• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഉത്തരഘണ്ഡ് പ്രളയം, മരണം 2000 കവിഞ്ഞേയ്ക്കും

ഉത്തര്‍ഘണ്ഡിലെ പ്രളയത്തില്‍ 2000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് അനധികൃതമായ കണക്ക്. കേദാര്‍നാഥ് തുറക്കുന്ന സമയത്ത് മിക്കവാറും 1000 ഓളം പേര്‍ ആ അന്പലത്തില്‍ ഉണ്ടാവാറുണ്ട്. ഗൗരീകുണ്ഡ് എന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് കേദാര്‍നാഥിലേയ്ക്ക് നടക്കേണ്ടത്. ഗൗരീകുണ്ഡില്‍ 100 ഓളം സത്രങ്ങള്‍ ഉണ്ട്. മിയ്ക്കതിലും 50 ലേറെ പേര്‍ക്ക് താമസിയ്ക്കാന്‍ സൗകര്യമുണ്ട്.

അതുകൊണ്ട് തന്നെ മരണ സംഖ്യ സര്‍ക്കാര്‍ പറയുന്ന 100 കളിലാവില്ലെന്നാണ് ഗഡ്‍വാള്‍ ഹിമാലയത്തിലെ ശ്രീനഗറില്‍ താമസിയ്ക്കുന്നവര്‍ പറയുന്നത്. ശ്രീനഗറില്‍നിന്ന് രുദ്രപ്രയാഗിലേയ്ക്ക് 35 കിലോമീറ്ററും അവിടെനിന്ന് ഗൗരീകുണ്ഡിലേയ്ക്ക് 75 കിലോമീറ്ററും ദൂരമുണ്ട്. ശ്രീനഗറിലും അളകനന്ദ വരുത്തിവച്ച നാശം ചെറുതല്ല. പക്ഷേ മരണം കാര്യമായി ഉണ്ടായില്ലെന്ന് മാത്രം. ഗൗരീകുണ്ഡിലെ സത്രങ്ങളിലൊന്നും തന്നെ താമസിയ്ക്കാനെത്തുന്നവരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിയ്ക്കാറില്ല. ഇനി അങ്ങനെ ചെയ്തെങ്കില്‍ തന്നെ അതൊക്കെ എവിടെ നിന്ന് കണ്ടെത്താനാണ്. അതുകൊണ്ട് തന്നെ ഇവരൊക്കെ ജലസമാധി ആയി എന്ന് കരുതാതെ തരമില്ല.

കേദാര്‍നാഥും ഗൗരീകുണ്ഡും വെറും ചളികുളമായി മാറിയിരിയ്ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കേദാര്‍നാഥും ഗൗരീകുണ്ഡും തീര്‍ത്ഥാടകരും കോവര്‍കഴുതകളും കൊണ്ട് നിറഞ്ഞതായിരുന്നു. കോവര്‍കഴുതയെ മുട്ടി മനുഷ്യര്‍ക്കും മനുഷ്യരെ മുട്ടി കോവര്‍കഴുതയ്ക്കും നടക്കാന്‍ വയ്യാത്ത അവസ്ഥ. ഗൗരീകുണ്ഡില്‍ നിന്ന് സാധനങ്ങള്‍ മുകളില്‍ കേദാര്‍നാഥിലെത്തിയ്ക്കാന്‍ കോവര്‍കഴുതകളെയാണ് ഉപയോഗിയ്ക്കുന്നത്. നടക്കാന്‍ വയ്യാത്ത ആളുകള്‍ക്കും കോവര്‍കഴുതയില്‍ കയറി മുകളിലെത്താം. എങ്ങും മഴ തുടങ്ങിയാല്‍ ഈ വഴിയില്‍ എപ്പോഴും കുതിര ചാണകത്തിന്റെ ഗന്ധമായിരിയ്ക്കും. എന്നാല്‍ ഈ തിരക്കേറിയ ഇടങ്ങള്‍ ഇപ്പോള്‍ വിജനമാണ്. മരണത്തിന്റെയും പുതുതായി നിറഞ്ഞ ചളിയുടേയും നനവിന്റേയും ഗന്ധം മാത്രം.

മന്ത്രവും മണിയും ആളുകളുടെ ആരവും മുഴങ്ങിയ കേദാരനാഥന്റെ ശ്രീകോവിലിലും ചുറ്റുവട്ടത്തും മരണത്തിന്റെ മണവും ആര്‍ത്തലച്ച് പോയ ഹിമജലത്തിന്റെ ബാക്കിയും മണ്ണും കല്ലും മാത്രം. പൂജാ സാധനങ്ങളും പ്രതിമകളും വില്കാനായി കെട്ടിയ താല്കാലിക കടകളൊന്നും കാണാനില്ല.

കേദാറിലേയ്ക്കും കേദാറില്‍ നിന്ന് ഗൗരീകുണ്ഡിലേയ്ക്കും ആളുകളേയും സാധനങ്ങളേയും വഹിച്ച് നീങ്ങുന്ന കോവര്‍കഴുതകളും മലവെള്ള പാച്ചിലില്‍ ഒലിച്ച് മണ്ണിനടിയിലായിട്ടുണ്ടാവും.

ഹേംകുണ്ഡും ഒറ്റപ്പെട്ടു

ബദരീനാഥില്‍ നിന്ന് 25 കിലോമീറ്റര്‍ താഴോട്ട് (ഹരിദ്വാറിലേയ്ക്കുള്ള വഴിയില്‍) വരുന്പോഴാണ് ഗോവിന്ദഘട്ട്. ഇവിടെ നിന്ന് 25 കിലോമീറ്റര്‍ നടന്ന് വേണം ഗുരു ഗോവിന്ദ് സിംഹ് തപസ് ചെയ്ത ഹേംകുണ്ഡ് സാഹിബിലേയ്ക്കും പരിസ്ഥിതി പ്രാധാന്യമുള്ള വാലി ഓഫ് ഫ്ലവേഴ്സിലേയ്ക്കും പോകാന്‍. ഗോവിന്ദ് ഘട്ടില്‍ നിന്ന് ഹേംകുണ്ഡ് സാഹിലെത്താനായി ഇടയ്ക്കുള്ള ഗാങ്ഗ്രിയ എന്ന സ്ഥലത്ത് തങ്ങാനാവും. കനത്ത മഴയില്‍ ഗോവിന്ദ് ഘട്ടിനും ഗാങ്ഗ്രിയയ്ക്കും ഇടയ്ക്കു് കുത്തനയെയുള്ള നടവഴി പലടത്തും ഇടിഞ്ഞും മണ്ണ് മൂടിയും ഇല്ലാതായി. ഹേംകുണ്ഡില്‍ നിന്ന് ഹെലികോപ്റ്ററിലാണ് ആളുകളെ താഴേയ്ക്ക് എത്തിച്ചത്.

ഹേംകുണ്ഡ് സാഹിബില്‍ ഒറ്റപ്പെട്ടുപോയതില്‍ ക്രിക്കറ്റ് കളിക്കാരനായ ഹര്‍ഭജന്‍ സിഹും ഉണ്ടായിരുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP) ആണ് ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ താഴേയ്ക്ക് എത്തിച്ചത്.

ശ്രീനഗറില്‍ നിന്ന് രുദ്രപ്രയാഗിലേയ്ക്ക് ഉള്ള റോഡ് ഏഴ് കിലോമീറ്റോളം ഒഴുകി പോയിട്ടുണ്ട്. ഈ മേഘലയില്‍ മറ്റ് പലസ്ഥലങ്ങളിലും റോഡ് പൂര്‍ണമായും നശിച്ചിട്ടുണ്ട്. കേദാര്‍ നാഥില്‍ ഈ വര്‍ഷം തീര്‍ത്ഥാടനം ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മാത്രമേ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിയ്ക്കാനാവുകയുള്ളു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഹിമാലയത്തിലെ പ്രധാന നാല് അന്പലങ്ങളിലേയ്ക്കുമുള്ള (ചാര്‍ധാം - യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവയാണ് ചാര്‍ധാമുകള്‍) തീര്‍ത്ഥാടനം നിരോധിയ്ക്കാനും ആലോചനയുണ്ട്.

കേദാറിലും, ചമോലിയിലും ഉണ്ടായ നാശനഷ്ടങ്ങളുടേയും രക്ഷാപ്രവര്‍ത്തനങ്ങളുടേയും ചിത്രങ്ങള്‍ കാണാം.

കേദാര്‍നാഥ് ക്ഷേത്രം

കേദാര്‍നാഥ് ക്ഷേത്രം

തിമിര്‍ത്ത് വന്ന മലവെള്ളം ചെളി മാത്രം ബാക്കിയാക്കിയ കേദാര്‍നാഥ് ക്ഷേത്ര പരിസരം. കടകളും പല കെട്ടിടങ്ങളും വെള്ളത്തില്‍ ഒലിച്ച് പോയി. മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല.

കേദാര്‍നാഥ് ക്ഷേത്രത്തിന് ചുറ്റും

കേദാര്‍നാഥ് ക്ഷേത്രത്തിന് ചുറ്റും

തകര്‍ന്ന കെട്ടുടങ്ങളും വെള്ളം ഉപേക്ഷിച്ച് പോയ കല്ലും ചെളിയും. കേദാര്‍ ക്ഷേത്രം അകലത്തില്‍ കാണാം.

കേദാര്‍ ക്ഷേത്രത്തിന്റെ പരിസരം

കേദാര്‍ ക്ഷേത്രത്തിന്റെ പരിസരം

ക്ഷേത്ര പരിസരത്തിന്റെ മറ്റൊരു ദൃശ്യം

ഹെലികോപ്റ്ററും കാത്ത്

ഹെലികോപ്റ്ററും കാത്ത്

കേദാര്‍നാഥിനടുത്ത് തീര്‍ത്ഥാടകര്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കാത്ത് നില്‍ക്കുന്നു.

അവശ്യം സാധനങ്ങള്‍ എത്തിയപ്പോള്‍

അവശ്യം സാധനങ്ങള്‍ എത്തിയപ്പോള്‍

കേദാറിനടുത്തുള്ള ഗുപ്തകാശിയില്‍ വ്യോമസേന അവശ്യ സാധനങ്ങള്‍ എത്തിയ്ക്കുന്നു

ആശങ്കയും ആശ്വാസവും

ആശങ്കയും ആശ്വാസവും

കേദാര്‍നാഥില്‍ അകപ്പെട്ടവരെ വ്യോമസേന ഹരിദ്വാറിലെത്തിയ്ക്കുന്നു.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

വെള്ളപ്പൊക്കത്തില്‍ പെട്ടവരെ വ്യോമസേന ഗുപ്തകാശിയില്‍ നന്ന് രക്ഷിയ്ക്കുന്നു

ചമോലിയിലും വ്യോമസേന സജീവം

ചമോലിയിലും വ്യോമസേന സജീവം

ചമോലി ജില്ലയിലെ ഹേംകുണ്ഡ് സാഹിബില്‍ അകപ്പെട്ടവരെ വ്യോമസേന രക്ഷപ്പെടുത്തുന്നു.

ഹര്‍ഭജനും രക്ഷപ്പെട്ടു

ഹര്‍ഭജനും രക്ഷപ്പെട്ടു

ഹേംകുണ്ഡ് സാഹിബില്‍ അകപ്പെട്ടവരില്‍ ക്രിക്കറ്റ് കളിക്കാരന്‍ ഹര്‍ഭജന്‍ സിംഹും ഉണ്ടായിരുന്നു. വ്യോമസേനയാണ് ഇദ്ദേഹത്തേയും ഹരിദ്വാറില്‍ എത്തിച്ചത്. ജലന്ധറില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ വാര്‍ത്താ സമ്മേളനത്തില്‍

ചമോലിയില്‍ സൈന്യം

ചമോലിയില്‍ സൈന്യം

സൈന്യം ചമോലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

താല്കാലിക മെഡിയ്ക്കല്‍ ക്യാന്പ്

താല്കാലിക മെഡിയ്ക്കല്‍ ക്യാന്പ്

ഹേംകുണ്ഡില്‍ നിന്ന് എത്തിയവരെ താല്കാലിക സൈനിക മെഡിയ്ക്കല്‍ ക്യാന്പില്‍ പരിശോധിയ്ക്കുന്നു.

തകര്‍ന്ന റോഡ്

തകര്‍ന്ന റോഡ്

ചമോലി ജില്ലയില്‍ തകര്‍ന്ന റോഡ്

സൈന്യത്തിന്റെ ഭക്ഷണം

സൈന്യത്തിന്റെ ഭക്ഷണം

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയവര്‍ക്ക് സൈന്യത്തിന്റെ ഭക്ഷണം

ഹേംകുണ്ഡിലേയ്ക്കുള്ള വഴി

ഹേംകുണ്ഡിലേയ്ക്കുള്ള വഴി

ഹേംകുണ്ഡിലേയ്ക്കുള്ള വളിയില്‍ യാത്രക്കാരെ സുരക്ഷിതരായി എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്ന സൈനികര്‍. മുകളില്‍ നിന്ന് കല്ലുകള്‍ വീഴാനുള്ള സാദ്ധ്യത ഇത്തരം വഴിയില്‍ ഏറെയാണ്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

പരിക്കേറ്റ ഒരു ഹേംകുണ്ഡ് തീര്‍ത്ഥാടകനെ രക്ഷിയ്ക്കുന്നു.

English summary
It is the fourth day of rescue operations in flood-hit Uttarakhand where thousands still remain stranded and untraced after incessant rain caused serious flash floods and landslides.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more