കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനയുവജനോത്സവത്തിന് തുടക്കമായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാനയുവജനോത്സവം ജനവരി 16 ബുധനാഴ്ച കോഴിക്കോട് ആരംഭിച്ചു. കോഴിക്കോട് പ്രത്യേകമായി ഒരുക്കിയ 11 വേദികളിലായാണ് മത്സരം.

സംസ്ഥാനത്തെ 14ജില്ലകളില്‍ നിന്നായി അയ്യായിരം വിദ്യാര്‍ത്ഥികള്‍ മേളയില്‍ മത്സരിക്കാനെത്തും. 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാന്‍ 14 ജില്ലകളിലെയും പ്രതിഭകള്‍ മാറ്റുരയ്ക്കുമ്പോള്‍, മത്സരത്തിന് വീറുംവാശിയും കൂടുമെന്ന് തീര്‍ച്ച.

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് അങ്കണമാണ് മുഖ്യവേദി. ഇവിടെയായിരുന്നു ബുധനാഴ്ച ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഉദ്ഘാടനപന്തലിന് 5000 ഓളം കാഴ്ചക്കാരെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമുണ്ട്.

യുവജനോത്സവത്തിന്റെ വിളംബരമറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ അരയടത്തുപാലത്തുനിന്നും വിദ്യാര്‍ത്ഥികളുടെ സാംസ്കാരിക ഘോഷയാത്രനടന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. കോഴിക്കോട് നഗരത്തിമെങ്ങും ഉത്സവലഹരിയിലാണ്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി 25ഓളം കൂറ്റന്‍ കമാനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

യുവജനോത്സവ വിഭാഗത്തില്‍ 71ഇനങ്ങളില്‍ മത്സരം നടക്കും. സംസ്കൃതോത്സവത്തില്‍ 26ഇനങ്ങളിലും ടിടിഐ വിഭാഗത്തില്‍ 24ഇനങ്ങളിലും മത്സരമുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X