ദിലീപും മഞ്ജു വാര്യറും ആ സമയത്ത് പിരിഞ്ഞിട്ടില്ല,3 കോടിക്ക് 50 ലക്ഷം അഡ്വാൻസ് ചോദിക്കില്ലേ';ശാന്തിവിള ദിനേശ്
വേടന് മികച്ച ഗാനരചയിതാവിനുളള പുരസ്കാരം കൊടുത്തതിൽ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപ് കേസുമായി ബന്ധപ്പെടുത്തിയാണ് വിഷയത്തിൽ ശാന്തിവിള പ്രതികരിച്ചത്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
' ദിലീപ് നായകനായി അഭിനയിച്ച പ്രിൻസ് ആൻഡ് ഫാമിലി എന്ന് പറഞ്ഞ പടം സിപിഎം അഖിലേന്ത്യ സെക്രട്ടറി സഖാവ് എംഎ ബേബി കണ്ടതിന് അദ്ദേഹത്തെ തൂക്കികൊല്ലാൻ വിധിച്ച പെണ്ണും പിള്ളമാരുള്ള നാടാണ് കേരളം. പാവം ബേബി സഖാവ് ശരിക്കും പെട്ടപാട് അക്കാലത്ത് കാണണമായിരുന്നു. ദിലീപിന് സംസ്ഥാന അവാർഡ് ലഭിച്ച ടിവി ചന്ദ്രന്റെ കഥാവശേഷൻ ഇപ്പോഴാണ് മത്സരത്തിന് വരുന്നതെങ്കിൽ ജൂറുണിയായ ശബ്ദം കടം കൊടുക്കുന്ന മഹതി അടക്കം എന്തായിരിക്കും തീരുമാനിക്കുക? ഈ അധമനല്ലേ, അധമന്റെ പടത്തിന് ജൂറിയിൽ ഞങ്ങൾ സ്ക്രീൻ ചെയ്ത് കാണാൻ പാടില്ല എന്നല്ലേ പറയൂ, ഈ അധമനെ വെച്ച് സിനിമ എടുത്തത് ടിവി ചന്ദ്രനല്ല സത്യജിത്ത് റെ ആയാലും കൊടുക്കാൻ സമ്മതിക്കുന്നില്ല എന്നാവും പറയുക.

ദിലീപിന്റെ അമ്മവേഷം ചെയ്ത രാധികയക്ക് ഡബ്ബ് ചെയ്ത് 1.35 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ട് ഈ അധമന്റെ സിനിമ ഞാൻ തിയേറ്ററിൽ കാണില്ല എന്ന് നെഞ്ചു വിരിച്ചു നിന്ന് പറഞ്ഞ മഹതിയാണ് ഇത്തവണ ജൂറികളിൽ ഒരാൾ. വിധി വരാൻ പോവുകയാണെങ്കിലും വെറുതെ ചോദിക്കുകയാണ് ദിലീപിന്റെ പേരിൽ ചാർത്തിയ കുറ്റം എന്തായിരുന്നു? തന്റെ കുടുംബജീവിതത്തിൽ അസ്വസ്ഥത പടർത്തിയ ഒരു സഹപ്രവർത്തയെ മോശക്കാരിയാക്കാൻ കൊട്ടേഷൻ കൊടുത്തു എന്നുള്ളതാണല്ലോ ദിലീപിന്റെ ഗൂഡാലോചന കുറ്റമാണല്ലോ ദിലീപിന്, അതും ഒന്നര കോടിക്ക് അഡ്വാൻസ് കൊടുത്തത് 10,000 രൂപ .
അഡ്വാൻസ് വാങ്ങി മൂന്നു വർഷം കഴിഞ്ഞാണത്രേ നടപ്പിലാക്കിയത്. അഡ്വാൻസ് കൊടുക്കുമ്പോൾ ദിലീപിന്റെ കുടുംബം ശിഥിലമായിട്ടില്ല. മൂന്നു വർഷം മുൻപ് വാങ്ങിയ പതിനായിരം കുലുവ അന്ന് തന്നെ വെള്ളമടിച്ചു തീർത്തിരിക്കാം ഈ പറയുന്ന പൾസർ സാർ. മൂന്നു വർഷം കഴിഞ്ഞ് ഞാൻ ഓപ്പറേഷൻ ക്യാമറക്ക് ഇറങ്ങുന്നു, ഇന്ന് രാത്രി നടിയുടെ കാറിനെ ഫോളോ ചെയ്യാൻ ഒരു ട്രാവലർ പിടിക്കണം, പിന്നെ ആറേഴ് പേർക്ക് ചിലവിന് വേണം, ഒന്നര കോടി കൊട്ടേഷന്‍ ഒരു ശതമാനം അഡ്വാൻസ് ആണെങ്കിലും 15000 രൂപ തരേണ്ടതായിരുന്നു, തന്നില്ല, ഇപ്പോൾ ഒരു അൻപതിനായിരം എങ്കിലും വേണമെന്ന് സ്വബുദ്ധിയുള്ള ആരായാലും പറയും. എഗ്രിമെന്റ് ഒന്നുമില്ലാത്ത ഒരു കൊട്ടേഷൻ ആയതിനാൽ ഒന്നര കോടിയുടെ മൂന്നിലൊന്ന് ഒരു 50 ലക്ഷം തരണം എന്നെങ്കിലും പറയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
അന്വേഷണ സിംഹങ്ങൾ ദിലീപിന്റെ രണ്ട് സിം കാർഡ്, അനുജൻ അനൂപിന്റെയും ദിലീപിന്റെ പിഎ ആയ അപ്പുണ്ണിയുടെയും അളിയൻ അഡ്വക്കേറ്റ് സൂരജ് മുതലായവരുടെ ഫോൺ നമ്പറുകൾ മൂന്നു വർഷക്കാലം പരിശോധിച്ചപ്പോൾ ഈ സാധുവായ കൊള്ളക്കാരൻ ഇവരെയോ ഇവർ അയാളെയോ വിളിച്ചിട്ടില്ല. എന്നിട്ടും ഈ അധമനായ ദിലീപിനെ 88 ദിവസം പിടിച്ച് ജയിലിൽ ഇട്ടല്ലോ. പറയാൻ വന്നത് ഈ ഗൂഢാലോചന നടത്തിയ അധമന്റെ സിനിമ മത്സരത്തിന് വന്നിരുന്നെങ്കിൽ നമ്മുടെ ശബ്ദകാരി അടക്കം എന്തെല്ലാം പൊല്ലാപ്പ് കാണിച്ചനേ. മികച്ച നടനായി ദിലീപിനെ ഇത്തവണ തിരഞ്ഞെടുത്തിരുന്നെങ്കിൽ പിണറായി ദിലീപിന് ശില്പം എടുത്ത് നീട്ടുവോ, ഒരിക്കലും ചെയ്യില്ല കാരണം ഗൂഡാലോചനയിൽ ഉണ്ടായിരുന്നു. എന്നല്ല ദിലീപിന് അർഹതപ്പെട്ടതാണെങ്കിലും ഈ ജൂറി മികച്ച നടനാക്കില്ല, കാരണം അവർക്ക് ഡയറക്ഷൻ പോകുമല്ലോ അയാളുടെ പടം തള്ളിക്കളയണം എന്ന്.
എന്നാൽ വേടന് അവാർഡ് കൊടുക്കാം. ആദ്യം ലഹരി പിടിക്കുന്നു, പിന്നെ പുലിനഖം പിടിക്കുന്നു കണക്കിൽ പെടാത്ത ലക്ഷങ്ങൾ പിടിക്കുന്നു, താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് ആയുധങ്ങൾ പിടിക്കുന്നു ,കേസ് ആകുന്നു കേസ്എടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വനം മന്ത്രി തന്നെ വഴക്ക് പറയുന്നു, പയ്യന്മാരല്ലേ പ്രായം അതല്ലേ നമ്മുടെ പിള്ളേരല്ലേ എന്ന് സാംസ്കാരിക മന്ത്രി തന്നെ ക്ലീൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നു, സർക്കാരിന്റെ പ്രോഗ്രാമിൽ പാടാനും അവസരം കൊടുക്കുന്നു.
അപ്പോൾ അതാ വരുന്നു അടുത്ത പാര ബലാൽ സംഘം, സ്ത്രീ പീഡനം. അതും ആപ്പ ഊപ്പ അല്ല പരാതി പറഞ്ഞത് ഡോക്ടറും കോപ്പും ഒക്കെയാണ്. കേൾക്കേണ്ട താമസം നമ്മൾ ചേർത്ത് പിടിക്കേണ്ടവൻ ഒളിവി പോകുന്നു മുൻകൂർ ജാമ്യം കിട്ടും വരെ ഒളിവിലാകുന്നു. ഒളിക്കുന്നവനൊക്കെ ജാമ്യം പെട്ടെന്ന് കിട്ടുന്ന നാടാണ് കേരളം. അപ്പോൾ മറ്റൊരു പ്രശ്നം ഈ പാട്ടുകാരന് വിദേശത്ത് പോകണമെങ്കിൽ പാസ്പോർട്ട് വേണം. ദിവസവും സ്റ്റേഷനിൽ ചെന്ന് നല്ല പിള്ളയായി ഒപ്പുടിയും വേണം. ഇതാണ് കണ്ടീഷൻ ജാമ്യം കൊടുത്തപ്പോൾ. പിന്നെയും കോടതി ചെന്നു, പയ്യന്റെ പാസ്പോർട്ട് മടക്കി കൊടുക്കടാ എന്നായി കോടതി അവന് വിദേശത്തൊക്കെ പോകേണ്ടല്ലേ അവിടെ പല പെൺപിള്ളരും കാത്തിരിക്കുകയാണ്. കൊടു പാസ്പോർട്ട് എന്നായി കോടതി. പാസ്പോർട്ട് കൊടുത്തു. പിന്നെ പയ്യൻ എല്ലാ ദിവസവും തിരക്കാണ് അവന് ഒരുപാട് പെണ്ണുങ്ങളെക്കെ കാണാനുള്ളതാണ്. സമയമുണ്ടെങ്കിലേ വന്ന് ഒപ്പിടുകയുള്ളൂ.
ഈ നാട്ടിൽ കാര്യങ്ങളൊക്കെ അങ്ങനെയാണ്. ഇപ്പോഴിതാ ഈ ചെറുക്കന് മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് നൽകിയിരിക്കുകയാണ്. എനിക്കിപ്പോ മനസ്സില ഒരു പ്രാർത്ഥന ഭാസ്കരമാഷും വയലാറും യൂസഫലിയും വഞ്ഞു കുറുപ്പ് സാറും ഒക്കെ മൺമറഞ്ഞത് നന്നായി. കാരണം അല്ലെങ്കിൽ ഈ പെണ്ണുപിടിയൻ ചെറുക്കന്റെ കൂടെയായിരുന്നു ഇവരൊക്കെ മത്സരിക്കേണ്ടിരുന്നത്. നാണം ഉണ്ടോ എന്ന് ആലോചിച്ചു നോക്കിക്കേ,ജൂറിയിൽ ശബ്ദം കൊടുക്കുന്ന സ്ത്രീ ഉണ്ടായിരുന്നല്ലോ, ദിലീപിനെ അധമൻ അധമൻ എന്ന് ആയിരം വെട്ടം വിളിച്ചവർ, എങ്ങനെ ഈ സ്ത്രീക്ക് തോന്നി ഈ ബലാൽസംഘവീരന് മികച്ച ഗാനരചയിതാവിന്റെ അവാർഡ് കൊടുക്കണമെന്ന് പറയാൻ.
പ്രകാശരാജന് ഈ ചെറുക്കനെ അറിയില്ലായിരിക്കാം,പക്ഷെ ബാക്കി പോയ എല്ലാത്തിനും അറിയാല്ലോ വൻ ബലാൽസംഘ കേസിലെ പ്രതിയാണെന്ന്.കോടതി അവനെ വെറുതെ ഒന്നും വിട്ടില്ലല്ലോ.ദിലീപിനെ പിടിച്ച് അകത്തിടാം ദിലീപിന് ജാമ്യം നിഷേധിക്കാം. പക്ഷെ ദിലീപിനെ സർക്കാരിന് മാറ്റി നിർത്താം. അതിന് ഈ പെണ്ണുമ്പിള്ളക്ക് കൈയ്യടിക്കാം
സംസ്ഥാന അവാർഡ് കൊടുക്കുന്നിടത്ത് പിണറായി വിജയൻ ഈ ഷീൽഡ് എടുത്ത് ഈ ചെറുക്കന് കൊടുക്കുകയാണെങ്കിൽ പിണറായി വിജയൻ ഇതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ വിലയും പോകും', ശാന്തിവിള ദിനേശ് പറഞ്ഞു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications