സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

  • Written By:
Subscribe to Oneindia Malayalam

വീടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ പ്രധാന പരിഗണന നല്‍കുന്നത് എപ്പോഴും വാസ്തുവിനായിരിക്കും. സമാനമാണ് പുതിയ ജീവിതം തുടങ്ങുമ്പോഴുള്ള തയ്യാറെടുപ്പുകളും. അടുത്ത കാലത്തായി വാസ്തുുവിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ജീവിതവും ജീവിത ശൈലികളും കെട്ടിപ്പടുക്കുന്നത്. വീട് നിര്‍മാണം, ഓഫീസ് നിര്‍മാണം, സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആരോഗ്യം, വൈവാഹിക ജീവിതം എന്നിവയില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഘടകമായി വാസ്തുു മാറിയിട്ടുണ്ട്. സന്തോഷത്തിനും സ്വരച്ചേര്‍ച്ചയ്ക്കും ദാമ്പത്യ ബന്ധത്തിന്‍റെ കെട്ടുറപ്പിനും വാസ്തുു നല്‍കുന്ന ചില നിര്‍ദേശങ്ങളാണിവ.

കുട്ടികളുടെ ജ്യോതിഷം: മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സ്വപ്ന ലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്നവര്‍! നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച് അറിയേണ്ട എട്ട് കാര്യങ്ങള്‍

ജീവിതത്തില്‍ വാസ്തുുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നവര്‍ ജ്യോതിഷികളുടെ അഭിപ്രായം ആരായേണ്ടത് അനിവാര്യമാണ്. പ്രശസ്തരായ ജ്യോതിഷനെ ഫോണില്‍ വിളിച്ചോ നേരിട്ടെത്തിയോ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആരോഗ്യകരവും സന്തോഷകരവുമായ ദാമ്പത്യത്തിനുള്ള ഒരു നിര്‍ദേശം.

കിടപ്പുമുറിയിലെ വാസ്തുു

കിടപ്പുമുറിയിലെ വാസ്തുു

കിടപ്പുമുറി എപ്പോഴും ദക്ഷിണ- പടിഞ്ഞാറ് ദിശയിലായിരിക്കണം സ്ഥിതി ചെയ്യേണ്ടത്. ഇത് പങ്കാളികള്‍ക്കിടയില്‍ സ്നേഹവും പരസ്പര വിശ്വാസവുമുണ്ടാക്കാന്‍ സഹായിക്കും. വടക്കുകിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന കിടപ്പുമുറികള്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

ഏത് ദിശയില്‍ ഉറങ്ങണം

ഏത് ദിശയില്‍ ഉറങ്ങണം


ദക്ഷിണ ദിശയിലേയ്ക്ക് തലവെച്ചായിരിക്കണം ദമ്പതികള്‍ ഉറങ്ങേണ്ടത്. വടക്കുദിശയില്‍ നിന്ന് വരുന്ന പോസിറ്റീവ് മാഗ്നറ്റിക് എനര്‍ജി ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഈ ദിശയില്‍ ഉറങ്ങണമെന്ന് നിര്‍ദേശിക്കുന്നത്. ശരീരത്തിലെ രക്തചംക്രമണം തടസ്സപ്പെടാതെ സുഖമായുറങ്ങാനും ഇത് സഹായിക്കും.

എങ്ങനെയുള്ള കട്ടിലില്‍ ഉറങ്ങും

എങ്ങനെയുള്ള കട്ടിലില്‍ ഉറങ്ങും


വാസ്തുു അനുസരിച്ച് ഇരുമ്പിലോ മറ്റ് ലോഹങ്ങളിലോ നിര്‍മിച്ച കട്ടിലുകള്‍ കിടപ്പുമുറിയില്‍ ഉപയോഗിക്കരുത്. ഇതിന് പുറമേ കട്ടിലിന് കൃത്യമായ ഷേപ്പ് ഉണ്ടായിരിക്കണമെന്നും വാസ്തുു നിര്‍ദേശിക്കുന്നു.

 കട്ടിലിന്‍റെ ഏത് വശത്തുറങ്ങണം

കട്ടിലിന്‍റെ ഏത് വശത്തുറങ്ങണം


ഭാര്യ കട്ടിലിന്‍റെ ഇടതുവശത്തും ഭര്‍ത്താവ് കട്ടിലിന്‍റെ വലതുവശത്തുമാണ് ഉറങ്ങേണ്ടത്. ഇത് ദാമ്പത്യ ബന്ധം സ്നേഹത്തോടെയും ഊഷ്മളമായും മുന്നോട്ട് പോകാന്‍ സഹായിക്കും.

 കിടപ്പുമുറിയ്ക്ക് ഏത് നിറം നല്‍കും

കിടപ്പുമുറിയ്ക്ക് ഏത് നിറം നല്‍കും

കിടപ്പുമുറികള്‍ക്ക് എപ്പോഴും ഇളം നിറത്തിലുള്ള പെയിന്‍റുകളാണ് അനുയോജ്യം. ഇളം നീല നിറം, ഇളം പച്ച, പിങ്ക് നിറങ്ങള്‍ കിടപ്പുമുറിയ്ക്ക് നല്‍കുന്നത് ശാന്തവും സന്തോഷപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യും.

ബെഡ് സിംഗിള്‍ മതി

ബെഡ് സിംഗിള്‍ മതി

വാസ്തുു പ്രകാരം സിംഗിള്‍ ബെഡാണ് ദമ്പതികള്‍ക്ക് ഉറങ്ങാന്‍ ഏറ്റവും അനുയോജ്യം. വിവാഹ ബന്ധത്തില്‍ പൊരുത്തവും അനുകൂല സ്ഥിതിയും പ്രദാനം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് വാസ്തുു നിര്‍ദേശിക്കുന്നു.

 മുറിയില്‍ നിന്ന് ഇലക്ട്രോണിക് വസ്തുുക്കള്‍ ഒഴിവാക്കണം

മുറിയില്‍ നിന്ന് ഇലക്ട്രോണിക് വസ്തുുക്കള്‍ ഒഴിവാക്കണം

കിടപ്പുമുറിയില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ അകറ്റി നിര്‍ത്തണമെന്നാണ് വാസ്തുു നിര്‍ദേശിക്കുന്നത്. അഥവാ കിടപ്പുമുറിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ കട്ടിലില്‍ നിന്ന് കൃത്യമായ അകലം പാലിച്ചായിരിക്കണം ഇവ വയ്ക്കേണ്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഇല്ക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ഉറക്കം തടസ്സപ്പെടുത്തുകയും ടെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവെയ്ക്കുകുയും ചെയ്യും.

 കിടപ്പുമുറിയില്‍ കണ്ണാടി പാടില്ല എന്തുകൊണ്ട്?

കിടപ്പുമുറിയില്‍ കണ്ണാടി പാടില്ല എന്തുകൊണ്ട്?

കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്. കിടപ്പുമുറിയില്‍ കണ്ണാടികള്‍ വയ്ക്കുന്നത് അസ്വാരസ്യങ്ങള്‍ക്കും വഴക്കിനും വഴിവെയ്ക്കുമെന്നുമാണ് ജ്യോതിഷികളുടെ നിരീക്ഷണം. മുറിയില്‍ സ്ഥാപിക്കുന്ന കണ്ണാടികള്‍ രാത്രിയില്‍ മൂടിയിടുന്നത് നന്നായിരിക്കും. ഇത് ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കുകയും ചെയ്യും.

English summary
For many, Vaastu Shastra is an integral aspect of planning everything. Seeing its ample benefits, more and more people are now adopting Vaastu Shastra practices while planning their lives and lifestyle. Right from building homes or offices to the matters concerning money, health and married life, Vaastu Shastra is becoming omnipresent around us.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്