കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം

  • By Staff
Google Oneindia Malayalam News

ചരിത്രം

വാലന്റൈന്‍ എന്ന പേരുള്ള രണ്ട് ക്രിസ്ത്യന്‍ പുരോഹിതരെ അനുസ്മരിച്ചുകൊണ്ടാണ് ഫിബ്രവരി 14 പ്രണയത്തിന്റെ ദിവസമായ വാലന്റൈന്‍ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളെ സഹായിച്ചതിന് വാലന്റൈന്‍ എന്ന പുരോഹിതനെ 270 എഡി യില്‍ റോമാക്കാര്‍ ശിരഛേദം ചെയ്തു. റോമാക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് ടെര്‍ണിയിലെ ബിഷപ്പായിരുന്ന വാലന്റൈന്‍ എന്ന മറ്റൊരു പുരോഹിതനെ 273 എഡിയില്‍ തലവെട്ടിക്കൊന്നു.

ജൂണോ ദേവതയുടെ ദേവാലയത്തില്‍ വച്ചാണ് ഇവരെ വധിച്ചത്. റോമന്‍ സങ്കല്‍പ്പമനുസരിച്ച് വനിതകളുടെയും വിവാഹത്തിന്റെയും ദേവതയാണ് ജൂണോ. ജൂണോയെയും പ്രകൃതി ദേവനായ പാനെയും ആദരിക്കുവാന്‍ എല്ലാ വര്‍ഷവും ഫിബ്രവരി 15ന് റോമാക്കാര്‍ ലുപ്പര്‍കേലിയ എന്ന ആഘോഷം നടത്തിയിരുന്നു.

ലുപ്പര്‍കേലിയ ആഘോഷത്തില്‍ പങ്കെടുക്കുന്ന യുവതീയുവാക്കള്‍ അവിടെ എത്തിയിട്ടുള്ള പ്രണയാര്‍ത്ഥികളുടെ പേരുകള്‍ എഴുതിയിട്ടിരിക്കുന്ന പെട്ടകത്തില്‍ നിന്നും ഓരോ കടലാസുകള്‍ എടുക്കുന്നു. ഇതിലൂടെ തങ്ങളുടെ ഇണയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ അവര്‍ സമ്മാനം കൈമാറി ബന്ധം ഉറപ്പിക്കുന്നു.

വാലന്റൈന്‍ പുരോഹിതരുടെ വധത്തിന് ശേഷം എഡി 496 മുതല്‍ ലുപര്‍കേലിയ ആഘോഷത്തിന് പകരം വാലന്റൈന്‍ ദിനം ആഘോഷിക്കുവാന്‍ തുടങ്ങി.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X