കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേണിഇഗ്നേഷ്യസുമാരുടെ പിന്നാലെ മകനും...

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : ലളിത സംഗീതത്തില്‍ പ്രശസ്ത സംഗീതസംവിധായകരായ ബേണി- ഇഷ്യസുമാരില്‍ ഇഗ്നേഷ്യസിന്റെ മകന്‍ ഒന്നാംസമ്മാനം നേടി. സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തില്‍ കടുത്ത മത്സരം നേരിട്ടാണ് ഇഗ്നേഷ്യസിന്റെ മകന്‍ സുബിന്‍ ഇഷ്യസ് ലളിതസംഗീതത്തിന്റെ കിരീടം സ്വന്തമാക്കിയത്.

അല്പം ശാസ്ത്രീയസംഗീതം കൂടി കലര്‍ത്തിയ ലളിതഗാനമായിരുന്നു സുബിന്‍ ആലപിച്ചത്. ഈ ഗാനം ചിട്ടപ്പെടുത്തിയത് ബേണി-ഇഗ്നേഷ്യസുമാര്‍ തന്നെ. എറണാകുളം തമ്മനം സെന്റ് ജൂഡ്സ് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സുബിന്‍.

പക്ഷെ സംഗീതരംഗത്ത് നാളെ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ മകന്‍ ഇനിയും ഒരു പാട് വളരാനുണ്ടെന്ന് മത്സരം ആദ്യവസാനം വീക്ഷിച്ച ഇഗ്നേഷ്യസ് പറഞ്ഞു.

പതിവ് ശൈലിയില്‍ നിന്നും വിഭിന്നമായി നീങ്ങിയ പദ്യപാരായണമാണ് മൂന്നാം ദിവസം പ്രേക്ഷകരെ ആകര്‍ഷിച്ച ഇനം. കാസറ്റു കവിതകള്‍ക്ക് മോചനം ലഭിച്ച വര്‍ഷമാണ് ഇക്കുറി. കുമാരനാശാന്‍, ഓഎന്‍വി, എന്‍എന്‍ കക്കാട് എന്നിവരുടെ കവിതകള്‍ ഏറെപ്പേര്‍ തിരഞ്ഞെടുത്തു. എങ്കിലും സംഗീതപ്രധാനമായ കവിതകള്‍ തന്നെയായിരുന്നു എല്ലാവര്‍ക്കും പഥ്യം.

അപ്പീല്‍ കമ്മിറ്റിയുടെ അനുവാദം വാങ്ങി മത്സരിക്കാനെത്തുന്നവര്‍ സംഘാടകരെ ഇക്കുറിയും വലയ്ക്കുന്നു. ഇവരുടെ ബാഹുല്യം കാരണം പരിപാടികള്‍ ഉദ്ദേശിക്കുന്ന സമയത്തു തീരുന്നില്ല.

സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ 165 പോയിന്റുകളോടെ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. 146 പോയിന്റുകളോടെ കോട്ടയം രണ്ടാം സ്ഥാനത്തും 145 പോയിന്റുകളോടെ എറണാകുളവും തൃശൂരും മൂന്നാം സ്ഥാനത്തുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X