വാട്സ്ആപ്പില്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍'! ആന്‍ഡ്രോയ്ഡിലും ഐഒഎസിലും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ഉടന്‍. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കുക. ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പാണ് ആളുമാറി അയയ്ക്കുന്ന മെസേജുകള്‍ അണ്‍സെന്‍റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതോടെ ലഭിക്കുക.

മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത. വാട്സആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ സൗകര്യമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസായ വാട്സആപ്പും ഈ ഫീച്ചര്‍ ആരംഭിക്കുന്നത്.

 പരീക്ഷണം മാത്രം

പരീക്ഷണം മാത്രം

വാട്സ്ആപ്പ് ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിച്ചതായി വാബീറ്റാഇന്‍ഫോ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി റീകോള്‍ സെര്‍വര്‍ മെസേജുകള്‍ വിജയകരമായി ഡിലീറ്റ് ചെയ്യാന്‍ ആരംഭിച്ചതായും വാബീറ്റാഇന്‍ഫോ ലീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചര്‍ വരുന്നതോടെ റീകോള്‍ ചെയ്ത മെസേജ് നോട്ടിഫിക്കേഷന്‍ സെന്‍റില്‍ നിന്നും അപ്രത്യക്ഷമാവും. മെസേജ് സ്വീകരിക്കുന്നയാള്‍ക്ക് ഒരിക്കലും ഇത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് ഫീച്ചറിന്‍റെ മേന്മ.

 എല്ലാ മെസേജുകള്‍ക്കും

എല്ലാ മെസേജുകള്‍ക്കും

ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ അണ്‍സെന്‍റ് ഫീച്ചര്‍ കൊണ്ട് കഴിയുമെന്നാണ് വിവരം. ​എന്നാല്‍ ഫീച്ചര്‍ പുറത്തിറക്കുന്നത് എന്നാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ


ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ വാട്സ്ആപ്പിന്‍റെ വിന്‍ഡോസ് പതിപ്പില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ജൂണിലും ഇത് സംബന്ധിച്ച ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ബില്യണ്‍ വാട്സആപ്പ് ഉപഭോക്താക്കള്‍ ഈ ഫീച്ചറിനുള്ള കാത്തിരിപ്പിലാണ്.

 വാട്ആപ്പില്‍ കളര്‍ സ്റ്റാറ്റസ്

വാട്ആപ്പില്‍ കളര്‍ സ്റ്റാറ്റസ്


അത്യാകര്‍ഷമായ നിറങ്ങളുള്ള ബാക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും വാട്സ്ആപ്പിലെ കളര്‍ സ്റ്റാറ്റസ്. മെസേജിങ് ആപ്ലിക്കേഷന്‍ മാത്രമായി ആരംഭിച്ച വാട്സ്ആപ്പ് അടുത്തകാലത്താണ് പുതിയ ഫീച്ചറുകളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്‍റെ തലത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

 അപ്ഡേറ്റ് എങ്ങനെ!!

അപ്ഡേറ്റ് എങ്ങനെ!!

ആന്‍ഡ്രോയ്ഡിലും ഐഫോണിലും കളര്‍ സ്റ്റാറ്റസ് പുറത്തിറക്കിയെന്ന വാര്‍ത്ത വാട്സ്ആപ്പ് സ്ഥിരീകരിച്ചതായി വാട്സ്ആപ്പിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ലഭിക്കില്ലെന്നും ഏറ്റവും പുതിയ അപ്ഡേറ്റ് ചെയ്തവര്‍ക്ക് മാത്രമാണ് കളര്‍ സ്റ്റാറ്റസ് ലഭിക്കുകയുള്ളൂവെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. ഇപ്പോള്‍ ഫീച്ചര്‍ ലഭിക്കാത്തവര്‍ക്ക് പോപ്പ് അപ്പ് വഴി ഫീച്ചര്‍ ലഭിക്കുമെന്നും പ്രസ്താവനയില്‍ വാട്സആപ്പ് പറയുന്നു.

 ഐക്കണ്‍ എങ്ങനെ

ഐക്കണ്‍ എങ്ങനെ

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ബാറില്‍ ക്യാമറ ഐക്കണിന് മുകളില്‍ ഫ്ലോട്ടിംഗ് പെന്‍ ഐക്കണാണ് കാണുക. എന്നാല്‍ വിന്‍ഡോസ് ഫോണുപയോഗിക്കുന്നവര്‍ക്ക് വാട്സ്ആപ്പ് സ്റ്റാറ്റസിലെ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. ഇക്കാര്യം വാട്സ്ആപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാട്സ്ആപ്പിന്‍റെ വെബ് പതിപ്പില്‍ കളര്‍ സ്റ്റാറ്റസ് ലഭിക്കും.

 മാധ്യമറിപ്പോര്‍ട്ടുകള്‍

മാധ്യമറിപ്പോര്‍ട്ടുകള്‍

വാട്സ്ആപ്പ് സ്ക്രീനിലെ ക്യാമറയ്ക്കൊപ്പം കളര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ശ്രദ്ധയില്‍പ്പെട്ടതായി ടെക് വെബ്സൈറ്റ് ആന്‍ഡ്രോയ്ഡ് പോലീസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആന്‍ഡ്രോയ്ഡിന്‍റെ 2.17.291 ബീറ്റാ പതിപ്പിലാണ് വാട്സ്ആപ്പില്‍ ഈ അപ്ഡേറ്റ് ലഭ്യമായിട്ടുള്ളതെന്നാണ് ആന്‍ഡ്രോയ്ഡ് പോലീസ് പറയുന്നത്.

സ്റ്റാറ്റസിലെ ഫീച്ചറുകള്‍

സ്റ്റാറ്റസിലെ ഫീച്ചറുകള്‍

ക്യാമറയ്ക്കൊപ്പം ഒരു പെന്‍സിലും പ്രത്യക്ഷപ്പെടുന്നതായി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടെക്സറ്റ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കളര്‍ സ്ക്രീനാണ് ലഭിക്കുക. ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്നതിനും ടെകസ്റ്റിന്‍റെ ഫോണ്ട് മാറ്റുന്നതിനും, ഇമോജികള്‍ തിരഞ്ഞെടുക്കുന്നതിനുമുള്‍പ്പെടെ മൂന്ന് ഓപ്ഷനുകളാണ് കളര്‍ സ്ക്രീനിലുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
WhatsApp might be finally bringing in the feature that many have wanted for long. The Facebook-owned messaging service is reportedly testing an ‘unsend’ feature that lets users recall embarrassing or wrongfully sent texts.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്