കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിലയ്ക്ക് വിദേശിയെ നുകരാം...

  • By Staff
Google Oneindia Malayalam News

ഇന്ത്യയിലെ വിദേശമദ്യനിര്‍മ്മാണക്കമ്പനികളെ രക്ഷിക്കാന്‍ വിദേശത്തുനിന്നുള്ള മദ്യത്തിന് നികുതി കൂട്ടണമെന്ന യുണൈറ്റഡ് ബ്രൂവറീസിന്റെ വിജയ് മല്ല്യ അടക്കമുള്ള ഇന്ത്യന്‍ മദ്യവ്യവസായികളുടെ ആവശ്യത്തെ തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ പരിഷ്കരണം ഏര്‍പ്പെടുത്തിയത്. വിദേശത്തുനിന്നും ഇന്ത്യയിലേക്കൊഴുകുന്ന മദ്യത്തിന്റെ മേധാവിത്വം തടയാന്‍ വിജയ്മല്ല്യയുള്‍പ്പെടെയുള്ള ഇന്ത്യന്‍ മദ്യരാജാക്കന്മാര്‍ ഒരുങ്ങിക്കഴിഞ്ഞു. മല്ല്യ ഇന്ത്യയിലെ നിരവധി മദ്യനിര്‍മ്മാണ ഡിസ്റിലറികള്‍ വിലയ്ക്കുവാങ്ങി സ്വന്തം സാമ്രാജ്യം വികസിപ്പിക്കുകയാണ്. മറ്റൊരു ഇന്ത്യന്‍ വിദേശമദ്യനിര്‍മ്മാണക്കമ്പനിയായ ഷാവാലസും പിടിച്ചുനില്ക്കാന്‍ വിദേശക്കമ്പനികളുമായി കൂട്ടുസംരംഭങ്ങള്‍ക്കൊരുങ്ങുകയാണ്. എന്നാലും വിദേശഭ്രമം ഒരു ദൗര്‍ബല്യമായി സൂക്ഷിക്കുന്ന ഇന്ത്യയിലെ ഇടത്തരക്കാരുടെ സ്കോച്ച്പ്രേമത്തെ എത്രത്തോളം തടയിടാന്‍ മല്ല്യയെപ്പോലുള്ളവര്‍ക്ക് കഴിയും?

ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വിദേശമദ്യം എന്നത് കിട്ടാക്കനിയായിരുന്നു. ഒന്നുകില്‍ നിയമത്തിന്റെ കണ്ണുവെട്ടിച്ചോ, അല്ലെങ്കില്‍ വന്‍തുക നല്കിയോ മാത്രമേ അവന് ഇതുവരെ വിദേശസ്കോച്ച് വിസ്കികള്‍ രുചിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആ സ്ഥിതിവിശേഷമാണ് വിദേശത്തുനിന്നുള്ള മദ്യത്തിന് തീരുവ കുറച്ചതോടെ നീങ്ങിക്കിട്ടുന്നത്.

വിദേശിമദ്യം ഇന്ത്യന്‍ വിലയ്ക്ക് കിട്ടുന്നതോടെ ഇന്ത്യയിടെ ഇടത്തരക്കാരില്‍ നല്ലൊരു വിഭാഗം വിദേശിബ്രാന്റുകളിലേക്ക് കൂടുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുകുപ്പി വിദേശി വീഞ്ഞ് ശരാശരി 300 രൂപയ്ക്ക് ലഭിക്കുമ്പോള്‍ നേരത്തെ 900 രൂപ ഉണ്ടായിരുന്ന ഒരു കുപ്പി വിദേശി സ്കോച്ച് വിസ്കി ഇനി 500 രൂപയ്ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം 50,000 കേസ് വിദേശിവീഞ്ഞാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെങ്കില്‍ ഇക്കുറി ഒരു ലക്ഷം വിദേശിവീഞ്ഞ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇന്ത്യയിലുണ്ടാക്കുന്ന മദ്യവിപണി ഒറ്റയടിക്ക് വിദേശികള്‍ കീഴടക്കാന്‍ പോകുന്നില്ല. പക്ഷെ പതുക്കെ പതുക്കെ തുടങ്ങി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശി മദ്യബ്രാന്റുകള്‍ ഇന്ത്യന്‍വിപണിയെ കീഴടക്കുക തന്നെ ചെയ്യും- യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്‍ഡാള്‍ സ്പിരിറ്റ് ലിമിറ്റഡിന്റെ റീജ്യണല്‍ ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് ബാനര്‍ജി പറയുന്നു.

ലോക വ്യാപാരസംഘടനയുടെ കരാര്‍ പ്രകാരം വിദേശിമദ്യത്തിന്റെ ഇറക്കുമതി തീരുവ 2004ല്‍ 150 ശതമാനം കൂടി കുറയ്ക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതായത് വരുംവര്‍ഷങ്ങളില്‍ വിദേശി മദ്യത്തിന് ഇനിയും വില കുറയുമെന്നര്‍ത്ഥം. യൂറോപ്പ്, അമേരിക്ക, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വീഞ്ഞ് കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചുതുടങ്ങി.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X