജിബി) 1,34,900 രൂപ സ്‌റ്റാൻഡേർഡ് എംആർപിയിൽ ലിസ്‌റ്റ് ചെയ്യുന്നുണ്ട്, ശരിക്കുമുള്ള നേട്ടം ബാങ്ക് ഓഫറുകളിലൂടെയാണ് ലഭിക്കുന്നത്. വാങ്ങുന്നവർക്ക് അവരുടെ ബാങ്ക്, ഇടപാട് തരം അനുസരിച്ച് തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 4000 രൂപ വരെ കിഴിവ് കിട്ടും. പലിശരഹിത ഇഎംഐ ഓപ്ഷനിൽ അധിക ലാഭവും കിട്ടും. അവിടെ നിങ്ങൾക്ക് 6000 രൂപയിൽ കൂടുതൽ പലിശ ആനുകൂല്യങ്ങൾ ലഭിക്കും. മാത്രമല്ല ആമസോൺ പ്രതിമാസം 6540 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പ്ലാനുകളും വാഗ്‌ദാനം ചെയ്യുന്നു.

വിജയ് സെയിൽസ്: ഐഫോൺ 17 പ്രോയിൽ വിജയ് സെയിൽസ് സമാനമായ കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് 4,000 രൂപ തൽക്ഷണ കിഴിവ് ക്ലെയിം ചെയ്യാം, അതേസമയം ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക് ഉപയോക്താക്കൾക്ക് ഇഎംഐ ഇടപാടുകളിൽ 10,000 രൂപ വരെ കിഴിവ് ലഭിക്കും. ഓഫ്‌ലൈൻ ലഭ്യതയോ വേഗത്തിലുള്ള ഡെലിവറിയോ നിങ്ങൾ ഇഷ്‌ടപ്പെടുന്നെങ്കിൽ, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 90 മിനിറ്റിനുള്ളിൽ വിജയ് സെയിൽസ് ഫോൺ എത്തിച്ചു നൽകുകയും ചെയ്യും.

ഐഫോൺ 17 പ്രോ: ഫീച്ചറുകൾ

ഐഫോൺ 17 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ് ഡിആർ ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. അതിൽ തന്നെ 120Hz റിഫ്രഷ് റേറ്റും 3000-നിറ്റ് പീക്ക് ബ്രൈറ്റ്നസും നൽകിയിരിക്കുന്നു. മാത്രമല്ല ഏറ്റവും പുതിയ ഐഫോണിൽ 3 എൻഎം പ്രോസസറുള്ള എ19 പ്രോ ബയോണിക് ചിപ്പ് ഉണ്ടായിരിക്കും. 8x സൂമോടുകൂടിയ 48എംപി ട്രിപ്പിൾ ക്യാമറ സിസ്‌റ്റവും ഇതിലുണ്ട്. 48 എംപി വൈഡ് സെൻസർ, 48 എംപി അൾട്രാ-വൈഡ് സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനോടുകൂടിയ ഒരു ടെലിഫോട്ടോ ലെൻസ് എന്നിവയും ഫോണിന്റെ കരുത്ത് വർധിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+