കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലിയുടെ വര്‍ഷം, ടീം ഇന്ത്യയുടെയും... കാത്തിരിപ്പിനൊടുവില്‍ 'ജൂനിയര്‍ കപില്‍' എത്തി

രണ്ടു വര്‍ഷത്തിനിടെ ഓസീസിനോട് മാത്രമാണ് ഇന്ത്യ പരാജയമേറ്റുവാങ്ങിയത്

  • By Manu
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റില്‍ ഇന്ത്യക്കു അഭിമാനിക്കാവുന്ന ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് കടന്നുപോവുന്നത്. എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത വിരാട് കോലി പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോലിക്കു കീഴില്‍ ഇന്ത്യ വിജയികളുടെ സംഘമായി മാറിക്കഴിഞ്ഞു. തോല്‍ക്കാന്‍ മനസ്സില്ലാത്ത യുവനിരയുടെ പോരാട്ടവീര്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്.

2017ലെ പ്രകടനം വിലയിരുത്തുമ്പോള്‍ 2018ല്‍ വലിയ പ്രതീക്ഷയാണ് കോലിക്കൂട്ടത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്കുള്ളത്. ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയാണ് ഇന്ത്യ 2017നോടു വിടപറയുന്നത്. 2016നു ശേഷം 23 ടെസ്റ്റുകളില്‍ കളിച്ച ഇന്ത്യ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ.

ഓസീസ് ശൈലിയുടെ വക്താവ്

ഓസീസ് ശൈലിയുടെ വക്താവ്

ഓസ്‌ട്രേലിയയെപ്പോലെ എതിരാളികള്‍ക്കു മേല്‍ ആക്രമിച്ചു കളിച്ച് ജയിക്കുകയെന്ന ശൈലിയുടെ വക്താവാണ് കോലി. തന്നെപ്പോലെ ടീമിനെയും ഇതേ വഴിയിലേക്കു കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതില്‍ ഏറെക്കുറെ വിജയിക്കാനും കോലിക്കു സാധിച്ചു.
2018ലും ഇതേ ശൈലിയില്‍ തന്നെ മുന്നോട്ട് പോവാനായിരിക്കും കോലിയുടെ ശ്രമം. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളിലെല്ലാം ഇന്ത്യക്കു കടുപ്പമേറിയ പരമ്പരകളാണ് വരാനിരിക്കുന്നത്.

ഏക തോല്‍വി ഓസീസിനോട്

ഏക തോല്‍വി ഓസീസിനോട്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഓസ്‌ട്രേലിയോട് മാത്രമാണ് ടെസ്റ്റില്‍ ഇന്ത്യക്കു പരാജയം നേരിട്ടത്. പൂനെയില്‍ നടന്ന കളിയില്‍ നതാന്‍ ലിയോണും സ്റ്റീവ് ഒകീഫെയും ചേര്‍ന്ന് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഈ ടെസ്റ്റില്‍ തോറ്റെങ്കിലും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2-1ന് സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.
കോലി നിറംമങ്ങിയ ഏക പരമ്പര കൂടിയായിരുന്നു ഇത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 46 റണ്‍സ് മാത്രം നേടിയ ഇന്ത്യന്‍ നായകന് തോളിലേറ്റ പരിക്കുമൂലം അവസാന ടെസ്റ്റ് നഷ്ടമാവുകയും ചെയ്തു. കോലിയുടെ അഭാവത്തിലും നിര്‍ണായകമായ അവസാന ടെസ്റ്റില്‍ ജയിച്ചു പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

മറക്കാനാഗ്രഹിക്കുന്ന തോല്‍വി

മറക്കാനാഗ്രഹിക്കുന്ന തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലെ തോല്‍വിയേക്കാളും ഇന്ത്യ മറക്കാനാഗ്രഹിക്കുന്നത് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ പാകിസ്താനോടേറ്റ പരാജയമായിരിക്കും. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ആധികാരികമായി ജയിച്ച ഇന്ത്യ ഫൈനലില്‍ 180 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ഫൈനലില്‍ വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ പേസര്‍ മുഹമ്മദ് ആമിര്‍ തകര്‍ക്കുകയായിരുന്നു. കോലിയടക്കമുള്ള ഇന്ത്യന്‍ മുന്‍നിരയിലെ മൂന്നു പേരെയാണ് ടീം സ്‌കോര്‍ അഞ്ചാവുമ്പോഴേക്കും ആമിര്‍ എറിഞ്ഞിട്ടത്.

 2017ലെ കണ്ടുപിടുത്തം

2017ലെ കണ്ടുപിടുത്തം

മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പിന്‍ഗാമിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഉത്തരം ലഭിച്ച വര്‍ഷം കൂടിയായിരുന്നു 2017. ഹര്‍ദിക് പാണ്ഡ്യയാണ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തകര്‍പ്പന്‍ പ്രകടനം നടത്തി കപിലിന്റെ പിന്‍ഗാമിയാവാന്‍ തനിക്കാവുമെന്ന് തെളിയിച്ചത്.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പൊരുതാന്‍ പോലും ശ്രമിക്കാത കീഴടങ്ങിയപ്പോള്‍ 43 പന്തില്‍ നിന്ന് 76 റണ്‍സുമായി പാണ്ഡ്യ ഇന്ത്യന്‍ ആരാധകരുടെ മനംനിറച്ചു.

 തരംഗമായി കോലി

തരംഗമായി കോലി

കോലിയെ സംബന്ധിച്ചിടത്തോളം കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു ഇത്. നിരവധി റെക്കോര്‍ഡുകളാണ് കോലിയുടെ ബാറ്റിങ് പ്രകടനത്തിനു മുന്നില്‍ ഇത്തവണ വഴിമാറിയത്. ടെസ്റ്റില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റനായി കോലി മാറിയത് 2017ലായിരുന്നു. 18 മാസത്തിനിടെ താരം നേടിയത് ആറു ഡബിള്‍ സെഞ്ച്വറികളാണ്.
ദില്ലിയില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ചരിത്രം തിരുത്തിയ കോലിയുടെ ആറാം ഡബിള്‍ സെഞ്ച്വറി. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. മാത്രമല്ല ആറു ഡബിള്‍ സെഞ്ച്വറികളെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുടെ റെക്കോര്‍ഡിനൊപ്പവും കോലിയെത്തി. ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും കോലിയുടെ ബാറ്റിങ് വിസ്‌ഫോടനം 2017ല്‍ കണ്ടു.

വ്യത്യസ്ത കോമ്പിനേഷനുകള്‍

വ്യത്യസ്ത കോമ്പിനേഷനുകള്‍

പ്രതികള്‍ക്കു ഒട്ടും പഞ്ഞമില്ലാത്തതിനാല്‍ വ്യത്യസ്ത ബാറ്റിങ്, ബൗളിങ് കോമ്പിനേഷനുകളെയാണ് ഇന്ത്യ ടെസ്റ്റിലും നിശ്ചിത ഓവര്‍ മല്‍സരങ്ങളിലുമെല്ലാം പരീക്ഷിച്ചത്. ഇവയെല്ലാം വിജയിക്കുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയം.
ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് മുരളി വിജയ്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നീ മൂന്നു താരങ്ങള്‍ രംഗത്തുണ്ട്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരടങ്ങിയ പേസ് ബൗളിങ് നിര കഴിഞ്ഞ രണ്ടു വര്‍ഷമായി ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്.
സ്പിന്‍ ബൗളിങിലാണ് കടുത്ത മല്‍സരമുള്ളത്. ടെസ്റ്റില്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ കോമ്പിനേഷനാണെങ്കില്‍ നിശ്ചിത ഓവര്‍ ടീമില്‍ ഇരുതാരങ്ങളുമില്ല. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ്.

English summary
Cricket rewind 2017: Virat Kohli & Co build-up for big battles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X