അമ്മയുടെ വാത്സല്യത്തിനു മാത്രമല്ല, അച്ഛന്റെ കരുതലിനും ഒരു ദിനം!! ഇന്ന് ഫാദേഴ്സ് ഡേ!!

  • Posted By:
Subscribe to Oneindia Malayalam

'അമ്മ' എന്ന വാക്ക് സ്നേഹത്തിനും പരിലാളനത്തിനും സാന്ത്വനത്തിനും വാത്സല്യത്തിനും പ്രതീകമാണ്. അമ്മയുടെ സ്നേഹത്തെ കുറിച്ച് ഓർക്കുന്നതിനായി മാതൃദിനം ആഘോഷിക്കാറുണ്ട്. എന്നാൽ കരുതലും സംരക്ഷണവും കരുതിവച്ച പിതാവിനും ഒരു ദിനമുണ്ട്. മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം.

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. അച്ഛൻമാരെ ബഹുമാനിക്കുന്നതിനും പിതൃത്വം ആഘോഷിക്കുന്നതിനും സമൂഹത്തിൽ പിതാവിനുള്ള സ്വാധീനം മനസിലാക്കുന്നതിനുമുള്ള ദിവസമാണ് ഇത്.

fathers day

അച്ഛനെ ഓർക്കാൻ പ്രത്യേകം ഒരു ദിവസം വേണോ എന്ന് പരിഹസിക്കുന്നവരുണ്ടാകാം. എന്നാൽ ഒരു ദിവസമെങ്കിലും അമ്മയ്ക്കൊപ്പം അച്ഛൻ ചെയ്ത ത്യാഗവും കരുതി വച്ച സംരക്ഷണവും ഓർക്കാം. ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പടുന്നുണ്ട്. പല രാജ്യങ്ങളും പല ദിവസങ്ങളിലായിട്ടാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. മാർച്ച് 10 ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ഉണ്ട്.

ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കൾ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കു വച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു. കൈപിടിച്ച് ഒപ്പം നടത്തി, വേദനകൾ ഉള്ളിലൊതുക്കി കരുതലും കാവലുമായിരുന്ന അച്ഛൻ. അച്ഛൻ കരുതിവച്ച സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി പറഞ്ഞ് നമുക്കും ഈ അച്ഛൻ ദിനം ആഘോഷമാക്കാം.

English summary
fathers day celebration
Please Wait while comments are loading...