പത്മപ്രഭാ പുരസ്കാരം അക്കിത്തത്തിന്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സാഹിത്യത്തിനുള്ള പത്മപ്രഭാ പുരസ്കാരം മഹാകവി അക്കിത്തത്തിന്. 55,000 രൂപയും പത്മരാഗം പതിച്ച ഫലകവും ചെമ്പ് തകിടില്‍ തീര്‍ത്ത പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ. എം. ലീലാവതി, ഉണ്ണികൃഷ്ണന്‍ പുതൂര്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അക്കിത്തത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സമകാലീന സാമൂഹിക സാംസ്കാരിക ജീവിതത്തില്‍ തന്റേതായ സാഹിതീപ്രപഞ്ചം സൃഷ്ടിച്ച കാവ്യോപാസകനാണ് അക്കിത്തമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

കഴിഞ്ഞ ആറ് ദശകമായി കാവ്യലോകത്തെ സജീവ സാന്നിധ്യമാണ് അക്കിത്തം. വെളിച്ചം ദു:ഖമാണുണ്ണീ, തമസല്ലോ സുഖപ്രദം തുടങ്ങി കാലത്തെ അതിജീവിക്കുന്ന ഒട്ടേറെ അനര്‍ഘ കാവ്യശകലങ്ങള്‍ അക്കിത്തം മലയാളത്തിന് സംഭാവനയായി നല്കിയിട്ടുണ്ട്. കവിത, വിവര്‍ത്തനം, ലേഖനം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ അക്കിത്തത്തിന്റെ വിരല്‍ പതിഞ്ഞിട്ടുണ്ട്.

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അച്ഛന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പത്മപ്രഭാ പുരസ്കാരം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്