കള്ളക്കഥ പറഞ്ഞ് എസ്എഫ്‌ഐ, വേട്ടക്കാര്‍ തന്നെ മോങ്ങാനും തുടങ്ങി... ആ പെണ്‍കുട്ടികളെ സംരക്ഷിക്കണം!

  • By: Dr. Azad
Subscribe to Oneindia Malayalam

സകല ജീര്‍ണതകളും അടിഞ്ഞുകൂടുന്നു എന്നത് വലിയ സംഘടനകളുടെ സ്വാഭാവിക പരിണതിയാണ്. നിരന്തരമായ സ്വയം വിമര്‍ശനത്തിലൂടെയും പുതുക്കലിലൂടെയും മാത്രമേ അവയെല്ലാം വകഞ്ഞുമാറ്റി സംഘടന എന്ന ആയുധത്തെ ലക്ഷ്യ സാക്ഷാത്ക്കാരത്തിന് ഉതകുംവിധം നിലനിര്‍ത്താനാവൂ. അതിന് സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച നിരന്തര ജാഗ്രത കൂടിയേ കഴിയൂ.

Read Also: എസ്എഫ്‌ഐക്കാര്‍ ജിജേഷിനെ തല്ലിയത് പെണ്ണുകേസില്‍? അടച്ചിട്ട മുറിയിൽ പെൺകുട്ടികളുമൊത്ത് നടന്നതെന്ത്?

തെറ്റുപറ്റും പക്ഷ സമ്മതിക്കില്ല

തെറ്റുപറ്റും പക്ഷ സമ്മതിക്കില്ല

ദൗര്‍ഭാഗ്യവശാല്‍, ജീര്‍ണതകളെ വലിച്ചെടുക്കുകയും സ്വാംശീകരിക്കുകയും ചെയ്യാനാണ് അധികാരരാഷ്ട്രീയത്തോട് ഒട്ടി നില്‍ക്കുന്ന മിക്ക സംഘടനകള്‍ക്കും താല്‍പ്പര്യം. തെറ്റുപറ്റും. പക്ഷെ, ഒരിക്കലും അത് സമ്മതിയ്ക്കുകയില്ല. ആരെയും വളഞ്ഞിട്ട് അക്രമിക്കും. തങ്ങളാണ് അക്രമിക്കപ്പെട്ടതെന്ന് ഉടന്‍ പരാതിയും നല്‍കും. അക്രമത്തിന്റെ ഗൗരവത്തിനനുസരിച്ച് ഇരയായവര്‍ക്കെതിരായ പരാതിയും കനപ്പെടും. ജാതിപ്പേരു വിളിച്ചുവെന്നോ സ്ത്രീകളെ അപമാനിച്ചുവെന്നോ ഒക്കെ കള്ളപ്പരാതികളുയരും. ഗുണ്ടായിസത്തിന് എങ്ങനെ ന്യായീകരണമുണ്ടാക്കാമെന്നും അവര്‍ക്കറിയാം.

ആ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നത്

ആ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നത്

യൂനിവേഴ്‌സിറ്റി കോളേജില്‍ ആദ്യം സദാചാര ഗുണ്ടായിസവും പിറകേ കള്ളക്കഥകളും വന്നുകഴിഞ്ഞു. എസ് എഫ്‌ഐയോട് അനുഭാവം പുലര്‍ത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തിനുമാണ് ദുരനുഭവങ്ങളുണ്ടായത്. ഒട്ടും സുഖകരമല്ല യൂനിവേഴ്‌സിറ്റി കോളേജിന്റെ സ്ഥിതി. അവിടത്തെ സംഘടനാ പ്രവര്‍ത്തനം അത്യന്തം അക്രമോത്സുകവും വിനാശകരവുമാണെന്ന് ആ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആക്രമിച്ചവര്‍ കള്ളക്കഥ പറയുന്നു

ആക്രമിച്ചവര്‍ കള്ളക്കഥ പറയുന്നു

അപ്രതീക്ഷിതമായി ആഘാതമേറ്റതിന്റെതിന്റെ സകല വൈകാരികതകളോടെയും അവര്‍ അനുഭവം വിവരിച്ചിരുന്നു. അതിനു പിറകേ അരുന്ധതി എഴുതിയ കുറിപ്പും വന്നിരിക്കുന്നു. എല്ലാ മര്യാദകളും ലംഘിച്ച് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടവര്‍, പരിക്കേറ്റവര്‍ക്ക് സ്വബോധം വരുന്നതിനുമുമ്പ് കള്ളക്കഥ മെനഞ്ഞ് പരാതിക്കാരായിരിക്കുന്നു. കൂട്ടംകൂടി മര്‍ദ്ദിച്ചവര് വേട്ടക്കാരുടെ വസ്ത്രമൂരി ആട്ടിന്‍കുഞ്ഞ് ചമഞ്ഞ് മോങ്ങിത്തുടങ്ങിയിരിക്കുന്നു. ഇത്തരം വേഷംകെട്ടലുകള്‍ക്ക് എത്രകാലം നിലനില്‍ക്കാനാവും?

ഗുണ്ടായിസത്തിനുള്ള കേന്ദ്രങ്ങളല്ല

ഗുണ്ടായിസത്തിനുള്ള കേന്ദ്രങ്ങളല്ല

കലാലയങ്ങള്‍ ഗുണ്ടായിസത്തിനുള്ള കേന്ദ്രങ്ങളല്ല. രാഷ്ട്രീയം കായിക ക്ഷമതയളക്കലോ ബലപ്രയോഗമോ അല്ല. ജീര്‍ണിച്ചു മണ്ണടിയാറായ, ആത്മവിശ്വാസം പരിപൂര്‍ണമായും തകര്‍ന്ന സിദ്ധാന്തങ്ങള്‍ക്കാണ് ഭീരുവിന്റെ ആയുധമായ അക്രമത്തെ അവലംബിക്കേണ്ടി വരിക. യൂനിവേഴ്‌സിറ്റി കോളേജ് സര്‍ഗാത്മകമായിരുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ചരമഗീതമെഴുതുകയാണ്.

കുട്ടികള്‍ക്ക് സംരക്ഷണം വേണ്ടിവരും

കുട്ടികള്‍ക്ക് സംരക്ഷണം വേണ്ടിവരും

കള്ളക്കഥകള്‍കൊണ്ട് പെണ്‍കുട്ടികളെ ഇനിയും ഉപദ്രവിക്കാമെന്നു ധരിക്കേണ്ട. ഭയകൗടില്യലോഭങ്ങള്‍ തളര്‍ത്തുകയില്ല എന്നു പ്രഖ്യാപിച്ച വിപ്ലവകാരികളുടെ കൊച്ചുമക്കളാണവര്‍. ജീര്‍ണവാസനകളുടെ മെയ് വളവുകള്‍കൊണ്ട് അവരെ അളന്നുകളയാമെന്ന് ധരിക്കരുത്. നിങ്ങള്‍ തിരുത്തുന്നില്ലെങ്കില്‍ പ്രസ്ഥാനം നിങ്ങളിലവസാനിക്കുകയും അവരില്‍ ആരംഭിക്കുകയും ചെയ്യും. കോളേജ് സര്‍വ്വകലാശാലാ അധികാരികള്‍, അക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ സംരക്ഷണമേല്‍ക്കണം. ചെന്നായ്ക്കള്‍ക്കിടയിലേയ്ക്കാണ് കുട്ടികളെത്തേണ്ടത്. വലിയയൊരു സംഘടനയെ പിച്ചിച്ചീന്തുന്നവര്‍ക്ക് ഈ കുട്ടികള്‍ ഒരിരയേയാവില്ലല്ലോ.

English summary
Dr Azad's Facebook post against SFI and attack against youth in University College.
Please Wait while comments are loading...