Get Updates
Get notified of breaking news, exclusive insights, and must-see stories!

75 ലക്ഷത്തിന്റെ ഫ്ളാറ്റ്, അതും ഇഷ്ടമുളള സ്ഥലത്ത്, ബിഗ് ബോസ് വിജയി മണിക്കുട്ടന് ലഭിക്കുന്നത് ഇവയൊക്കെ

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ സിനിമാ താരം കൂടിയായ മണിക്കുട്ടന്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ ബഹുദൂരം മുന്നിലാണ് മണിക്കുട്ടന്‍.

ഒന്നാം സ്ഥാനക്കാരനെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ വേദിയില്‍ മണിക്കുട്ടന്‍ വികാരഭരിതനായി. വിജയി ആയപ്പോള്‍ വമ്പന്‍ സമ്മാനങ്ങളാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്. അതേസമയം രണ്ടാം സ്ഥാനക്കാരനായ സായ് വിഷ്ണുവിന് സമ്മാനങ്ങളൊന്നും നല്‍കാത്തതില്‍ സായ് ആരാധകര്‍ നിരാശരാണ്. ഫ്‌ളാറ്റ് അടക്കമുളള സമ്മാനങ്ങളാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്. വിശദമായി അറിയാം

1

ബിഗ് ബോസ് ഫിനാലെ അവസാന റൗണ്ടില്‍ 8 പേരാണ് ഉണ്ടായിരുന്നത്.. അതില്‍ റിതു മന്ത്ര, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ആദ്യം പുറത്തായത്. ഫൈനല്‍ ഫൈവിലേക്ക് മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍, അനൂപ് കൃഷ്ണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മണിക്കുട്ടന്‍ ഒന്നാമതും സായ് രണ്ടാമതും ഡിംപല്‍ മൂന്നാമതും റംസാന്‍ നാലാമതും അനൂപ് അഞ്ചാമതുമായി തിരഞ്ഞെടുക്കപ്പെട്ടു.

2

23,7,28,828 വോട്ടുകളാണ് മൂന്നാമത് എത്തിയ ഡിംപലിന് ലഭിച്ചത്. 60,104,926 സായ് വിഷ്ണുവിന് ലഭിച്ചപ്പോള്‍ മൂന്ന് കോടിയിലധികം വോട്ട് മണിക്കുട്ടന് അധികം കിട്ടി. 92,001,384 വോട്ടുകള്‍ ആണ് മണിക്കുട്ടന് ലഭിച്ചത്. ബിഗ് ബോസ് വിജയിച്ചതോടെ സ്വന്തം വീടെന്ന മണിക്കുട്ടന്റെ സ്വപ്‌നം ആണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

3

കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഫ്‌ളാറ്റ് ആണ് ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നര്‍ക്ക് ലഭിക്കുന്നത്. 75 ലക്ഷം രൂപ വില മതിക്കുന്നതാണ് ഈ ഫ്‌ളാറ്റ്. അത് മാത്രമല്ല പ്രത്യേകത. മണിക്കുട്ടന് കൊച്ചിയിലോ കോഴിക്കോടോ എവിടെ ആണെങ്കിലും ഇഷ്ടമുളള സ്ഥലത്ത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് തിരഞ്ഞെടുക്കാം. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ റോയ് സിജെ ആണ് ഷോയില്‍ ഇക്കാര്യം അറിയിച്ചത്.

4

ഒപ്പം മറ്റൊരു സമ്മാനം കൂടി ബിഗ് ബോസ് ഫിനാലെ വേദിയില്‍ വിജയിക്ക് പ്രഖ്യാപിക്കുകയുണ്ടായി. ബിഗ് ബോസ് ഷോയിലെക്ക് ക്യാമറ അടക്കമുളള ഉപകരണങ്ങള്‍ നല്‍കിയ നാന ടെക്‌നോളജിയുടെ വകയാണ് ഈ സമ്മാനം. മണിക്കുട്ടന്റെ വീടിന് സമ്പൂര്‍ണ സുരക്ഷാ സംവിധാനം ഒരുക്കി നല്‍കും എന്നാണ് നാനോ ടെക്‌നോളജി അറിയിച്ചത്. ഇത് കൂടാതെ ഒന്നാം സ്ഥാനക്കാരന് സമ്മാനങ്ങള്‍ വേറെയുണ്ട്.

5

കരച്ചിലോടെയാണ് വിജയി താനാണ് എന്നുളള പ്രഖ്യാപനത്തെ മണിക്കുട്ടന്‍ സ്വീകരിച്ചത്. വിജയി ആയതിന് ശേഷം പറഞ്ഞ വാക്കുകളിലെല്ലാം മണിക്കുട്ടന്‍ വികാരഭരിതനായിരുന്നു. പൂര്‍ണ്ണ മനസ്സോടെ ഒരാള്‍ ഒരു ആഗ്രഹവുമായി ഇറങ്ങിയാല്‍ ലോകം മുഴുവന്‍ ആ ആഗ്രഹം സഫലമാക്കാന്‍ കൂടെ ഉണ്ടാകും എന്ന് ഡിംപല്‍ നേരത്തെ പറഞ്ഞത് ഉദ്ധരിച്ചാണ് മണിക്കുട്ടന്‍ സംസാരം ആരംഭിച്ചത്.

6

തന്റെ വിജയം ബാക്കിയുളള എല്ലാ മത്സരാര്‍ത്ഥികളുടേയും ഒത്തൊരുമയുടേയും കൂടി വിജയം ആണെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസ് ഷോയിലെ ടാസ്‌കുകള്‍ ഒറ്റയ്ക്ക് വിജയിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. മത്സരങ്ങളില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ മാത്രമേ ശ്രമിച്ചിട്ടുളളൂ. തന്റെ അച്ഛനും അമ്മയും പലരില്‍ നിന്നും ഒരുപാട് കേട്ടതാണ്. എന്നാലും മകനെ അവര്‍ വിശ്വസിച്ചു. അതിന് എന്തെങ്കിലുമൊക്കെ തിരിച്ച് കൊടുക്കാന്‍ സാധിച്ചുവെന്നും മണിക്കുട്ടന്‍ പറഞ്ഞു.

7

തന്റെ സിനിമാ സ്വപ്‌നങ്ങളെ കുറിച്ചും മണിക്കുട്ടന്‍ പറഞ്ഞു. സിനിമ തന്നെയാണ് എന്നും തന്റെ സ്വപ്നം. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആവണം. ലോക്ക്ഡൗണ്‍ സമയത്ത് ജീവിതം വളരെ പ്രശ്‌നത്തില്‍ ആയിരുന്നപ്പോഴാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ഇതുവരെ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും മണിക്കുട്ടന്‍ പറഞ്ഞു.

8

തനിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവര്‍ക്കും മണിക്കുട്ടന്‍ പ്രത്യേകം നന്ദി പറഞ്ഞു. കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ട് കൂടി നെറ്റ് റീചാര്‍ജ്ജ് ചെയ്ത് ഹോട്ട്‌സ്റ്റാര്‍ ഡൗണ്‍ലോഡ് ചെയ്ത് രാവും പകലും തനിക്ക് വേണ്ടി ആളുകള്‍ വോട്ട് ചെയ്തുവെന്ന് മണിക്കുട്ടന്‍ പറഞ്ഞു. തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു ആരാധകന്‍ മരിച്ച് പോയ വേദനയും മണിക്കുട്ടന്‍ പങ്കുവെച്ചു.

9

സജിന്‍ എന്ന യുവാവ് ആണ് മരണപ്പെട്ടത്. മണിക്കുട്ടന്‍ ചേട്ടനെ എങ്ങനെ എങ്കിലും ഫൈനല്‍ ഫൈവ് വരെ എത്തിക്കണം എന്നാണ് മരിക്കുന്നതിന് മുന്‍പ് സജിന്‍ അവസാനമായി എഴുതിയത് എന്ന് പറഞ്ഞപ്പോള്‍ മണിക്കുട്ടന് വാക്കുകള്‍ മുറിഞ്ഞു. മരിച്ചുപോയ തന്റെ സുഹൃത്ത് റിനോജിനേയും മണിക്കുട്ടന്‍ ബിഗ് ബോസ് വിജയ വേദയില്‍ ഓര്‍ത്തു. റിനോജ് ഈ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെ എന്ന് മണിക്കുട്ടന്‍ പറഞ്ഞു.

10

കിരീടം മുകളിലേക്ക് ഉയര്‍ത്തി അളിയാ ഞാന്‍ എന്തെങ്കിലും ഒക്കെ ആയെടാ എന്നും കരച്ചിലോടെ മണിക്കുട്ടന്‍ പറഞ്ഞു. മോഹന്‍ലാലിനും മണിക്കുട്ടന്‍ നന്ദി പറഞ്ഞു. ബിഗ് ബോസില്‍ പോകുമ്പോള്‍ ലാല്‍ സാറിനെ വിഷമിപ്പിക്കരുത് എന്ന് അമ്മയും പപ്പയും എപ്പോഴും പറയുമായിരുന്നു. സാറില്‍ നിന്നും വഴക്ക് കേള്‍പ്പിക്കരുത് എന്നും പറയുമായിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു.

11

കൊവിഡ് പ്രതിസന്ധി സമയത്ത് തന്നെ വിളിക്കുകയും തന്റെ അച്ഛന്റെയും അമ്മയുടേയും വിവരങ്ങള്‍ മോഹന്‍ലാല്‍ അന്വേഷിച്ചിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞു. മനസ്സില്‍ താന്‍ ദൈവത്തെ കരുതുന്ന ആരാധിക്കുന്ന വ്യക്തി ആണ് മോഹന്‍ലാല്‍ എന്നും മണിക്കുട്ടന്‍ പറഞ്ഞു. ലാലേട്ടന്‍ ജനിച്ച നാട്ടില്‍ ഒരു മലയാളി എന്ന നിലയില്‍ ജനിക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനം ഏറെ ഉണ്ടെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

12

ലാലേട്ടന്‍ പഠിച്ച കോളേജില്‍ പഠിച്ചു, ലാലേട്ടന്റെ തിരുവനന്തപുരത്ത് നിന്നാണ് വന്നത്, മാത്രമല്ല ബിഗ് ബോസ് വിജയിയും കൂടിയാണ് എന്ന് ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ ഇന്ന് പറയുമെന്ന് മണിക്കുട്ടന്‍ പറഞ്ഞു. സിനിമയില്‍ ഇനിയും തനിക്ക് ഒരുപാട് യാത്ര ചെയ്യാനുണ്ട് എന്നും അതിന് എല്ലാവരും സഹായിക്കണം എന്നും മണിക്കുട്ടന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കാലില്‍ വീണ് മണിക്കുട്ടന്‍ നമസ്‌ക്കരിച്ചിരുന്നു.

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam
    13

    വിജയിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പായി മണിക്കുട്ടനോട് എന്താണ് പറയാനുളളത് എന്ന് ചോദിച്ചപ്പോഴും സിനിമയെ കുറിച്ചാണ് മണിക്കുട്ടന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി സിനിമയില്‍ ഒരു അംഗീകാരത്തിന് വേണ്ടി താന്‍ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്ന് മണിക്കുട്ടന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ തനിക്ക് ഒന്നും കിട്ടിയിട്ടില്ല. ഫിനാലെ വേദിയില്‍ നില്‍ക്കുന്നത് പോലും ഒരു അംഗീകാരം കിട്ടിയത് പോലെ ആണെന്നും മണിക്കുട്ടന്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+