കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഞെട്ടിച്ച പത്ത് ചാവേര്‍ ആക്രമണങ്ങള്‍

Google Oneindia Malayalam News

പത്താന്‍കോട് വ്യോമസേനാ കേന്ദ്രം ആക്രമിയ്ക്കുമ്പോള്‍ ജീവനോടെ തിരിച്ച് പോകാനാകുമെന്ന പ്രതീക്ഷയോടെയല്ല തീവ്രവാദികള്‍ എത്തിയിട്ടുണ്ടാവുക. പരമാവധി നാശം വരുത്തുക... അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

പത്താന്‍കോടിലെ മാത്രമല്ല, എല്ലാ ചാവേര്‍ ആക്രമണങ്ങളിലും പങ്കെടുക്കുന്ന ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത് അത്രമാത്രമാണ്. പത്താന്‍കോട് മാത്രമല്ല, പാകിസ്താനില്‍ നിന്നുള്ള ചാവേറുകള്‍ ഇന്ത്യയില്‍ നടത്തിയിട്ടുള്ളത് അസംഖ്യം ഭീകരാക്രമണങ്ങളാണ്.

പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം... അങ്ങനെയങ്ങനെ... ഇന്ത്യയെ ഞെട്ടിച്ച പത്ത് ചാവേര്‍ ഭീകരാക്രമണങ്ങള്‍ കാണാം.

ശ്രീനഗര്‍- 1999, നവംബര്‍ 3

ശ്രീനഗര്‍- 1999, നവംബര്‍ 3

ശ്രീനഗറിലെ ബദാമി ബാഗിലെ സൈനിക കേന്ദ്രത്തിന് നേര്‍ക്കായിരുന്നു അന്ന് ചാവേര്‍ ആക്രമണം. തന്നെ സന്ദര്‍ശിയ്ക്കാനെത്തിയ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ മേജര്‍ പ്രമോദ് പുരുഷോത്തമന്‍ അന്ന് കൊല്ലപ്പെട്ടു. ഇതിന് മുമ്പ് ജമ്മു കശ്മീരിലെ ബിഎസ്എഫ് ക്യാമ്പിന് നേര്‍ക്കും സമാനമായ ആക്രമണം നടന്നിരുന്നു.

വീണ്ടും ശ്രീനഗര്‍- 2001 ഫെബ്രുവരി 9

വീണ്ടും ശ്രീനഗര്‍- 2001 ഫെബ്രുവരി 9

ആദ്യമായിട്ടായിരുന്നു ആ സംഭവം. തീവ്രവാദികള്‍ സൈന്യത്തേയും ബിഎസ്എഫിനേയും കൂടാതെ പോലീസിനേയും ചാവേറുകള്‍ ആക്രമിയ്ക്കുന്ന സംഭവം. ബത്മാലൂവിലെ പോലീസ് സ്‌റ്റേഷന്‍ ലഷ്‌കര്‍ തീവ്രവാദികള്‍ ആക്രമിച്ചു. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു.

കുപ് വാര- 2001 സെപ്തംബര്‍ 17

കുപ് വാര- 2001 സെപ്തംബര്‍ 17

മാസങ്ങളുടെ ഇടവേള മാത്രം. ജമ്മു കശ്മീരിലെ തന്നെ കുപ് വാരയിലായിരുന്നു ആക്രമണം. ജമ്മു പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ആയിരുന്നു ലക്ഷ്യം. അര്‍ദ്ധ രാത്രിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പത് പോലീസുകാര്‍.

ജമ്മു കശ്മീര്‍ നിയമസഭ- 2001 ഒക്ടോബര്‍ 1

ജമ്മു കശ്മീര്‍ നിയമസഭ- 2001 ഒക്ടോബര്‍ 1

കുപ് പാരയിലെ ആക്രമണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ജമ്മു കശ്മീര്‍ നിയമസഭയാണ് ഭീകരരുടെ താണ്ഡവത്തിന് സാക്ഷ്യം വഹിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വാഹനം ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നിയമസഭാ കോമ്പൗണ്ടിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 38 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

പാര്‍ലമെന്റ് ആക്രമണം- 2001 ഡിസംബര്‍ 13

പാര്‍ലമെന്റ് ആക്രമണം- 2001 ഡിസംബര്‍ 13

രണ്ട് മാസം തികയും മുമ്പ് ദില്ലിയിലും എത്തി ഭീകരര്‍. ഇന്ത്യയുടെ അഭിമാന സ്തംഭമായ പാര്‍ലന്റിന് നേര്‍ക്കായിരുന്നു ആക്രമണം. പതിനാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്.

അക്ഷര്‍ധാം ക്ഷേത്രം- 2002 സെപ്തംബര്‍ 24

അക്ഷര്‍ധാം ക്ഷേത്രം- 2002 സെപ്തംബര്‍ 24

ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രമായിരുന്നു തീവ്രവാദികളുടെ അടുത്ത ആക്രമണത്തിന്റെ കേന്ദ്രം.33 തീര്‍ത്ഥാടകരാണ് എന്ന് കൊല്ലപ്പെട്ടത്.

രഘുനാഥ് ക്ഷേത്രം- 2002 മാര്‍ച്ച് 30, നവംബര്‍ 24

രഘുനാഥ് ക്ഷേത്രം- 2002 മാര്‍ച്ച് 30, നവംബര്‍ 24

ജമ്മുവിലെ രഘുനാഥ് കേഷ്ത്രത്തില്‍ 2002 ല്‍ രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. മാര്‍ച്ച് 30 ന് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നവംബര്‍ 24 ന് നടന്ന ഭീകരാക്രമണത്തില്‍ 14 വിശ്വാസികള്‍ കൊല്ലപ്പെട്ടു.

 മുംബൈ ഭീകരാക്രമണം- 2008, നവംബര്‍ 26

മുംബൈ ഭീകരാക്രമണം- 2008, നവംബര്‍ 26

ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു 2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണം. നാല് ദിവസം നീണ്ടുനിന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 164 പേരായിരുന്നു.

ഗുര്‍ദാസ്പുര്‍- 2015 ജൂലായ് 28

ഗുര്‍ദാസ്പുര്‍- 2015 ജൂലായ് 28

പഞ്ചാബിലെ ഗുര്‍ദാസ്പുരും തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ഒന്നായി മാറി. ഇ്ക്കഴിഞ്ഞ ജൂലായില്‍ ഗുര്‍ദാസ്പുരിലെ പോലീസ് സ്‌റ്റേഷന് നേര്‍ക്കായിരുന്നു ആക്രമണം. മൂന്ന് സാധാരണക്കാരും നാല് പോലീസുകാരും ആണ് കൊല്ലപ്പെട്ടത്.

 പത്താന്‍കോട്- ജനുവരി 2

പത്താന്‍കോട്- ജനുവരി 2

ഏറ്റവും ഒടുവില്‍ പത്താന്‍കോട് വ്യോമ സേനാ കേന്ദ്രം. രാജ്യത്തിന് നഷ്ടമായത് ഏഴ് ധീര ജവാന്‍മാരെ.

English summary
10 fidayeen attacks that shocked the nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X