കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്രവര്‍ത്തകരുടെ സമരം പൊളിഞ്ഞില്ല, എന്‍പിആര്‍ എത്തിയപ്പോള്‍ സംഭവിച്ചതെന്ത്

Google Oneindia Malayalam News

കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ നിന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി നാരായണനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ റിലേ സത്യഗ്രഹ സമരം തുടങ്ങിയത്. നിലനില്‍പ് സമരം എന്ന് പേരിട്ട് തുടങ്ങിയ സമരം ഒരു ചടങ്ങ് പോലെ അവസാനിയ്ക്കും എന്ന് ധരിച്ചിരുന്നവര്‍ക്കെല്ലാം തെറ്റി. പത്ത് ദിവസം നീണ്ട സമരം അത്രയേറെ സജീവമായിരുന്നു.

മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും ആയ എന്‍പി രാജേന്ദ്രന്‍ സമാപന ദിവസം സമരമുഖത്തെത്തി നടത്തിയ പ്രസംഗം മലയാള മാധ്യമ ലോകത്തിന് തന്നെ നല്‍കുന്ന ഒരു മുന്നറിയിപ്പാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ടിച്ച എംപി വീരേന്ദ്രകുമാറിന്റെ പത്രത്തില്‍ ഇപ്പോള്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

 മാതൃഭൂമിക്കാരില്ല

മാതൃഭൂമിക്കാരില്ല

മാതൃഭൂമിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട സമരത്തില്‍ മാതൃഭൂമി ജീവനക്കാര്‍ ആരും തന്നെ പങ്കെടുക്കുന്നില്ല. അവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിയ്ക്കപ്പെടുന്നതുകൊണ്ടാണിതെന്നാണ് എന്‍പി രാജേന്ദ്രന്‍ പറഞ്ഞത്.

പ്രശ്‌നം ട്രേഡ് യൂണിയന്‍ തന്നെ

പ്രശ്‌നം ട്രേഡ് യൂണിയന്‍ തന്നെ

സി നാരായണനെ മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് എന്‍പി രാജേന്ദ്രന്‍ പറഞ്ഞു.

വൈകിവന്ന വികാരം?

വൈകിവന്ന വികാരം?

എന്‍പി രാജേന്ദ്രന്‍ മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയി ജോലി ചെയ്യുന്നസമയത്ത് തന്നെ അവിടെ തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാടെടുക്കാന്‍ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

പൊതുജന പിന്തുണ

പൊതുജന പിന്തുണ

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സമരത്ത് പൊതുജനങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ട്രേഡ് യൂണിയനുകളുടേയും പിന്തുണയുണ്ടായിരുന്നു.

വി മുരളീധരന്‍

വി മുരളീധരന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നിലനില്‍പ് സമരവേദിയിലെത്തി അഭിവാദ്യം അര്‍പിച്ചു.

 പിഎസ് ശ്രീധരന്‍പിള്ള

പിഎസ് ശ്രീധരന്‍പിള്ള

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും സമരവേദിയില്‍ എത്തിയിരുന്നു.

കെഇഎന്‍

കെഇഎന്‍

കെഇഎന്‍ കുഞ്ഞുമുഹമ്മദ് അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായെത്തി

നിറഞ്ഞ സമരവേദി

നിറഞ്ഞ സമരവേദി

പത്ത് ദിവസം മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെ സമരം കൊണ്ടുപോകും എന്നതായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ നിറഞ്ഞ സമരവേദിയായിരുന്നു കോഴിക്കോട് എന്നും ഉണ്ടായിരുന്നത്.

 വിഎസ് രംഗത്ത്

വിഎസ് രംഗത്ത്

അന്യായമായി പിരിച്ചുവിട്ട സി നാരായണനെ മാതൃഭൂമി മാനേജ്മെന്‍റ് തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയതാണ് സമരത്തിന് ഏറെ ഊര്‍ജ്ജം പകര്‍ന്നത്.

ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ

യുവജന സംഘടനയായ ഡിവൈഎഫ്ഐയും നിലനില്‍പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് റിയാസ് സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

English summary
How comes KUWJ strike a victory? What is the impact of NP Rajendran's participation on the last day of Nilnilpu Samaram?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X