കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദയണിഞ്ഞും ഒരു ലോക സൗന്ദര്യ മത്സരം?

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: ലോക സുന്ദരിയെ തിരഞ്ഞെടുക്കാന്‍ ഇന്തോനേഷ്യയില്‍ മിസ് വേള്‍ഡ് 2013 മത്സരം നടക്കുകയാണ്. പക്ഷേ രാജ്യത്തെ മുസ്ലീം ഭൂരിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ആശ്ലീല പ്രദര്‍ശനമായ സൗന്ദര്യ മത്സരം ഇന്തോനേഷ്യയില്‍ നടത്തേണ്ടെന്നാണ് മതവാദികളുടെ പക്ഷം.

എന്നാല്‍ രസകരമായ മറ്റൊരു വാര്‍ത്തയും ഇവിടെ നിന്ന് തന്നെ വരുന്നുണ്ട്. മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായൊരു സൗന്ദര്യ മത്സരം. മുസ്ലീമ വേള്‍ഡ് സൗന്ദര്യ മത്സരം എന്നാണ് ഇതിന്റെ പേര്. തല മുടിയോ, ചുമലുകളോ മറ്റ് ശരീര ഭാഗങ്ങളോ പ്രദര്‍ശിപ്പിക്കാതെയായിരിക്കും ഈ മത്സരം. പര്‍ദ്ദ തന്നെയായിരിക്കും ഇവിടത്തെ താരം.

മുസ്ലീമ വേള്‍ഡും സൗന്ദര്യ മത്സരം തന്നെയാണ്. പക്ഷേ ലോക സുന്ദരി പട്ടത്തിനുള്ള മത്സരത്തിന്റെ നിയമാവലികളല്ല ഇവിടെ എന്ന് മാത്രം. മത്സരാര്‍ത്ഥികളുടെ ഭക്തിയും ജീവിത ചര്യയും ആധുനിക ലോകത്ത് ആത്മീയതയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജീവിക്കാനുള്ള കഴിവും ഒക്കെയാണ് ഇവിടെ പരിശോധിക്കപ്പെടുക. ഏക ശാന്തി എന്ന മുസ്ലീം വനിതയാണ് ഈ പര്‍ദ്ദയിട്ട സൗന്ദര്യ മസ്തരത്തിന്റെ സാരഥി. 2013 സെപ്റ്റംബര്‍ 18 നാണ് മുസ്ലീമ വേള്‍ഡ് മത്സരത്തിന്‍റെ അവസാന റൗണ്ട് അരങ്ങേറുക.

പര്‍ദ്ദയണിഞ്ഞസുന്ദരികളുടെ സൗന്ദര്യ മത്സരത്തെക്കുറിച്ചറിയാം

സൗന്ദര്യ മത്സരത്തിന് ഇസ്ലാമിന്റെ മറുപടി

സൗന്ദര്യ മത്സരത്തിന് ഇസ്ലാമിന്റെ മറുപടി

ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യ മത്സരത്തിനുള്ള ഇസ്ലാമിന്റെ മറുപടിയാണ് മുസ്ലീമ വേള്‍ഡ് എന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകയായ ഏക ശാന്തി പറയുന്നത്.

ശരിക്കും ലോക മത്സരം

ശരിക്കും ലോക മത്സരം

ഇന്തോനേഷ്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു മത്സരമല്ല മുസ്ലീമ വേള്‍ഡ്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി 500 മത്സരാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ നിന്ന് 20 പേരാണ് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ തുടങ്ങിയ മത്സരം

ഓണ്‍ലൈനില്‍ തുടങ്ങിയ മത്സരം

ഓണ്‍ലൈനില്‍ ആയിരുന്നു മത്സരം ആദ്യം തുടങ്ങിയത്. ഖുര്‍ ആന്‍ സൂക്തങ്ങള്‍ ചൊല്ലുന്നതിലുള്ള കഴിവാണ് ഇവിടെ പരിശോധിച്ചത്. എങ്ങനെയാണ് ഇസ്ലാമിക വിധി പ്രകാരം മുഖപടം അണിഞ്ഞ് തുടങ്ങിയത് എന്നതിന്റെ കഥയും വ്യക്തമാക്കണമായിരുന്നു. ഇറാന്‍, മലേഷ്യ, ബ്രൂണെ, ബംഗ്ലാദേശ്, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്.

ലോക സുന്ദരിക്ക് എതിരല്ല

ലോക സുന്ദരിക്ക് എതിരല്ല

മുസ്ലീമ വേള്‍ഡ് എന്ന പേരില്‍ ഒരു സമാന്തര സൗന്ദര്യ മത്സരം നടത്തുന്നുണ്ടെങ്കിലും മിസ്സ് വേള്‍ഡ് 2013 മത്സരത്തിനോട് ഏക ശാന്തിക്ക് അത്ര എതിര്‍പ്പൊന്നമുല്ല. ഇന്തോനേഷ്യയില്‍ സൗന്ദര്യമത്സരം നടത്തരുതെന്ന തീവ്രവാദികളുടെ ആവശ്യം ന്യായമല്ലെന്ന് തന്നെയാണ് ശാന്തിയും പറയുന്നത്. ഒരു പാട് തരം മത വിശ്വാസികളുള്ള നാടാണ് ഇന്തോനേഷ്യയെന്നും ഒരു വിഭാഗത്തിന് മാത്രം പ്രത്യേക പരിഗണന നേല്‍കേണ്ടതില്ലെന്നുമാണ് ശാന്തിയുടെ പക്ഷം.

കണ്ട് പഠിക്കട്ടെ

കണ്ട് പഠിക്കട്ടെ

പുതിയ കുട്ടികള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള ഒരു അവസരം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഏക ശാന്തിയുടെ പക്ഷം. മിസ് വേള്‍ഡ് മത്സരവും, മുസ്ലീമ വേള്‍ഡ് മത്സരവും അവര്‍ കാണട്ടെ. എന്നിട്ട് തീരുമാനിക്കട്ടെ ജീവിതം എങ്ങനെയാകണമെന്ന് എന്നും ശാന്തി പറയുന്നു.

English summary
The Muslimah World contest to be held on Wednesday in the Indonesian capital, Jakarta, is "Islam's answer to Miss World", the pageant's founder Eka Shanti said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X