'എൻറെ ശരീരത്തിന് വിലയിടാൻ വന്നേക്കരുത്'; സ്വിം സ്യൂട്ടിൽ കിടിലൻ മറുപടിയുമായി നടി ഷബ്ല..വൈറൽ
കൊച്ചി; കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഫറ ഷിബ്ല. പലപ്പോഴും ശക്തമായ നിലപാടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന നടി കൂടിയാണ് ഷിബ്ല. തന്റെ പല മേക്ക് ഓവർ ചിത്രങ്ങളും ബോൾഡ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. തടി കൂടിയതിന്റെ പേരിൽ പലപ്പോഴും ഏറെ വിമർശനങ്ങളും ഷബ്ല ഫറനേരിട്ടിട്ടുണ്ട്.
ഹർഭജൻ സിംഗ് കോൺഗ്രസിലേക്കോ? ഹർഭജനൊപ്പം ഫോട്ടോയുമായി നവജ്യോത് സിംഗ് സിദ്ദു
ഇപ്പോഴിതാ അത്തരത്തിലുള്ള വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നത് വലിയ വിപ്ലവമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്വിം സ്യൂട്ടിലുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ മറുപടി.

ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷബ്ല ഫറ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം!!നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്, എന്ന കുറിപ്പോടെയാണ് ഷബ്ല ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

സോഫി ലൂയിസിന്റെ വാക്കുകളും ചിത്രത്തിനൊപ്പം താരം കുറിച്ചു-എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.എന്റെ ശരീരമാണ് എന്റെ ആയുധം.എന്റെ അനുഭവങ്ങളുടെ ശേഖരം.

എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക... സോഫി ലൂയിസ്", എന്നായിരുന്നു വാക്കുകൾ. ബോഡിപോസിറ്റിവിറ്റി, സ്റ്റോപ്പ്ഫിസിക്കൽ കമന്റ്സ് എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

പെട്ടെന്ന് തന്നെ ഷിബ്ലയുടെ ചിത്രങ്ങൾ വൈറലായി. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആര്യയും വീണ നായരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തിയത്. അതേസമയം വിമർശിച്ചും ചിലർ കമന്റ് പങ്കുവെച്ചിട്ടുണ്ട്.

എന്ത് കോലമാണിത്, ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല, ഇത്ര ഓപ്പൺ ആവണ്ടായിരുന്നു ഈ പിക് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഭാരം തുടങ്ങിയ നിരവധി കമന്റുകളും പോസ്റ്റിന് താഴെ ഉയരുന്നുണ്ട്. ഇത്തരമൊരി ചിത്രം പങ്കുവെയ്ക്കാൻ ലജ്ജയിലേയെന്നുള്ള ചോദ്യങ്ങളുമായും ചിലർ എത്തിയിട്ടുണ്ട്.

അതേസമയം തന്റെ ശരീര പ്രകൃതത്തെ കുറിച്ച് പലരും വിമർശിച്ചതായി നേരത്തേ തന്നെ താരം തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പത്തിൽ നേരിട്ട ബോഡി ഷെയ്മിംഗ് എപ്പിസോഡുകൾ കാരണം, സ്ലീവ്ലെസ് വസ്ത്രം ധരിക്കുന്നതിന് പോലും മടി കാണിച്ചിരുന്ന ആളാണ് താൻ. ഒരുങ്ങുന്നതിൽ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്ന ആളല്ല ഞാൻ. എന്നാൽ മെല്ലെ മെല്ലെ അതിനെ മറികടക്കാൻ എനിക്ക് സാധിച്ചുവെന്നും ഷബ്ല പറഞ്ഞു.

ഫോട്ടോ ഷൂട്ടുകൽ കാണുമ്പോൾ തനിക്ക് വളരെ അധികം സന്തോഷം തോന്നാറുണ്ട്. എങ്ങനെ വസ്ത്രം ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണമെന്നോ പ്രേക്ഷകരല്ല തിരുമാനിക്കേണ്ടത്. അതെല്ലാം നിങ്ങളുടെ മാത്രം കാര്യങ്ങളാണ്. ആ സമയത്ത് നിങ്ങൾ എന്താണ് പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് അതെല്ലാം നിങ്ങളെ ചുറ്റിപ്പറ്റിയാണ്. അതിന് മറ്റുള്ളവരുമായി ഒരു ബന്ധവുമില്ല, ഷബ്ല നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലോ രൂപത്തെക്കുറിച്ചോ പറഞ്ഞ് ആരെയെങ്കിലും വേദനിപ്പിക്കുന്നത് ശരിയായ കാര്യമല്ലെന്നും അത്തരത്തില്‍ ആരെക്കുറിച്ചും ഒന്നും പറയാറില്ല. അങ്ങനെ ചെയ്യുന്നവരെ കണ്ടാല്‍ തിരുത്തിയേ തീരൂവെന്നും നടി വ്യക്തമാക്കിയിരുന്നു.