Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്

മാതാപിതാക്കളോളം തന്നെ ആരാധകർക്കിടയിൽ ചർച്ചയാകുന്ന പേരാണ് മഞ്ജു വാര്യരുടേയും ദിലീപിൻ്റേയും മകളായ മീനാക്ഷിയുടേത്. മഞ്ജു-ദിലീപ് ബന്ധം പിരിഞ്ഞപ്പോൾ പിതാവിനൊപ്പം പോകാൻ തയ്യാറായ മീനാക്ഷി അന്ന് തന്നെ ആധാകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

സാധാരണ പെണ്‍മക്കൾ അമ്മയ്ക്കൊപ്പമാണ് ഇത്തരം സാഹചര്യങ്ങളിൽ തുടരാറുള്ളതെന്നും എന്തുകൊണ്ട് മീനാക്ഷി ദിലീപിനൊപ്പം പോകാൻ തീരുമാനിച്ചതെന്നും പലരും ചോദിച്ചു. മഞ്ജുവിനെ ഇത് പറഞ്ഞ് അധിക്ഷേപിക്കുന്നവർ ഇപ്പോഴും കുറവല്ല. എന്നാൽ എന്തുകൊണ്ടാണ് മകളെ അച്ഛനൊപ്പം വിട്ടതെന്ന് മുൻപ് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനെ മകൾക്ക് എത്രമാത്രം ഇഷ്ടമാണെന്ന് തനിക്ക് അറിയാവുന്നതിനാലാണ് അച്ഛനൊപ്പം പോകുന്നതിൽ തനിക്ക് എതിർപ്പില്ലാതിരുന്നതെന്നാണ് നടി വ്യക്തമാക്കിയത്.

meenakshimanju2-

മകൾക്ക് എപ്പോൾ വേണമെങ്കിലും തൻ്റെ അടുത്തേക്ക് വരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ താൻ തയ്യാറാണെന്നും മഞ്ജു മുൻപ് പറഞ്ഞതായി നടി ഭാഗ്യലക്ഷ്മിയും പങ്കുവെച്ചിരുന്നു.

വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജുവിനൊപ്പം പ്രേക്ഷകർ കണ്ടിട്ടില്ല. അതേസമയം ദിലീപിൻ്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവനൊപ്പം പലപ്പോഴും മീനാക്ഷി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാവ്യയ്ക്കൊപ്പവും ദിലീപിനൊപ്പവുമുളള നിരവധി ചിത്രങ്ങളും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

മീനാക്ഷിയുടെ കാര്യങ്ങൾ ദിലീപുമായി സംസാരിക്കാറുണ്ടെന്ന് ഒരിക്കൽ മഞ്ജു പറഞ്ഞിരുന്നു. നടി കേസൽ ദിലീപിൻ്റെ ഫോണ്‍ പോലീസ് പരിശോധക്കുന്നതിനെ ദിലീപ് എതിർത്തിരുന്നു. അന്ന് ദിലീപ് പറഞ്ഞ കാര്യം താനും മഞ്ജുവും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളടക്കം ഫോണിലുണ്ടെന്നായിരുന്നു. എന്നാൽ മകളുടെ കാര്യം മാത്രമാണ് സംസാരിച്ചത് എന്നായിരുന്നു മഞ്ജു പറഞ്ഞത്.

എന്തായാലും മകളോട് ഇപ്പോഴും പരസ്യമായി സ്നേഹം പ്രകടിപ്പിക്കാൻ മഞ്ജു മടിക്കാറില്ല. മകളുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും സ്നേഹം പങ്കിട്ട് മഞ്ജു എത്താറുണ്ട്. എന്നാൽ മീനാക്ഷിയുടെ പുതിയ ചിത്രത്തിന് മഞ്ജുവിൻ്റെ ലൈക്ക് ഇല്ല. മീനാക്ഷിക്ക് പിറന്നാൾ ആശംസിച്ച് ദിലീപ് പങ്കിട്ട ചിത്രം മീനാക്ഷിയേയും ടാഗ് ചെയ്തുകൊണ്ടാണ് ഇട്ടത്. എന്നാൽ യാതൊരു തരത്തിലുള്ള പ്രതികരണവും ഇതിനോട് മഞ്ജു നടത്തിയിട്ടില്ല.

അതേസമയം പോസ്റ്റിന് താഴെ ആരാധകർ കമൻ്റുമായി എത്തി. എല്ലാവരും അച്ഛൻ മകളൾ ബന്ധത്തെ പുകഴ്ത്തുകയാണ്. എന്നാൽ ചിലർക്ക് അറിയേണ്ടിയിരുന്നത് മഞ്ജു വാര്യർ മകൾക്ക് പിറന്നാൾ ആശംസിച്ചോ എന്നാണ്. എന്തായാലും മീനാക്ഷിയും ദിലീപും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ഡോക്ടറായ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിലാണ് ജോലി ചെയ്ത് വരുന്നത്. മകളെ ഡോക്ടറാക്കുകയെന്നത് തൻ്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് മുൻപ് ദിലീപ് പറഞ്ഞിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+