കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുഭാര്യത്വത്തിനായി ഇസ്ലാമാകാന്‍ കഴിയില്ല

  • By Soorya Chandran
Google Oneindia Malayalam News

മതം മാറ്റം സംബന്ധിച്ച് കോടതി വിധികള്‍ വേറെയും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ബഹുഭാര്യത്വത്തിനായി ഇസ്ലാം മതം സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിധി. സരള മുഗ്ധല്‍ കേസിലാണ് ഈ സുപ്രധാന വിധി . ബഹുഭാര്യത്വത്തിനായി ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ അതിന് സാധുതയില്ലെന്നാണ് ഈ വിധി വ്യക്തമാക്കുന്നത്.

മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് ലില്ലി തോമസ് കേസിലും വ്യക്തമാക്കുന്നുണ്ട്. ദ്വിഭാര്യത്വ നിയമ പ്രകാരം ആണ് ഇത് കുറ്റകരമാകുന്നത്.

Islam

ഒരാള്‍ താന്‍ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നില്ല എന്ന് വെറുതെ പറഞ്ഞതുകൊണ്ട് അയാള്‍ ഹിന്ദു അല്ലാതാകുന്നില്ലെന്നും ഒരു കോടതി വിധിയുണ്ട്. ചന്ദ്രശേഖരന്‍ കേസിലാണിത്.

മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തിടത്തോളം ഹിന്ദുവായ ഒരാള്‍ ഹിന്ദുവായി തന്നെ നില നില്‍ക്കും എന്നാണ് വിധിയില്‍ പറയുന്നത്. മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടോ, നിരീശ്വരവാദിയെ പോലെ പെരുമാറിയതുകൊണ്ടോ, ഗോ മാംസം കഴിച്ചതുകൊണ്ടോ ദൈവങ്ങളെ അപമാനിച്ചതുകൊണ്ടോ ഹിന്ദുമതത്തില്‍ ജനിച്ച ഒരാളും ഹിന്ദു അല്ലാതാകുന്നില്ലെന്നും വിധിയില്‍ പറയുന്നുണ്ട് .

<strong>അടുത്ത പേജില്‍: മതപരിവര്‍ത്തനം നിയമത്തിന് മുന്നിലെത്തുന്പോള്‍</strong>അടുത്ത പേജില്‍: മതപരിവര്‍ത്തനം നിയമത്തിന് മുന്നിലെത്തുന്പോള്‍

English summary
Explained: The law on religious conversions in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X