ജാഗ്രതൈ!!! സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ കുറ്റകരമായ പോസ്റ്റിട്ടാല്‍ അഡ്മിന്‍മാര്‍ക്ക് അഴിയെണ്ണാം!!

  • Written By:
Subscribe to Oneindia Malayalam

വരാണസി: സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വ്യാജ പോസ്റ്റുകളും വാര്‍ത്തകളുമിട്ടാല്‍ അഡ്മിന്‍മാരെ ജയിലിലടയ്ക്കുമെന്ന് സര്‍ക്കാര്‍. അഭ്യൂഹങ്ങള്‍, വ്യാജവാര്‍ത്തകള്‍, വീഡിയോകള്‍, കുറ്റകരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ അഡ്മിന്‍മാരെ ജയിലില്‍ അടയ്ക്കുമെന്ന് കാണിച്ച് വരാണസിയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാരാണ് ഉത്തരവിറക്കിയത്.

ഫേസ്ബുക്ക്, വാട്‌സ്ആപ് ഗ്രൂപ്പുകള്‍ അക്രമസംഭവങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസി പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീയ ലഹളകള്‍ തടയുകയാണ് പോലീസിന്റെ ലക്ഷ്യം.

സോഷ്യല്‍ മീഡിയ ദുരുപയോഗം

സോഷ്യല്‍ മീഡിയ ദുരുപയോഗം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും, മോര്‍ഫ് ചെയ്ത ഫോട്ടോകളും മറ്റും പ്രചരിപ്പിക്കുന്നതിനും വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇത്തരം പോസ്റ്റുകള്‍ സാമുദായിക കലാപങ്ങള്‍ക്ക് ഇടയാക്കിയതോടെ ഇത്തരം അക്രമസംഭവങ്ങള്‍ തടയാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

പ്രാദേശിക ഭരണകൂടം ജാഗ്രതയില്‍!!

പ്രാദേശിക ഭരണകൂടം ജാഗ്രതയില്‍!!

ജില്ലാ മജിസ്‌ട്രേട്ട്, സീനിയര്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ സംയുക്തമായാണ് ഉത്തരവ് പുറത്തിറക്കിയത്. വസ്തുതാപരമായി തെറ്റായ പോസ്റ്റുകള്‍, അഭ്യൂഹങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ എന്നിവ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയാക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. വാട്‌സ്ആപ്, ഫേസ്ഹബുക്ക് ഗ്രൂപ്പുകളാണ് ഉത്തരവിന്റെ പരിധിയില്‍ വരുന്നത്.

ദില്ലി ഹൈക്കോടതി ഉത്തരവ്

ദില്ലി ഹൈക്കോടതി ഉത്തരവ്

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളില്‍ അംഗങ്ങളുടെ കാഴ്ചപ്പാടുകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യാമെന്നും ഇത് സംബന്ധിച്ച ഒരു കേസ് പരിഗണിക്കവേ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഉത്തരവാദിത്തം അഡ്മിന്മാര്‍ക്ക് !!

ഉത്തരവാദിത്തം അഡ്മിന്മാര്‍ക്ക് !!

വരാണസി പ്രാദേശിക ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ ഉത്തരവാദിത്തം വര്‍ധിച്ചിട്ടുണ്ട്. അഡ്മിന്‍മാര്‍ക്ക് നന്നായി അറിയാവുന്നവരെ മാത്രമേ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താവൂ എന്നും, ഗ്രൂപ്പ് അംഗം വ്യാജ പ്രസ്താവനകളോ, മതവികാരം വൃണപ്പെടുത്തുന്നതോ കലാപത്തിന് വഴിവെയ്ക്കുന്നതോ ആയ പോസ്്റ്റിടുകയോ ചെയ്താല്‍ പോസ്റ്റ് നിരസിക്കുകയും അംഗത്തെ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഉത്തരവില്‍ പറയുന്നു.

സംഭവങ്ങള്‍ പോലീസില്‍ അറിയിക്കണം

സംഭവങ്ങള്‍ പോലീസില്‍ അറിയിക്കണം

അഭ്യൂഹങ്ങള്‍, വ്യാജവാര്‍ത്തകള്‍, വീഡിയോകള്‍, കുറ്റകരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതുമായ സംഭവങ്ങള്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ സമീപത്തെ പോലീസ് സ്്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്ത പക്ഷം അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു.

English summary
WhatsApp and Facebook group admins beware. A rumour, a fake news story or even videos deemed offensive posted on the group can now land you in jail, says a new government order issued in Varanasi.
Please Wait while comments are loading...