• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മതം അല്ല കേട്ടോ ശാസ്ത്രം... ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്!!! 2016 ഞെട്ടിച്ചത് ഇങ്ങനെ

  • By നരേന്ദ്രൻ

ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ എപ്പോഴും തര്‍ക്കമാണ്. ശാസ്ത്രലോകത്തിന്‍രെ ഏത് കണ്ടെത്തലിനേയും മതത്തിലേക്ക് കൊണ്ടുവരാനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാല്‍ ശാസ്ത്രത്തിന്റെ പല ചോദ്യങ്ങള്‍ക്കും മതങ്ങള്‍ക്ക് നല്‍കാന്‍ ഉത്തരവും ഉണ്ടാകില്ല.

2016 ശാസ്ത്രത്തെ സംബന്ധിച്ച് നല്ലവര്‍ഷം ആയിരുന്നു. മതങ്ങളെ സംബന്ധിച്ച് അങ്ങനെ ആണോ എന്ന് പരിശോധിക്കേണ്ടിവരും!

ലോകത്തെ അത്ഭുതപ്പെടുത്തിയ പല കാര്യങ്ങളും ശാസ്ത്ര ലോകത്ത് സംഭവിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഏഴ് കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ ആപേക്ഷിതകാ സിദ്ധാന്തത്തിന് പുത്തന്‍ വെളിച്ചം പകരുന്നതായിരുന്നു ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍. തമോഗര്‍ത്തങ്ങള്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍ പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച പഠനങ്ങളില്‍ ഏറെ ഗുണകരമാകും.

ഭൂമിയെ പോലെ മറ്റൊരു ഗ്രഹം

ഭൂമിയെ പോലെ തന്നെയുള്ള മറ്റൊരു ഗ്രഹത്തേയും 2016 ല്‍ കണ്ടെത്തി. പ്രോക്‌സിമ ബി എന്ന പേരാണ് ഇതിന് നല്‍കിയത്. ഭൂമിയില്‍ നിന്ന് 4.2 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹം. പ്രോക്‌സിമ സെഞ്ച്വറി എന്ന 'സൂര്യനെ' ആണ് പ്രോക്‌സിമ ബി ചുറ്റുന്നത്. ജീവന്റെ സാധ്യതയുള്ള ഗ്രഹം തന്നെ.

ദിനോസറിനെ 'കണ്ടെത്തി'

2016 ന്റെ അവസാനമാസത്തിലാണ് അത് സംഭവിച്ചത്. 99 ദശലക്ഷം പഴക്കമുള്ള ഒരു ദിനോസറിന്റെ വാല് കണ്ടെത്തി. മ്യാന്‍മറില്‍ ആയിരുന്നു ഇത്.

ആവര്‍ത്തന പട്ടികയില്‍ നാല് മൂലകങ്ങള്‍

ആവര്‍ത്തനപ്പട്ടികയില്‍ നാല് പുതിയ മൂലകങ്ങള്‍ കൂടി എത്തിയ വര്‍ഷം ആയിരുന്നു 2016. ചുരുക്കിപ്പറഞ്ഞാല്‍ പഴയ രസതന്ത്ര പുസ്തകങ്ങളെല്ലാം തന്നെ 'ഔട്ട് ഡേറ്റഡ്' ആയി എന്ന് പറയാം!!

വ്യാഴത്തിലെത്തിയ ജൂനോ

സൗരയൂഥത്തിലെ ഗ്രമായ വ്യാഴത്തിനടത്ത് നാസയുടെ പര്യവേഷണ പേടകം എത്തിയതും 2016 ല്‍ തന്നെ. സൗരയൂഥത്തേിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. 2011 ല്‍ ആയിരുന്നു ജൂനോ വിക്ഷേപിച്ചത്.

ദീര്‍ഘായുസ്സിന് പിന്നിലെ സത്യം

മനുഷ്യന്റെ ആയുസ്സ് സംബന്ധിച്ച നിര്‍ണായ കണ്ടുപിടിത്തം നടന്നതും 2016 ല്‍ തന്നെ ആയിരുന്നു. വിഭജനം നടക്കാത്ത കോശങ്ങള്‍ (സെനെസെന്റ് സെല്‍സ്) ആണ് പല വാര്‍ധക്യകാല രോഗങ്ങള്‍ക്കും കാരണം എന്നതായിരുന്നു ആ കണ്ടുപിടിത്തം. മയോ ക്ലിനിക്കിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.

പരീക്ഷണ ശാലയില്‍ ഉണ്ടാക്കിയ എലിക്കുഞ്ഞ്

പരീക്ഷണ ശാലയില്‍ ഒരു ജീവിയെ നിര്‍മിക്കാന്‍ പറ്റുമോ? അതും 2016 ല്‍ ശാസ്ത്രം തെളിയിച്ചു. പരീക്ഷണശാലയില്‍ തയ്യാറാക്കിയ അണ്ഡകോശത്തിലൂടെ ഒരു എലിക്കുഞ്ഞിനെയാണ് സൃഷ്ടിച്ചത്.ഒന്നല്ല 11 എലിക്കുഞ്ഞുങ്ങള്‍.

English summary
From the discovery of an Earth-like planet to the unraveling of one of the great mysteries of physics, 2016 has been a blockbuster year for scientific breakthroughs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more