"അനുമോൾ ജയിച്ചാൽ ക്രിഞ്ച് ക്യൂട്ട്നസും വെറുപ്പിക്കലും ആയിരിക്കും സോഷ്യൽ മീഡിയയിൽ; പക്ഷേ, അനീഷ് ആണെങ്കിൽ.."
ബിഗ് ബോസ് അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള ആഴ്ചകളിൽ മികച്ച പ്രകടനം കാഴ്ച വച്ചതോടെ ഏഴ് പേരാണ് അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുന്നത്. എങ്കിലും ടോപ് ഫൈവിൽ ആരൊക്കെ ഉണ്ടാവുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. അതിൽ ചിലർക്കൊക്കെ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു എന്നത് മാത്രമാണ് നിലവിലെ സാഹചര്യം പറയുന്നത്. ആർക്കും വ്യക്തമായ മുൻതൂക്കം അവകാശപ്പെടാനും കഴിയില്ല.
എങ്കിലും ചിലർക്ക് ആരാധകർ ഏറെയാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് കോമണർ എന്ന ടാഗോടെ എത്തിയ അനീഷും പിന്നെ ജനപ്രിയ സീരിയൽ താരം അനുമോളും ഒക്കെ. പിആർ അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നെങ്കിലും ഇവരിൽ പലരും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. ഇവർക്ക് കാര്യമായ സാധ്യതകളും കൽപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ അനുമോളെ ഒരു കാരണവശാലും ജയിപ്പിക്കരുത് എന്ന് പറയുകയാണ് ഒരു ബിഗ് ബോസ് പ്രേക്ഷകൻ. അതിന്റെ കാരണവും ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകൻ പങ്കുവയ്ക്കുന്നുണ്ട്. അനുമോൾ ജയിച്ചാൽ അത് പിആറിന്റെ വിജയമാവുമെന്നും ബിഗ് ബോസ് ഷോയുടെ മൂല്യം ഇടിയുമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല സാധാരണക്കാരനായ അനീഷ് ആണ് ജയിക്കുന്നതെങ്കിൽ അതൊരു വലിയ മാറ്റം ഉണ്ടാക്കുമെന്നും ആരാധകൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിങ്ങൾ അക്ബറിനേയോ നെവിനേയോ ആദില നൂറമാരേയോ ഷാനവാസിനേയോ ... ആരെ സപ്പോട്ട് ചെയ്യുന്ന ആളുകളാണെങ്കിലും ശരി... നിങ്ങളെ ഒരിക്കൽ കൂടി ഒരു കാര്യം വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. ദാ അനീഷെന്ന ഈ പാവം മനുഷ്യൻ ഈ സീസണിൽ സെക്കന്റ് പൊസിഷനിൽ വന്നത് സത്യമാണെങ്കിൽ.
അവിടെ അനുമോൾ എന്ന പഠിച്ച കള്ളിയും അവളുടെ കുറെ സെലിബ്രിറ്റി ഫ്രണ്ട്സും ഈ ഷോയുടെ വാല്യു കളയുന്ന അവളുടെ തന്നെ പിആർ ടീമുകളുമായിരിക്കും വിജയിക്കുക. നിലവിലെ കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. അനു ജയിച്ചാൽ നിനക്കെന്താട പ്രശ്നം എന്ന് ചിലർ ചോദിക്കുമായിരിക്കും ... പ്രത്യേകിച്ച് പ്രശനമൊന്നുമില്ല.. ഒന്നൊന്നര മാസക്കാലത്തേക്ക് സോഷ്യൽ മീഡിയ തുറക്കാൻ പറ്റത്തില്ലന്നേയുള്ളൂ.
ക്രിഞ്ച് ക്യൂട്ട്നസും, പ്രേമ പരവേശയായ കണ്ണുകളുടെ പിടപ്പിക്കലും, ഇല്ലാത്ത നുണക്കുഴി ഉണ്ടാക്കി കാണിക്കാൻ വേണ്ടി ചുണ്ട് കോഞ്ഞാടിച്ച് പിടിക്കലും. അഹങ്കാരത്തോടെയുള്ള സെൽഫി എടുക്കലും , കരച്ചിലിനൊപ്പം ചിരിയും ക്യൂട്ട്നസും വാരി വിതറുന്ന സംസാരങ്ങളുമായി അനുമോൾ സോഷ്യൽ മീഡിയ കയ്യടക്കും... അതിന് മാറ്റ് കൂട്ടാനായി കുറച്ച് ഇത്തിൾ കണ്ണികളായ വെറുപ്പിക്കൽ ഗ്യാങ്ങും കൂടെ കാണും.
ഇത്തരം കലാപ്രകടനങ്ങൾ താൽപര്യമുള്ളവരാണ് നിങ്ങളെങ്കിൽ വോട്ട് സ്പ്ലിറ്റ് ചെയ്ത് പലർക്കുമായി വീതിച്ച് കൊടുക്കുക .. അനുവിന്റെ ലക്ഷത്തിന്റെ പിആർ വോട്ടുകളും അവളുടെ സ്വഭാവ ഗുണങ്ങളുള്ള കള്ള കണ്ണീർ ടീംസിന്റെ വോട്ടുകളും അനുവിന് തന്നെ കിട്ടിയിരിക്കും. ചെ..ആ പാവം അനീഷ് വിജയിച്ചാൽ മതിയായിരുന്നു എന്ന് ഹേറ്റേസ് പോലും ഒരിക്കൽ പറയുകയും...
ഈ പാവം പിടിച്ചവന്റെ മുഖം പിന്നീട് സോഷ്യൽ മീഡിയയിൽ കാണുന്ന നേരം നിങ്ങൾ തന്നെ പശ്ചാത്തപിക്കുക്കയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടാകരുത്. ഇനി നിസാര ദിവസങ്ങളെ ഫിനാലയിലേക്കുള്ളൂ... കള്ള പിആറുകൾ ജയിക്കണോ ? അതോ നമ്മൾ പ്രേക്ഷകർ തന്നെ ജയിക്കണോ ? നിങ്ങൾ തീരുമാനിക്കൂ... നെവിൻ നെവിൻ എന്ന് പുതിയ ഇറക്കുമതി പോലെ കമന്റിടുന്നവരോട് ഒരു കാര്യം കൂടി....
കഴിഞ്ഞ എവിക്ഷനിൽ പയ്യൻ ജസ്റ്റ് മിസ്സാ.. ആദിലക്കും സാബുമാനുമൊപ്പം കണ്ണ് കെട്ടി നിന്ന നെവിന്റെ നാലും മൂന്നും ഏഴ് വോട്ടിന്റെ അവസ്ഥ നെവിൻ ഫാൻസിന് ചിന്തിക്കാൻ പറ്റിയില്ലെങ്കിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...എന്തായാലും സാബുമാൻ ഉണ്ടായത് നെവിന് തുണയായി.
സത്യത്തിനൊപ്പമാവട്ടെ നിങ്ങളുടെ വോട്ടുകൾ. നല്ലൊരു മനുഷ്യനും മികച്ച ഗെയ്മറും ഈ സീസണിന്റെ തന്നെ നെടുന്തൂണും സാദാരണക്കാരനുമായ അനീഷ് വിന്നറാകുന്നത് കണ്ട് നിങ്ങളുടെ കണ്ണും മനസും സന്തോഷം കൊണ്ട് നിറയട്ടെ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications