കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരുപ്പുകള്‍ പറയാതെ പറയുന്നത്

  • By Staff
Google Oneindia Malayalam News

Chidamabaram and Jarnail
2009 ഏപ്രില്‍ 7 ചൊവ്വാഴ്‌ചയും 8 ബുധനാഴ്‌ചയുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വാര്‍ത്ത, ചാനലുകള്‍ ഏറ്റവും കൂടുതല്‍ തവണ കാണിച്ച വാര്‍ത്താ ചിത്രം ഏതെന്ന്‌ ചോദിച്ചാല്‍ അതിന്‌ ഒറ്റ ഉത്തരമേയുള്ളു കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിനു നേരെ സിഖു കാരനായ ഒരു മാധ്യമപ്രവര്‍ത്തകരന്‍ ചെരുപ്പെറിഞ്ഞത്‌.

തുടര്‍ന്ന്‌ പൊലീസ്‌ ജര്‍ണയില്‍ സിങ്‌ എന്ന ഇയാളെ അറസ്റ്റുചെയ്യുകയും ചോദ്യം ചെയ്യലിന്‌ ശേഷം വിട്ടയയ്‌ക്കുകയും ചെയ്‌തു. 1984ല്‍ നടന്ന സിഖ്‌ കലാപത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ജര്‍ണയില്‍ ചിദംബരത്തെ ചെരുപ്പുകൊണ്ടെറിഞ്ഞത്‌.

ചിദംബരത്തിന്റെ വാര്‍ത്താസമ്മേളനത്തിനെത്തിയ മറ്റു മാധ്യമപ്രവര്‍ത്തകരും ചാനലുകള്‍ക്ക്‌ മുന്നിലിരുന്ന പ്രേക്ഷകരും ഇനിയെന്താണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ സാകൂതം നോക്കിയിരിക്കുന്നതിനിടയില്‍ അകാലിദള്‍ ജര്‍ണയിലിന്‌ രണ്ട്‌ ലക്ഷം രൂപ പാരിതോഷികം വരെ വാഗ്‌ദാനം ചെയ്‌തു.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ്‌ കൂട്ടക്കൊലക്കേസില്‍ ആരോപിതനായ നേതാവിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ്‌ താനിത്‌ ചെയ്‌തതെന്ന്‌ ജര്‍ണയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രതിഷേധം പ്രകടിപ്പിച്ച രീതി ശരിയല്ലെന്നും എന്നാല്‍ പ്രശ്‌നം പ്രധാനമാണെന്നുമായിരുന്നു ജര്‍ണയിലിന്റെ വാദം.

ജര്‍ണയിലിനെ സംബന്ധിച്ച്‌ ഇത്‌ ശരിയാണ്‌. കാരണം ആ കലാപകാലത്ത്‌ രക്ഷപ്പെട്ടവരില്‍ ഒരാളാണ്‌ ജര്‍ണയില്‍. അന്ന്‌ ദില്ലിയിലെ നിരത്തുകളിലെല്ലാം സിഖുകാര്‍ പിടഞ്ഞുവീണ്‌ മരിച്ചു. സിഖ്‌ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെല്ലാം അക്രമികളെ പേടിച്ച്‌ വീട്ടിലും പരിസരത്തുമായി ഒളിച്ചിരുന്നു. അന്ന്‌ ജര്‍ണയിലിന്‌ 12 വയസ്സുണ്ടായിരുന്നു.

സ്വന്തം മകനെ അക്രമികളില്‍ നിന്നും ഒളിപ്പിക്കാനായി ജര്‍ണയിലിന്റെ മാതാവ്‌ നസീബ്‌ കൗര്‍ ചെയ്‌തതെന്താണെന്നല്ലേ. നീണ്ടുവളര്‍ന്ന അവന്റെ തലമുടി പെണ്‍കുട്ടികളുടേത്‌ പോലെ പിന്നിലേയ്‌ക്ക്‌ മെടഞ്ഞിട്ടു. സിഖ്‌ പുരുഷന്മാര്‍ തലമുടി നീട്ടി വളര്‍ത്തുകയും പുറത്തുകാണാത്ത വിധത്തില്‍ അത്‌ കെട്ടിവെയ്‌ക്കുകയും വേണമെന്നാണ്‌ അവരുടെ മതം അനുശാസിക്കുന്നത്‌. എന്നാല്‍ മകനെ രക്ഷിക്കാന്‍ നസീബ്‌ കൗറിന്‌ അവന്റെ മുടി അഴിച്ചിടേണ്ടിവന്നു.


അടുത്ത പേജില്‍ ഉണങ്ങാത്ത മുറിവുമായി 24 വര്‍ഷം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X