കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പില്‍ വോയ്സ്- വീഡിയോ കോളിംഗ്: ബീറ്റാ പതിപ്പില്‍ ഉടന്‍ വരും! കൂടുതല്‍ ഫീച്ചറുകള്‍!

നിലവില്‍ പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയ ഈ ഫീച്ചര്‍ വാട്ആപ്പിലെ ബീറ്റാ പതിപ്പിലും ഉടന്‍ ലഭ്യമാകും

Google Oneindia Malayalam News

ദില്ലി: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വോയ്സ്- വീഡ‍ിയോ കോള്‍ സംവിധാനവുമായി ഫേസ്ബുക്കിന്‍റെ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ്. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് വോയ്സ്- വീഡിയോ കോളിംഗ് ഫീച്ചറും വാട്സ്ആപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ക്ക് എന്നിവര്‍ക്കിടയില്‍ കോണ്‍ഫറന്‍സ് ആശയവിനിമയത്തിന് സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയ ഈ ഫീച്ചര്‍ വാട്ആപ്പിലെ ബീറ്റാ പതിപ്പിലും ഉടന്‍ ലഭ്യമാകും. WaBetaInfo എന്ന വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്.

വാട്സ്ആപ്പിന്‍റെ 2.17.70 പതിപ്പിലാണ് ഗ്രൂപ്പ് വോയ്സ്- വീഡിയോ കോളിംഗ് ഫീച്ചര്‍ പുറത്തിറക്കുകയെന്നാണ് WaBetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.17.70 ഐഒ​എസ് അപ്ഡേറ്റിലും ഇത്തരം ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ വാട്സ്ആപ്പിന് 200 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. യാത്ര ചെയ്യുന്നതിനിടെയും സുരക്ഷിതരാണെന്നും സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിക്കുന്നതിനായി ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് വാട്സ്ആപ്പ് പ്രൊഡക്ട് മാനേജരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഗ്രൂപ്പ് വീഡിയോ- വോയ്സ് കോള്‍

ഗ്രൂപ്പ് വീഡിയോ- വോയ്സ് കോള്‍

വാട്സ്ആപ്പിന്‍റെ 2.17.70 പതിപ്പിലാണ് ഗ്രൂപ്പ് വോയ്സ്- വീഡിയോ കോളിംഗ് ഫീച്ചര്‍ പുറത്തിറക്കുകയെന്നാണ് WaBetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.17.70 ഐഒ​എസ് അപ്ഡേറ്റിലും ഇത്തരം ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്

ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്

ലൈവ് ലൊക്കേഷന്‍ ഷെയറിംഗുമായി മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ്. ബുധനാഴ്ച മുതലാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ ആരംഭിക്കുന്നത്. ഒരു പ്രത്യേകം സമയത്ത് ഒരു ഉപഭോക്താക്കള്‍ക്ക് കോണ്ടാക്ടിലുള്ളവരുമായോ ഗ്രൂപ്പിലുള്ളവരുമായോ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ നല്‍കുന്നത്. ഇപ്പോള്‍ നിലവിലുള്ളത് സ്റ്റാറ്റിക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചറാണ്. പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സ്റ്റാറ്റിക് ലൊക്കേഷന് പുറമേ ലൈവ് ലൊക്കേഷനും കോണ്ടാക്ടുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഷെയര്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും.

 ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എങ്ങനെ

ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എങ്ങനെ

നേരത്തെയുള്ള സ്റ്റാറ്റിക് ലൊക്കേഷനില്‍ നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നവര്‍ക്ക് അവരെ കൃത്യമായി പിന്തുടരാന്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. ലൈവ് ഫീച്ചര്‍ വഴി നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയും കാണാന്‍ സാധിക്കും.

സ്ത്രീ സുരക്ഷയ്ക്കും

സ്ത്രീ സുരക്ഷയ്ക്കും


വാട്സ്ആപ്പ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഫീച്ചര്‍ സ്ത്രീ സുരക്ഷയ്ക്ക് സഹായിക്കുമെന്നും ടെക് വിദഗ്ദര്‍ വിലയിരുന്നു.

 ഗൂഗിളും സ്നാപ്പ്ചാറ്റും

ഗൂഗിളും സ്നാപ്പ്ചാറ്റും

നേരത്തെ ഇന്‍റര്‍നെറ്റ് കമ്പനികളും ആപ്ലിക്കേഷനുകളുമായി ചേര്‍ന്ന് ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചര്‍ ആരംഭിച്ചിരുന്നു. യൂബറിനും ഓലയ്ക്കും പുറമേ സ്നാപ്പ്ചാറ്റും ഉപഭോക്താക്കള്‍ക്ക് വേണ്ടി ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു. സ്നാപ്പ് മാപ്പ് എന്ന പേരിലായിരുന്നു ജൂണില്‍ സ്നാപ്പ് ചാറ്റ് ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു. 2009ല്‍ ഗൂഗിള്‍ ഗൂഗിള്‍ ലാറ്റിറ്റ്യൂഡ് എന്ന പേരില്‍ ലൊക്കേഷന്‍ ഷെയറിംഗ് ആരംഭിച്ചിരുന്നു.

 എന്‍ക്രിപ്റ്റഡ് ലൊക്കേഷന്‍

എന്‍ക്രിപ്റ്റഡ് ലൊക്കേഷന്‍


വാട്സആപ്പിലെ മറ്റ് മെസേജുകള്‍ പോലെ എന്‍ക്രിപ്റ്റ‍ഡ് ആയാണ് വാട്സ്ആപ്പ് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക. ഇതിന് പുറമേ അയയ്ക്കുന്ന ആളുടെ തീരുമാനത്തിന് അനുസരിച്ച് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനും ആവശ്യമുള്ളപ്പോള്‍ അവസാനിപ്പിക്കാനും സാധിക്കുന്നുവെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത.

 വികസനത്തില്‍

വികസനത്തില്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്സ്ആപ്പ് ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആപ്പ് ഡവലപ്പര്‍ വ്യക്തമാക്കുന്നു. എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സേവനം കൊണ്ടുവന്നതിന് ശേഷം വാട്സാപ്പ് കൊണ്ടുവരുന്ന നിര്‍ണായക ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍ ഷെയറിംഗ്.

വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക്

വരുമാനമുണ്ടാക്കാന്‍ ഫേസ്ബുക്ക്



സൗജന്യ മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിനെ ഏറ്റെടുത്തതിനു ശേഷം ഫേസ്ബുക്കിന് ഇതില്‍ നിന്നും കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഇതിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിന്റെ ബീറ്റ പതിപ്പ് ഫേസ്ബുക്ക് പരീക്ഷിച്ചു വരികയാണ്. വാട്‌സ്ആപ്പ് ബീറ്റയില്‍ രജിസ്റ്റര്‍ ചെയ്യുകയും വാട്‌സ്ആപ്പ് ബിസിനസ് ആപ്പിന്റെ ഭാഗമാകുകയും ചെയ്യാം.
ഫേസ്ബുക്കിലേതു പോലെ തന്നെ പ്രൊഫൈല്‍ ചിത്രവും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളുമെല്ലാം വാട്‌സ്ആപ്പിന്റെ ബിസിനസ് വേര്‍ഷനില്‍ ഉള്‍ക്കൊള്ളിക്കാനാകും. പഴയ മെസേജുകള്‍ പുതിയ ആപ്പിലേക്ക് മാറ്റാനും സാധിക്കും.

 ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍

മെസേജ് സ്വീകരിക്കുന്ന ആള്‍ വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്‍റെ പ്രത്യേകത. വാട്സആപ്പിന്‍റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ സൗകര്യമുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസായ വാട്സആപ്പും ഈ ഫീച്ചര്‍ ആരംഭിക്കുന്നത്.

English summary
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വോയ്സ്- വീഡ‍ിയോ കോള്‍ സംവിധാനവുമായി ഫേസ്ബുക്കിന്‍റെ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ്. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് വോയ്സ്- വീഡിയോ കോളിംഗ് ഫീച്ചറും വാട്സ്ആപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X