കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞവര അരി നാശം നേരിടുന്നു

  • By Super
Google Oneindia Malayalam News

പാലക്കാട്: ആയുര്‍വേദ മരുന്നിനായി ഉപയോഗിക്കുന്ന ഞവര അരി നാശത്തെ നേരിടുന്നു.

ആയുര്‍വേദവിധി പ്രകാരം സവിശേഷമായ ഔഷധഗുണമുള്ള അരിയാണ് ഞവര. കേരളത്തില്‍ ആയുര്‍വേദം കൂടുതല്‍ പ്രചാരത്തിലായതോടെ ഞവര അരിക്ക് ആവശ്യക്കാര്‍ കൂടിയെങ്കിലും ഈ അപൂര്‍വഇനം അരി കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.

ഞവര കിട്ടാനില്ലാത്തതിന് പ്രധാന കാരണം ഇതിന്റെ കൃഷി കുറവാണെന്നത് തന്നെ. മാത്രമല്ല ഇതിന്റെ വിളവും വളരെ കുറവാണ്. ചുവന്ന നിറമുള്ള ഈ അരി സാധാരണഅരിയേക്കാള്‍ ചെറുതാണ്. നെല്‍ കൃഷി സ്വതവേ നേരിടുന്ന പ്രശ്നങ്ങളും ഞവര കൃഷി കുറയാന്‍ കാരണമായി. ഇപ്പോള്‍ ആയുര്‍വേദ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ അരി വേണ്ട അവസ്ഥ ഉണ്ടായപ്പോഴാണ് പലരും ഇത് കൃഷി ചെയ്യുന്നതിനെക്കുറച്ച് ആലോചിയ്ക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ഞവര അരിയ്ക്ക് കിലോയ്ക്ക 75 രൂപയാണ് വില. ഈ അരി ആയുര്‍വേദ ചികിത്സയില്‍ ഞവര കിഴിയ്ക്കാണ് പ്രധാനമായി ഉപയോഗിയ്ക്കുന്നത്. ഇതിന് പുറമേ ഞവര കഞ്ഞിയും ചികിത്സാ ഭക്ഷണത്തില്‍ ഉണ്ടാവാറുണ്ട്.

കേരളത്തിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഞവര വളരുന്നത്. ഇതില്‍ തൃശൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളാണ് പ്രധാനം. ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള മറ്റ് നെല്ലുകള്‍ കൃഷി ചെയ്യുന്നതിനാല്‍ ഈ അപൂര്‍വഇനം അരി കാലക്രമേണ നമ്മുടെ കൃഷിയിടങ്ങളില്‍ നിന്ന് ഇല്ലാതാവാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചില കര്‍ഷകര്‍ ഞവര വളര്‍ത്തുന്നുണ്ട്. നല്ല വില കിട്ടുന്നുണ്ടെങ്കിലും കൃഷി ചെയ്യാന്‍ ആവശ്യത്തിന് വിത്ത് കിട്ടാത്ത സ്ഥിതിയാണുള്ളത്.

ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഞവര ആയുര്‍വേദ ചികിത്സക്ക് ഉപയോഗിക്കാവുന്ന ഗുണനിലവാരമുള്ളതല്ലെന്ന് ചിറ്റൂരിലെ കര്‍ഷകനായ നാരായണ ഉണ്ണി പറഞ്ഞു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നും നല്ലയിനം വിത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും തന്റെ ഞവരകൃഷി വിപുലമാക്കുമെന്നും ഉണ്ണി വ്യക്തമാക്കി.

ഞവരക്ക് പേറ്റന്റ് എടുക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഉണ്ണി ചൂണ്ടിക്കാട്ടി.

കേരളത്തിലെ പല കര്‍ഷകരും ഞവര ജൈവ സംപ്രദായത്തില്‍ കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ കാര്‍ഷീക ശാസ്ത്രജ്ഞനായ എം. എസ്. സ്വാമിനാഥന്‍ ഞവരയുടെ വിപണന സാദ്ധ്യതയെക്കുറിച്ച് പല തവണ മലായാളികളെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ കുറഞ്ഞ ഉല്പാദനക്ഷമതയും വേണ്ടത്ര വിപണന സൗകര്യം ഇല്ലാത്തതുമാണ് കൃഷി കുറയാന്‍ പ്രധാന കാരണമായത്.

ജര്‍മനിയിലും മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലും ആയൂര്‍വേദ ചികിത്സയ്ക്ക് പ്രാധാന്യം ഏറുന്നതുകൊണ്ട് വരും ദിവസങ്ങളില്‍ ഈ അരി കയറ്റുമതി ചെയ്യാനും കഴിയുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. എങ്കില്‍ ഇപ്പോള്‍ പ്രാദേശിക വിപണിയില്‍ ഉള്ള വിലയേക്കാള്‍ നല്ല വില കിട്ടാനും ഇത് സഹായകമാവും. ഇത്തരത്തില്‍ കയറ്റുമതി സാദ്ധ്യത കൂടിയാല്‍ മാത്രമേ ജൈവ ഞവര അരിയ്ക്ക് കൂടുതല്‍ പ്രധാന്യം കിട്ടുകയുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X