സബ്സ്ക്രിപ്ഷനുമായി രേണു സുധി; ആദ്യ ദിനത്തില്‍ 400ലേറെ സബ്സ്ക്രൈബര്‍മാര്‍: അഹാനയെ കടത്തിവെട്ടി
സോഷ്യല്‍ മീഡിയ താരമായ രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിഗ് ബോസ് സീസണ് ഏഴില്‍ മത്സരാര്‍ത്ഥിയായ ശേഷം ലഭിച്ചിരുന്ന പിന്തുണ ഇപ്പോള്‍ ഓരോ ദിവസവും രേണുവിന് കുറഞ്ഞു വരുന്നതാണ് കാണുന്നത്. പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ രേണു നടത്തുന്ന പ്രസ്താവനകളാണ് രേണുവിന് വിനയാകുന്നത്. സഹായിച്ചവരെയൊക്കെ തള്ളിപ്പറയുന്ന നിലപാടാണ് രേണു സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം നിരവധി ഉദ്ഘാടന ചടങ്ങുകളാണ് രേണുവിന് ലഭിക്കുന്നത്. വിദേശത്ത് ഉള്‍പ്പെടെ മലയാളികളുടെ സ്ഥാപനങ്ങളില്‍ മുഖ്യാതിഥിയായി ചെന്ന് രേണു തരംഗം സൃഷ്ടിച്ചിരുന്നു. പ്രതിഫലവും കുത്തനെ ഉയര്‍ത്തി. വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും രേണുവിന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്സ് അനുദിനം കൂടുന്ന കാഴ്ചയാണ് കാണുന്നത്. ഈ അവസരം മുതലാക്കി രേണു ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫീച്ചറായ സബ്സ്ക്രിപ്ഷന് സേവനം ആരംഭിച്ചിരിക്കുകയാണ്. എക്സ്ക്ലൂസീവ് കണ്ടന്റ് എന്ന വാഗ്ദാനവുമായാണ് രേണു രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ നിരവധി സെലിബ്രിറ്റികള്‍ പണം വാങ്ങി ഇത്തരം എക്സ്ക്ലൂസീവ് കണ്ടന്റുകള്‍ സൃഷ്ടിക്കുന്നുണ്ട്. പണം അടച്ചാണ് സബ്സ്ക്രിപ്ഷന് എടുക്കേണ്ടത്.

ഇത്തരം എക്സ്ക്ലൂസീവ് കണ്ടന്റിനെ ശരീരപ്രദര്‍ശനമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ നിരവധി സെലിബ്രിറ്റികളും ഇത് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാനും ആരാധകരുമായി കുറച്ചുകൂടി അടുത്ത് സംവദിക്കാനും ഒക്കെ സബ്സ്ക്രിപ്ഷന് സേവനം ഉപയോഗപ്പെടുത്താറുണ്ട്. ഈ ഫീച്ചറില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും സ്റ്റോറികളും ഒക്കെ മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. നിരവധി പേരാണ് വരുമാന മാര്‍ഗം എന്ന നിലയില്‍ സബ്സ്ക്രിപ്ഷന് ആരംഭിച്ചിരിക്കുന്നത്. ഈ ഫീച്ചറിന്റെ വിപണി മൂല്യം തിരിച്ചറിഞ്ഞാണ് രേണു സുധിയും ഇപ്പോള്‍ സബ്സ്ക്രിപ്ഷന് ആരംഭിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് 199 രൂപയ്ക്കാണ് സബ്സ്ക്രിപ്ഷന്. രേണു ഇതിലൂടെ എന്തു കണ്ടന്റുകളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
സമൂഹ മാധ്യമങ്ങളില്‍ നിരവധി ശത്രുക്കളുണ്ടെങ്കിലും രേണുവിനെ എക്സ്ക്ലൂസീവ് ആയി കാണാന്‍ ഫോളോവേഴ്സിന്റെ തള്ളിക്കയറ്റം തന്നെ ഉണ്ടായി. സബ്സ്ക്രിപ്ഷന് ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ഏകദേശം 400-ന് അടുത്ത് സബ്സ്ക്രൈബര്‍മാരെ ലഭിച്ചു കഴിഞ്ഞു. ഇതിനകം 576 ലേറെ സബ്സ്ക്രൈബര്‍മാരെ രേണുവിന് ലഭിച്ചുകഴിഞ്ഞു. ഒരു ദിവസം കൊണ്ട് 85,000 രൂപ രേണുവിന് ലഭിച്ചെന്നാണ് പല യൂട്യൂബര്‍മാരും പറയുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഏറ്റവും അധികം ആരാധകരുള്ള സോഷ്യല്‍ മീഡിയ താരവും നടിയുമായ അഹാന കൃഷ്ണയ്ക്ക് പോലും 146 സബ്സ്ക്രൈബര്‍മാര്‍ മാത്രമാണുള്ളത്. വരും ദവസങ്ങളില്‍ രേണു എന്ത് കണ്ടന്റുകള്‍ നല്‍കുമെന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications