കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!

  • By Desk
Google Oneindia Malayalam News

ചാനൽ ചർച്ചയ്ത്ക്കിടെ ടി സിദ്ദിക്കും ടിവി രാജേഷും വൻ വാക്ക് പോര്. ഷുഹൈബ് വധത്തിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് സിപിഎം നേതാവും എംഎൽഎയുമായ ടിവി രാജേഷും കോൺഗ്രസ് നേതാവ് ടി സിദ്ദിഖുമായി കൊലവിളി വരെയെത്തിയത്. മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു ഇരു നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നത്.

സിപിഎം കൊലയാളിപ്പാര്‍ട്ടിയാണെന്ന സിദ്ദീഖിന്റെ വാദത്തിനെതിരേ ഞങ്ങളല്ല കോണ്‍ഗ്രസ് ആണ് കൊലയാളിപാര്‍ട്ടിയെന്ന് ടിവി രാജേഷും വാദിച്ചു. ഷുഹൈബിനെ കൊന്ന കൊലയാളിപ്പാര്‍ട്ടിയെന്ന ടി സിദ്ദിഖിന്റെ പരാമര്‍ശം ടിവി രാജേഷിനെ ചൊടിപ്പിക്കുകയായിരുന്നു. അവതാരകന്റെ ഇടപെടലും ശബ്ദം വിച്ഛേദിച്ചതും വകയവയ്ക്കാതെ ഇരുവരും വാക്പോര് തുടരുകയായിരുന്നു.

ചർച്ചയിലുണ്ടാവില്ല

ചർച്ചയിലുണ്ടാവില്ല


ഇങ്ങനെയാണെങ്കിൽ രണ്ട് പേരും ചർച്ചയിലുണ്ടാവില്ലെന്ന് വരെ അവതാരകന് പറയേണ്ടി വന്നു. ടിവി രാജേഷ് സംസാരിച്ചപ്പോൾ താൻ ഇടപെട്ടില്ലെന്നും, തന്റെ ഊഴം വന്നപ്പോൾ സംസാരിക്കാൻ സമ്മതിച്ചില്ലെന്നും ടി സിദ്ദിഖ് ആരോപിച്ചു.

ആകാശിന്റെ കൈയ്യിൽ കൊലക്കത്തി കൊടുത്തു

ആകാശിന്റെ കൈയ്യിൽ കൊലക്കത്തി കൊടുത്തു

ആകാശിന്റെ കയ്യിൽ കൊലക്കത്തി കൊടുത്തത് പാർട്ടിയാണെന്നും സിദ്ദിഖ് ആരോപിച്ചു. ബുജെപി നേതാവ് പികെ കൃഷ്ണദാസും ചർച്ചയിലുണ്ടായിരുന്നു. ചർച്ചയിൽ എതിർ ഭഗത്തിന്റെ പരാമർശങ്ങളും കേൾക്കണം എന്ന് പറഞ്ഞപ്പോഴും വീണ്ടും രണ്ട് പേരും വാക്ക് തർക്കം തുടരുകയായിരുന്നു. തുടർന്നാണ് ഇനിയും സംസാരിച്ചാൽ രണ്ട് പേരും ചർച്ചയിലുണ്ടാവില്ലെന്ന് അവസാനം അവതാരകന് പറയേണ്ടി വന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

തനിക്ക് ആദ്യം ഇടപെടാൻ കഴിയാത്തതിൽ അവതാരകൻ മാപ്പ് ചോദിക്കുന്ന അവസ്ഥവരെ ചർച്ച എത്തി നിന്നു. സർക്കാരിന്റെ ആവശ്യങ്ങൾ തള്ളിയായിരുന്നു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

പ്രതികൾക്കെതിരെ യുഎപിഎ

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തുറന്നടിച്ചാണ് ഹൈക്കോടതി നടപടി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കോടതി തീരുമാനം.

English summary
TV Rajesh and T sidhique arguing on channel debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X