കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2002ലെ ദുബായിലെ ഷോപ്പിംഗ് ഉത്സവം...2

  • By Staff
Google Oneindia Malayalam News

ദുബായ് ക്രീക്കിലാണ് ഹെറിറ്റേജ് വില്ലേജ്. അറബിനാടിന്റെ ചരിത്രവും സംസ്കാരവും എന്തെന്ന് ഇവിടെചെന്നാല്‍ കണ്ടറിയാം. ഈജിപ്ത്, യെമന്‍, ലിബിയ, മൊറോക്കോ, ജോര്‍ദാന്‍, സുഡാന്‍, മൗറിറ്റാനിയ, അള്‍ജീരിയ, യുഎഇ എന്നീ രാജ്യങ്ങളിലെ ആചാരരീതികളും കലകളും സ്റേജില്‍ കാണാം. വെടിക്കെട്ടിന്റെ മായാജാലം ക്രീക്കിലായതിനാല്‍ രാത്രിയിലും ഹെറിറ്റേജ് വില്ലേജില്‍ പകലായിരിക്കും.

ഷേഖ ് സയീദ്സ് ഹൗസ്

അല്‍ ഷിന്‍ദാഘയിലാണ് ഷേഖ് സയീദ്മാരുടെ ഹൗസ് എന്ന വേദി. മഖ്തൂം കുടുംബത്തിന്റെ വീടായിരുന്നു ഇത്. അറബിനാടിന്റെ വാസ്തുശില്പഭംഗി മുഴുവന്‍ ഈ പഴയ കൊട്ടാരത്തില്‍ കാണാം. ദുബായുടെ ചരിത്രം വെളിപ്പെടുത്തുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം ഏറെപ്പേരെ ആകര്‍ഷിച്ചിരുന്നു. ദുബായ് മീഡിയ സിറ്റി

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വാര്‍ത്താവിനിമയ-മാധ്യമവമ്പന്മാരെ ദുബായ് സിറ്റി ആകര്‍ഷിക്കുന്നു. ഷേഖ് സയിദ് റോഡിലാണ് ദുബായ് മീഡിയാ സിറ്റി. നാടകങ്ങളും സംഗീതനാടകങ്ങളും ഇവിടെ അരങ്ങേറുക പതിവുണ്ട്.

എയര്‍പോര്‍ട്ട് എക്സിബിഷന്‍ ഹാള്‍സ്

എയര്‍പോര്‍ട്ട് എക്സിബിഷന്‍ ഹാളില്‍ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടക്കുന്നു. കൈകൊണ്ടുനെയ്ത കാര്‍പെറ്റ് പ്രദര്‍ശനം ഇവിടുത്തെ ഒരു പ്രധാനആകര്‍ഷണമാണ്. കാര്‍പെറ്റ് മ്യൂസിയവും ഇതിന് തൊട്ടടുത്താണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് ഈ വേദി. മുതിര്‍ന്നവര്‍ ഷോപ്പിംഗില്‍ പങ്കെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് നേരമ്പോക്കിന് ഒട്ടേറെ പരിപാടികള്‍ ഇവിടെ ഒരുക്കുന്നു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍

പ്രദര്‍ശനങ്ങളും അന്താരാഷ്ട്രസമ്മേളനങ്ങളാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ പ്രത്യേകത. ഗള്‍ഫ്രാജ്യങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തെങ്ങുനിന്നുമുള്ള വിദഗ്ധര്‍ എത്തും. ഷേഖ് സയിദ് റോഡിലാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍.

ദുബായ് ക്രീക്ക്

ഇവിടെയാണ് ഷോപ്പിംഗ് ഫെസ്റിവലിന്റെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടനച്ചടങ്ങിനായി പ്രശസ്തരായ കലാകരന്മാര്‍ വിരുന്നൊരുക്കാനെത്തും. ആഴ്ചയില്‍ മൂന്നുരാത്രികളില്‍ ഇവിടെ നടക്കുന്ന വെടിക്കെട്ട് അതിശയിപ്പിക്കുന്നതാണ്. ഈ കടലിടുക്കിനടുത്തുതന്നെയാണ് മറ്റ് രണ്ട് വേദികളായ ഷേഖ് സയിദും ഹെറിറ്റേജ് വില്ലേജും.

ക്രീക്ക് പാര്‍ക്ക്

വണ്ടര്‍ലാന്റിലാണ് ക്രിക്ക് പാര്‍ക്ക്. ഇവിടെയൊരുക്കുന്ന അംഫിതിയറ്റര്‍ പ്രധാനമാണ്. വെള്ളവും നിറവും ശബ്ദവും വെളിച്ചവും ഉപയോഗിച്ചുള്ള അത്ഭുതപ്പെടുത്തുന്ന പ്രദര്‍ശനം കാണും. നൃത്തം ചെയ്യുന്ന ജലധാര, മനസ്സിനെ ഉന്മാദം കൊള്ളിക്കുന്ന സംഗീത, ചങ്കിടിപ്പിക്കുന്ന വെടിക്കെട്ട്... എല്ലാം ചേര്‍ന്ന് ഇവിടുത്തെ അക്വാ ഫന്റാസിയ ശരിക്കും ഒരു ദിവാസ്വപ്നം സൃഷ്ടിക്കുന്നു. 3ഡി സിനിമ, ഡോള്‍ഫിന്‍ ഷോ, ക്രോക്കൊഡൈല്‍ ഷോ, കേബിള്‍ കാറുകള്‍, സ്പേസ് ഷട്ടില്‍, മെഴുകിലുള്ള സ്കേറ്റിംഗ്.... തുടങ്ങിയ പ്രദര്‍ശനങ്ങളും ഇവിടെയുണ്ട്.

അല്‍ മംസര്‍ പാര്‍ക്ക്

അല്‍ ഹംറിയ പോര്‍ട്ടിനടുത്താണ് ഇത്. 90 ഏക്കര്‍ പച്ചപ്പില്‍ പരന്നുകിടക്കുന്ന അല്‍ മംസര്‍ പാര്‍ക്കില്‍ ഫെസ്റിവല്‍ കാലമല്ലെങ്കില്‍ യാത്രക്കാരുടെ തിരക്കാണ്. പ്രത്യേകിച്ചും ഗള്‍ഫിലെ ഒഴിവുദിനമായ വെള്ളിയാഴ്ചകളില്‍. ദുബായ് ഷോപ്പിംഗ് ഫെസ്റിവലില്‍ ഇവിടെയാണ് കുട്ടികള്‍ക്കുള്ള വിനോദപരിപാടികള്‍ നടക്കുന്നത്.

അല്‍ മുഷ്റിഫ് പാര്‍ക്ക്

ദുബായിലെ ഏറ്റവും വലിയ പാര്‍ക്കാണിത്. വിവിധരാജ്യങ്ങളിലെ വീടുകളുടെ ചെറിയ മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. യാത്രികര്‍ അലഞ്ഞുനടക്കാന്‍ പറ്റിയ അന്തരീക്ഷമാണിവിടെ. യാത്രക്കാരുടെ സൗകര്യത്തിന് ഈ പാര്‍ക്കിലൂടെ എല്ലാ വൈകുന്നേരങ്ങളിലും ചെറിയതീവണ്ടി ഓടിക്കുന്നുണ്ട്. ഒട്ടകങ്ങളും ചെറിയ കുതിരകളും ഒരുക്കിനിര്‍ത്തിയിരിക്കുന്ന പ്രദേശങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ആകര്‍ഷകമായിരിക്കും. കുട്ടികള്‍ക്ക് ആവേശം നിറയ്ക്കുന്ന ഒട്ടേറെ പരിപാടികള്‍ ഇവിടെയുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് ഈ വേദി.

അല്‍സഫാ പാര്‍ക്ക്

അല്‍ സഫാ പാര്‍ക്കിലെ പ്രധാന ആകര്‍ഷണം ജയന്റ് വീലാണ്. ഇവിടെയാണ് എല്ലാം കായികമാമാങ്കങ്ങളുടെയും അരങ്ങ്. ടെന്നീസ് കോര്‍ട്ടുകളും വോളിബാള്‍, ബാസ്കറ്റ് ബാള്‍, ഫുട്ബാള്‍ മൈതാനങ്ങളും ഇവിടെയുണ്ട്. തടാകങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരിക്കുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും മ്യൂസിയവും പ്രധാനമാണ്. അല്‍ വസല്‍ റോഡിലാണ് ഈ പാര്‍ക്ക്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X